അമ്പലമുക്ക് കൊലപാതകം: രാജേന്ദ്രൻ കൊടും കുറ്റവാളി; മുമ്പ് നടത്തിയത് നാല് കൊലപാതകങ്ങൾ

  തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാര ചെടിക്കട ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ പ്രതി അരുവായ് മൊഴി രാജേന്ദ്രൻ കൊടും കുറ്റവാളിയെന്ന് റിപ്പോർട്ട്. വിനീത ഇയാളുടെ അഞ്ചാമത്തെ ഇരയാണ്. ഇതിന് മുമ്പ് നാല് കൊലപാതകങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്. മോഷണത്തിന്റെ ഭാഗമായിട്ടായിരുന്നു കൊലപാതകങ്ങളെല്ലാം 2014ൽ ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും മകനെയുമാമ് കൊലപ്പെടുത്തിയത്. പിന്നാലെ മറ്റൊരാളെയും കൊന്നു. ഇന്നലെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. വിനീതയിൽ നിന്ന്…

Read More

പൃഥ്വിരാജിന് കൊവിഡ് നെ​ഗറ്റീവായി; എല്ലാവർക്കും നന്ദി പറഞ്ഞ് താരം

കൊച്ചി: നടൻ പൃഥ്വിരാജിന് കൊവിഡ് നെ​ഗറ്റീവായി. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ഫലം നെ​ഗറ്റീവായതെന്ന് പൃഥ്വിരാജ് കുറിച്ചു. ഒരാഴ്ച കൂടി സമ്പർക്കവിലക്കിൽ തുടരുമെന്നും പൃഥ്വി അറിയിച്ചു. തനിക്ക് വേണ്ടി ശ്രദ്ധയും ഉത്കണ്ഠയും പ്രകടിപ്പിച്ച എല്ലാവർക്കും താരം നന്ദി പറയുകയും ചെയ്തു. ജന ഗണ മന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടത്തിയ പരിശോധനയിൽ ആയിരുന്നു പൃഥ്വിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് ടെസ്റ്റ് നടത്തുകയായിരുന്നു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും…

Read More

ബസുകളില്‍ വിദ്യാര്‍ത്ഥികളോട് വിവേചനം; കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

ബസുകളില്‍ വിദ്യാര്‍ത്ഥികളോടുള്ള വിവേചനത്തിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ബസ് ജീവനക്കാര്‍ക്ക് എതിരായ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ അറിയിക്കാന്‍ എല്ലാ ജില്ലകളിലും സംവിധാനമൊരുക്കി. കുട്ടികള്‍ക്ക് വാട്‌സ്ആപ്പ് വഴിയും പരാതികള്‍ സമര്‍പ്പിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ‘രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ് കുട്ടികള്‍. കൊവിഡ് കാലത്തിനു ശേഷം സ്‌കൂളുകള്‍ തുറന്നതോടെ ഭൂരിപക്ഷം വിദ്യാര്‍ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ഭൂരിപക്ഷം ബസുടമകളും ജീവനക്കാരും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നല്‍കുന്നുണ്ട്. എന്നാല്‍…

Read More

മൂന്ന് ദിവസത്തെ സന്ദര്‍ശനം; രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂർ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ചേർന്ന് സ്വീകരിക്കും. ആദ്യദിനം ജില്ലയിലെ വിവിധ പൊതുപരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ആദിവാസി കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മാനന്തവാടി നഗരത്തിൽ പുതുതായി നിർമിച്ച ഗാന്ധി പ്രതിമ അനാച്ഛാദന ചെയ്യും. ദേശീയ എൽഎൽബി പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ ആദിവാസി വിദ്യാർഥികൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. വയനാട്…

Read More

പെട്രോൾ, ഡീസൽ വില ഇന്നുമുയർന്നു; 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപ വർധിച്ചു

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നുമുയർന്നു. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസൽ ലിറ്ററിന് 19 പൈസയുമാണ് ഉയർന്നത്. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 129 രൂപയാണ് വർധിച്ചത്. ഡീസലിന് 1.99 രൂപയും വർധിച്ചു കൊച്ചിയിൽ പെട്രോൾ വില 82.55 രൂപയായി. ഡീസലിന് 76.37 രൂപയാണ്. ഏറെക്കാലത്തിന് ശേഷം നവംബർ 20 മുതലാണ് എണ്ണക്കമ്പനികൾ ഇന്ധനത്തിന്റെ പ്രതിദിന വർധനവ് വീണ്ടും ആരംഭിച്ചത്.

