നിമിഷപ്രിയ: വധശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം തള്ളി കേന്ദ്രസർക്കാർ

ദില്ലി: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള പ്രചാരണം തള്ളി കേന്ദ്രസർക്കാർ. അത്തരം ഒരു വിവരവും ഇല്ലെന്ന് വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കി. നിമിഷ പ്രിയയുടെ വധശിക്ഷ റ​ദ്ദാക്കിയതായി യെമനിലുള്ള സുവിശേഷകൻ കെഎ പോൾ അവകാശപ്പെട്ടിരുന്നു. കേസിൽ കൂടുതൽ നീക്കങ്ങളൊന്നും നടന്നിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. അവകാശവാദം വ്യാജമെന്ന് യമനിൽ നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സാമുവൽ ജെറോമും പറഞ്ഞിരുന്നു. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകനുമായ ഡോ. പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നിമിഷ…

Read More

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗമുക്തര്‍ ഇന്ത്യയില്‍; രോഗമുക്തി നിരക്ക് 91.3 ശതമാനം

ന്യൂഡല്‍ഹി: 24 മണിക്കൂറില്‍ 48,268 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81,37,119 ആയി. കഴിഞ്ഞ ദിവസം 551 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗമുക്തരുള്ളത് ഇന്ത്യയിലാണ്.   ഇന്ത്യയില്‍ നിലവില്‍ 5,82,649 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ആശുപത്രികളില്‍ കഴിയുന്നത്. രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 6,00,000ത്തിനു താഴെ ആകുന്നത് മൂന്നു മാസത്തിനിടയില്‍ ഇതാദ്യമാണ്. ആഗസ്റ്റ് 6ന് ഇത് 5,95,000 ആയിരുന്നു. നിലവില്‍ രാജ്യത്ത് 74,32,829 പേരാണ് രോഗമുക്തരായത്. വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയുമായി…

Read More

വയനാട് മെഡിക്കൽ കോളേജ്:ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണം: വൈസ് മെൻസ് ക്ലബ്ബ്

മാനന്തവാടി:  വയനാട് ജില്ലാ മെഡിക്കൽ കോളേജ്, വയനാട് ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണമെന്ന് വൈസ് മെൻസ് ക്ലബ്ബ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഭതീക സൗകര്യങ്ങൾ ഏറെ ഉള്ള ജില്ലാ ആശുപത്രി ക്ക് മെഡിക്കൽ കോളേജ് ആരംഭിക്കുവാൻ ആവശ്യമായ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഉണ്ട്. കൂടാതെ ബോയ്സ് ടൗണിലെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള 65 ഏക്കർ സ്ഥലത്ത്‌ ഇതിന്റെ വികസനത്തിനായി  ഉപയോഗിക്കാം. ഇതിനു പുറമെ ആസ്പിരേഷൻ പദ്ധതിയിൽ കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാൻ കഴിയും. നല്ലൂർനാട്ടിലെ ക്യാൻസർ ആശുപത്രിയും ഇതിനോട് ഒന്നിപ്പിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും…

Read More

വൈത്തിരിയിൽ വീണ്ടും കഞ്ചാവ് വേട്ട:നാല് കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

കൽപ്പറ്റ:വൈത്തിരി പോലീസ് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹനപരിശോധനയിൽ രണ്ട് കാറുകളിലായി കടത്തുകയായിരുന്ന  നാല് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന അടിവാരം സ്വദേശികളായ സിറാജ്  (30)റൂഫ്സൽ (22) സുൽത്താൻ (20) മുഹമ്മദ് ഇർഫാൻ (22) സുബീർ (23) എന്നിവരെയാണ് വൈത്തിരി  പോലീസ് അറസ്റ്റ് ചെയ്തത്. വൈത്തിരി സബ് ഇൻസ്പെക്ടർ ജിതേഷ് കെ എസ് സിവിൽ പോലീസ് ഓഫീസർമാരായ വിപിൻ കെ കെ  രാകേഷ് കൃഷ്ണ ഷാജഹാൻ എന്നിവരുൾപ്പെടുന്ന പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്

Read More

യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തും

  യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. ഫോണിലൂടെ ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടരവെയാണ് ഇരു നേതാക്കളും തമ്മിൽ സംസാരിക്കാനൊരുങ്ങുന്നത് യുദ്ധം തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് മോദി സെലൻസ്‌കിയുമായി സംസാരിക്കുന്നത്. റഷ്യക്കെതിരെ സെലൻസ്‌കി ഇന്ത്യയുടെ പിന്തുണ തേടിയിരുന്നു. എന്നാൽ റഷ്യക്കെതിരായ നിലപാട് സ്വീകരിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല ഇതിനിടെ യുക്രെയ്നിലെ സുമിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി…

Read More

ശനിയാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: ശക്തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഇന്ന് സംസ്ഥാനത്തെ 12 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാലാവസ്ഥാ വകുപ്പ് സാധ്യത പ്രവചിക്കുന്നു. നാളെ ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറിയേക്കും. ഇതും മഴ…

Read More

ഭാരതാംബ വിവാദത്തിൽ നടപടി; യൂണിവേഴ്സിറ്റി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി

കേരള സർവകലാശാലയിൽ അസാധാരണ നടപടിയുമായി വൈസ് ചാൻസലർ. കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന ഭാരതാംബ വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്‌ത്‌ വി സി. പ്രത്യേക അധികാരം ഉപയോഗിച്ചാണ് വി സി രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. വി സി ഡോ. മോഹൻ കുന്നുമ്മൽ ആണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. പകരം ചുമതല ജോയിൻ്റ് രജിസ്ട്രാർ പി ഹരികുമാറിന് നൽകും. കെ എസ് അനിൽകുമാർ ചാൻസലർ കൂടിയായ ഗവർണർ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി…

Read More

പിടി തരാതെ കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 324 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 328 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 281 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 264 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 218 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 169…

Read More

പാലക്കാട് ജില്ലയില്‍ 35 പേര്‍ക്ക് കൂടി കൊവിഡ് 19

പാലക്കാട്: ജില്ലയില്‍ ഇന്ന് കോട്ടയം, മലപ്പുറം സ്വദേശികള്‍ക്ക് ഉള്‍പ്പെടെ 35 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ പരിശോധനകളിലൂടെ രോഗബാധ കണ്ടെത്തിയ 17 പേരും ഉള്‍പ്പെടും. കൂടാതെ രണ്ട് അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന നാല് പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 13 പേരും ആണ് ഉള്ളത്. ജില്ലയില്‍ ഇന്ന് 23 പേര്‍ രോഗ മുക്തി നേടിയതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്ന്…

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടിന്റെ മണ്ണിൽ കാല് കുത്തരുത്’; SFI മാർച്ചിൽ ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് എസ്എഫ്ഐ പ്രതിഷേധം. ബാരിക്കേഡ് മറികടക്കാൻ നോക്കിയാ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം സഞ്ജീവിന്റെ നേത്യത്വത്തിലാണ് മാർച്ച് നടന്നത്. വിദ്യാർത്ഥികൾ ഉൾപ്പടെ നൂറോളം ആളുകൾ ചേർന്ന വലിയ മാർച്ചോടെയാണ് പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിന് മുന്നിൽ എത്തിയത്. പ്രതിഷേധം തുടരുമെന്ന മുന്നറിയിപ്പ് പ്രവർത്തകർ നേരത്തെ നൽകിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും തുടരുന്നുണ്ടായിരുന്നു. ഗൂഗിൾ പേ വഴി…

Read More