ലോക പുകയില വിരുദ്ധ ദിനം 2021

പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. കാന്‍സറിന് കാരണമാവുന്നു. കാന്‍സറിനു പുറമേ പുകവലി മൂലം ഉണ്ടാകുന്ന വിവിധ ആരോഗ്യ രോഗങ്ങളും ഉണ്ട്. ഇത് രോഗത്തിലേക്കും വൈകല്യത്തിലേക്കും നയിക്കുകയും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും ദ്രോഹിക്കുകയും ചെയ്യുന്നു. ഹൃദയം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ഹൃദയാഘാതം, പ്രമേഹം, എംഫിസെമ, ക്രോണിക് ബ്രോങ്കൈറ്റിസ് എന്നിവ ഉള്‍പ്പെടുന്ന ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി) എല്ലാം പുകവലി മൂലമുണ്ടാവാം എന്നെല്ലാം നമുക്കറിയാം. എന്നാല്‍, ഏറ്റവും ഒടുവിലായി ഗവേഷണങ്ങളില്‍ കണ്ടെത്തിയ മറ്റൊരു വസ്തുതയുണ്ട്. പുകവലിക്കുന്നവര്‍ക്ക് കൊറോണ വൈറസ് പിടിപെടാനുള്ള…

Read More

വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. മധ്യ, വടക്കന്‍ കേരളത്തിലാണ് മഴ ശക്തമാകുക. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടായിരിക്കും. ശനിയാഴ്ച അഞ്ച് ജില്ലകളിലും ഞായറാഴ്ച ഒമ്പത് ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read More

സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ്; കേരളത്തെ സഞ്ജു നയിക്കും, ശ്രീശാന്ത് ടീമില്‍

സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ നയിക്കുന്ന ടീമില്‍ ശ്രീശാന്ത് ഇടം നേടി. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീശാന്ത് കേരള ടീമില്‍ തിരിച്ചെത്തുന്നത്. സച്ചിന്‍ ബേബിയാണ് വെെസ് ക്യാപ്റ്റന്‍. ടീമില്‍ നാല് പുതുമുഖ താരങ്ങള്‍ക്കും അവസരം നല്‍കി. മുംബൈയിലാണ് കേരള ടീമിന്റെ പരിശീലന മത്സരങ്ങള്‍ നടക്കുക. ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.   ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), ജലജ് സക്‌സേന,…

Read More

ഇടുക്കി മൂലമറ്റത്ത് വിവാഹസംഘത്തിന്റെ ട്രാവലർ നിയന്ത്രണം വിട്ടുമറിഞ്ഞു; മൂന്ന് പേർക്ക് ഗുരുതര പരുക്ക്

ഇടുക്കി മൂലമറ്റത്ത് വിവാഹ സംഘം സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. വാഗമൺ റോഡിൽ മണപ്പാട്ടിയിൽ കുത്തനെയുള്ള ഇറക്കത്തിൽ ട്രാവലർ നിയന്ത്രണം വിടുകയും മറിയുകയുമായിരുന്നു. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ് ഇവരെ കോലഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി ചപ്പാത്ത് സ്വദേശികളായ ഷാജി, ഉഷ, കോശി എന്നിവരെയാണ് കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഉപ്പുതറ ആലടിയിൽ നിന്ന് തൃശ്ശൂരിലേക്ക് പോയ വിവാഹ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.  

Read More

പഞ്ച്ഷീർ കീഴടക്കിയെന്ന് അവകാശപ്പെട്ട് വെടിയുതിർത്ത് താലിബാന്റെ ആഘോഷം; കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു

  അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ പ്രവിശ്യ കീഴടക്കിയെന്ന് അവകാശപ്പെട്ട് താലിബാൻ നടത്തിയ ആഘോഷത്തിനിടെ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു. വെടിയുതിർത്ത് ആഘോഷിക്കുന്നതിനിടെയാണ് ആളുകൾ കൊല്ലപ്പെട്ടത്. അഫ്ഗാൻ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. വെള്ളിയാഴ്ചയാണ് പഞ്ച്ഷീർ കീഴടക്കിയെന്ന് താലിബാൻ അവകാശപ്പെട്ടത്. എന്നാൽ ഇത് പാക് മാധ്യമങ്ങളുടെ നുണയാണെന്നും പോരാട്ടം തുടരുകയാണെന്നും പ്രതിരോധ സേന അറിയിച്ചിരുന്നു. ഇതിനിടെയാണ് താലിബാന്റെ അതിവിചിത്രമായ ആഘോഷം നടന്നത്. ആൾക്കൂട്ടത്തിലേക്ക് വെടിയുതിർത്താണ് ആഘോഷം നടന്നത്. വെടിയേറ്റ് പരുക്കേറ്റവരെയും കൊണ്ട് ആളുകൾ ആശുപത്രിയിലേക്ക് എത്തുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്

Read More

ആശങ്കയിൽ സംസ്ഥാനം: പത്തു ജില്ലകളില്‍ ടി.പി.ആര്‍ പത്തു ശതമാനത്തിന് മുകളില്‍: നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തിലെ ഏഴു ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുതലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് കൊവിഡ് വ്യാപനം കൂടുതലുള്ള ഏഴു ജില്ലകളെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. മഴക്കാല രോഗങ്ങള്‍ തടയാന്‍ സംസ്ഥാനം മുന്‍കരുതല്‍ സ്വീകരിക്കണം. രാജ്യത്ത് കൊവിഡ് വ്യാപനം കുത്തനെ കുറയുന്ന സാഹചര്യത്തില്‍ 22 ജില്ലകളില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആഗോള വീക്ഷണത്തില്‍ നോക്കുകയാണെങ്കില്‍ മഹാമാരി അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള…

Read More

ഉത്രാടത്തിന് മലയാളിയുടെ റെക്കോർഡ് കുടി; ബാറിലും ബീവറേജസിലുമായി വിൽപ്പന നടന്നത് 105 കോടിയുടെ മദ്യം

ഓണാഘോഷത്തിന് റെക്കോർഡ് കുടിയുമായി മലയാളികൾ. ഉത്രാട ദിനത്തിലാണ് കൂടുതൽ വിൽപ്പന. ബീവറേജസ് ഔട്ട്‌ലെറ്റുകൾ വഴി 78 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ബീവറേജസിലും ബാറുകളിലുമായി വിറ്റഴിച്ചത് 105 കോടി രൂപയുടെ മദ്യമാണ്. തിരുവനന്തപുരത്തെ പവർ ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റിൽ നിന്നാണ് ഉത്രാട ദിനത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 1.04 കോടി രൂപയുടെ മദ്യമാണ് ഈ ഔട്ട്‌ലെറ്റിൽ നിന്നും വിറ്റത്. ഇരിങ്ങാലക്കുട ഔട്ട് ലെറ്റിൽ നിന്ന് 96 ലക്ഷത്തിന്റെ മദ്യവും വിൽപ്പന നടന്നു ഇത്തവണ മൂന്ന് നഗരങ്ങളിൽ…

Read More

കൊവിഡ് കാലത്തെ കേരളത്തിലെ പൊതുവിദ്യാഭ്യാസം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊവിഡ് കാലത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റം രാജ്യത്തിനാകെ മാതൃകയാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരിക്കാലത്തും സംസ്ഥാനത്ത് 41 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ് കൈറ്റ് വിക്ടേഴ്‌സിലൂടെ ഒരു തടസവുമില്ലാതെ തങ്ങളുടെ അധ്യായനം തുടരാനായത്. സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 2016 ല്‍ പ്രഖ്യാപിച്ച 8 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക്കാക്കുന്ന പ്രക്രിയ പൂര്‍ത്തിയായതായും സര്‍ക്കാര്‍ അറിയിച്ചു. 4,752 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ 45,000 ക്ലാസ്മുറികളാണ് ഹൈടെക്കാക്കി മാറ്റിയത്….

Read More