Read More

കോന്നിയിലെ ക്വാറി പ്രവർത്തിക്കുന്നത് വ്യാജ രേഖകൾ ഉണ്ടാക്കി; കളക്ടർ കള്ളം പറയുന്നു, പ്രതിഷേധക്കാർ

പത്തനംതിട്ട കോന്നിയിലെ ക്വാറി പ്രവർത്തിക്കുന്നത് വ്യാജ രേഖകൾ ഉണ്ടാക്കിയാണെന്ന് പ്രതിഷേധക്കാർ. അനുമതി നൽകിയ തീയതി തിരുത്തിയിട്ടുണ്ട്. വെള്ളത്തിന്റെ പ്രശ്നം സംബന്ധിച്ച് മാത്രമാണ് പരാതി നൽകിയത് എന്ന് കളക്ടർ പ്രേം കൃഷ്ണൻ പറയുന്നത് കള്ളമാണെന്നും പ്രതിഷേധക്കാർ പറയുന്നു. ക്വാറി പൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ദുരന്തത്തിന് ഉത്തരവാദികൾ ജിയോളജിസ്റ്റും പഞ്ചായത്ത് സെക്രട്ടറിയുമാണ്.പാറമട ഉടമ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. കോന്നി പഞ്ചായത്തിൽ മാത്രം എട്ടോളം ക്വാറികളാണ് പ്രവർത്തിക്കുന്നത്. ദുരന്തമുണ്ടായ ക്വാറിയടക്കം ഇതിൽ പലതും…

Read More

അസമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽ വോട്ടിംഗ് മെഷീൻ; വീണ്ടും വോട്ടെടുപ്പ് നടത്താൻ തീരുമാനം

അസമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽ നിന്നും വോട്ടിംഗ് മെഷീൻ കണ്ടെത്തിയ സംഭവത്തിൽ രതബാരി മണ്ഡലത്തിലെ 149ാം നമ്പർ ബൂത്തിൽ റീ പോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തു ബിജെപി സ്ഥാനാർഥി കൃഷ്‌ണേന്ദു പാലിന്റെ കാറിൽ നിന്നാണ് വോട്ടിംഗ് യന്ത്രം കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപി നീക്കമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. അതേസമയം അട്ടിമറി ശ്രമം നടന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ കാർ…

Read More

ബോളിവുഡിലെ ബാക്ക് ഡാന്‍സര്‍മാര്‍ ദുരിതത്തില്‍; അക്കൗണ്ടുകളിലേക്ക് പണം അയച്ച് ഹൃത്വിക് റോഷന്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായത് സിനിമയിലെ ദിവസവേതനക്കാര്‍ കൂടിയാണ്. ബോളിവുഡിലെ ബാക്ക് ഡാന്‍സര്‍മാര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നടന്‍ ഹൃത്വിക്ക് റോഷന്‍. നൂറ് ബാക്ക് ഡാന്‍സര്‍മാരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചിരിക്കുകയാണ് താരം. ”ദുരിതം അനുഭവിക്കുന്ന നൂറ് ഡാന്‍സര്‍മാരെയാണ് ഹൃത്വിക് റോഷന്‍ സഹായിച്ചിരിക്കുന്നത്. പലരും അവരുടെ നാടുകളിലേക്ക് മടങ്ങിയിരുന്നു. പലരും വീടിന്റെ റെന്റ് അടക്കാന്‍ ബുദ്ധിമുട്ടുന്നു. ഒരു ഡാന്‍സര്‍ക്ക് കോവിഡ് ബാധിച്ചു. ഈ സമയത്താണ് ഹൃത്വിക് റോഷന്‍ അവരെ സഹായിച്ചിരിക്കുന്നത്.” ”ഡാന്‍സര്‍മാര്‍ക്കെല്ലാം പണം എത്തിയതിന്റെ സന്ദേശങ്ങള്‍ ലഭിച്ചു…

Read More