എറണാകുളത്ത് പിടിയിലായ അൽ ഖ്വയ്ദ ഭീകരൻ പത്ത് വർഷമായി കേരളത്തിലുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ച്

എറണാകുളം പെരുമ്പാവൂരിൽ പിടിയിലായ അൽ ഖ്വയ്ദ പ്രവർത്തകരായ മൂന്ന് ബംഗാൾ സ്വദേശികളെക്കുറിച്ച് കേരളാ പോലീസും അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായവരിൽ മൊഷറഫ് ഹുസൈൻ കഴിഞ്ഞ പത്ത് വർഷമായി പെരുമ്പാവൂരിൽ ജോലി ചെയ്തു വരികയാണ്. മറ്റ് രണ്ട് പേരും സമീപകാലത്താണ് കേരളത്തിലേക്ക് എത്തിയത്. കേരളാ പോലീസിനെയോ രഹസ്യാന്വേഷണ വിഭാഗത്തെയോ അറിയിക്കാതെയായിരുന്നു എൻഐഎ സംഘം ഇന്നലെ രാത്രി ഇവരെ കസ്റ്റഡിയിലെടുത്തത്. രാവിലെ വാർത്തയായതോടെയാണ് പോലീസും ഇക്കാര്യം അറിഞ്ഞത്. ഇന്നലെ അർധരാത്രി രണ്ട് മണിയോടെയാണ് ഇവരെ എൻഐഎ സംഘം പിടികൂടിയത്. മൊഷറഫ് ഹുസൈനെ…

Read More

വലിയതുറ പാലം വളഞ്ഞ് താഴ്ന്നു; പാലത്തിന് ബലക്ഷയമുണ്ടെന്ന് പഠനത്തിൽ കണ്ടെത്തൽ

  തിരുവനന്തപുരം: 1825 ൽ ഉരുക്കിൽ പണികഴിപ്പിച്ചതാണ് വലിയതുറ കടൽ പാലം. എസ്.എസ്. പണ്ഡിറ്റ് എന്ന ചരക്കു കപ്പലിടിച്ച് തകർന്ന പാലം 1950 കളിൽ പുനർനിർമ്മിചിരുന്നു. 660 അടി നീളവും എട്ടടിയോളം വീതിയും 45 തൂണുകളുമാണ് പാലത്തിനുള്ളത് ശക്തമായ തിരയടിയിൽ വളഞ്ഞുപോയ വലിയതുറ കടൽപ്പാലത്തിന്റെ അപകടാവസ്ഥ തുടരുന്നു. പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് തുറമുഖ എൻജിനീയറിങ് വിഭാഗം കേരള മാരിടൈം ബോർഡിന് അടുത്തയാഴ്ച വിശദ റിപ്പോർട്ട് നൽകും. കഴിഞ്ഞ ദിവസം പാലം അപകടത്തിലായ സംഭവത്തെക്കുറിച്ച് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു….

Read More

20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ്; സി എച്ച് സികളിലും താലൂക്ക് ആശുപത്രികളിലും ഐസോലേഷൻ കിടക്കകൾ

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. ആരോഗ്യമേഖലയ്ക്കും കാർഷിക മേഖലക്കും ഊന്നൽ നൽകിയാണ് ബജറ്റ് അവതരണം. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി. ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാൻ നിർബന്ധിതമായെന്നും മന്ത്രി പറഞ്ഞു 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചു. 2800 കോടി കൊവിഡ് പ്രതിരോധത്തിനാണ്. 8000 കോടി ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കും. കേന്ദ്രത്തിന്റെ കൊവിഡ് വാക്‌സിൻ നയം തിരിച്ചടിയായെന്ന്…

Read More

വിശക്കുന്നവന് അന്നം കൊടുത്തത് ഇടത് തംരഗത്തിന് കാരണമായി; മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് ഫിറോസ് കുന്നുംപറമ്പിൽ

  മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നുംപറമ്പിൽ. വിശക്കുന്നവന് അന്നം കൊടുത്തത് കേരളത്തിൽ ഇടത് തരംഗത്തിന് കാരണമായി ഇത് കാണാതെ പോകരുത്. യുവാക്കൾക്കും പുതുമുഖങ്ങൾക്കും ഇടതുമുന്നണി പ്രാധാന്യം നൽകി. മന്ത്രിസഭയിലും പുതുമുഖങ്ങളെ ഉൾപ്പെടുത്തുന്നത് മാതൃകാപരമാണെന്നും ഫിറോസ് പറഞ്ഞു തവനൂരിൽ ജലീലിനെതിരെ ശക്തമായ വികാരമുണ്ടായിരുന്നു. ഇടത് തരംഗത്തിൽ മാത്രമാണ് ജലീൽ ജയിച്ചു കയറിയത്. തവനൂർ യുഡിഎഫ് എഴുതി തള്ളിയ മണ്ഡലമാണ്. കാര്യമായ മുന്നൊരുക്കമൊന്നും നടത്തിയില്ല. തന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച വോട്ടുകളാണ് തവനൂരിൽ മുന്നേറ്റമുണ്ടാക്കാൻ…

Read More

71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ്; മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍; പുരസ്‌കാര നേട്ടത്തില്‍ ഉര്‍വശിയും വിജയരാഘവനും

71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടത്. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉര്‍വശി മികച്ച സഹനടിയായി. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവന്‍ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് പൂക്കാലം എന്ന ചിത്രത്തിലൂടെ മിഥുന്‍ മുരളി അര്‍ഹനായി. മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ പുരസ്‌കാരം മോഹന്‍ദാസിനാണ് (2018). വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12TH ഫെയില്‍ ആണ് മികച്ച ചിത്രം. മികച്ച…

Read More

വിദേശത്ത് പോകുന്നവര്‍ക്ക് കോവിഡ് പരിശോധന വീട്ടിലെത്തി നിര്‍വ്വഹിക്കുന്നു

കോഴിക്കോട്: വിദേശത്ത് പോകുവാന്‍ തയ്യാറായിരിക്കുന്നവര്‍ക്ക് കോവിഡ് പരിശോധന വീട്ടിലെത്തി നിര്‍വ്വഹിക്കുന്ന പദ്ധതിക്ക് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ തുടക്കം കുറിച്ചു. കോവിഡ് വ്യാപനം കുറവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലെത്തി പരിശോധനയ്ക്ക് തയ്യാറാകുന്നതിലെ സങ്കീര്‍ണ്ണതകള്‍ക്കുള്ള സാധ്യതകള്‍ കൂടി പരിഗണിച്ചാണ് വിദേശ യാത്രചെയ്യുന്നവര്‍ക്കായി ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലുള്ളവര്‍ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തിലും മലപ്പുറം ജില്ലയിലുള്ളവര്‍ക്ക് കോട്ടക്കല്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തിലുമാണ് സേവനം സജ്ജമാക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും സേവനത്തിനുമായി വിളിക്കുക: 9847420200, 9947620100

Read More

അഗര്‍വാളിന് 45 ബോളില്‍ സെഞ്ച്വറി, പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍

ഐ.പില്‍ 13ാം സീസണിലെ ഒന്‍പതാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 224 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ട് വെച്ച് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് 223 റണ്‍സ് നേടിയത്. 45 ബോളില്‍ സെഞ്ച്വറി തികച്ച അഗര്‍വാള്‍ 50 ബോളില്‍ 106 റണ്‍സ് നേടി. രാഹുലിന് ശേഷം ഈ സീസണില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് അഗര്‍വാള്‍. 7 സിക്‌സും 10 ഫോറും ചേര്‍ന്നതായിരുന്നു അഗര്‍വാളിന്റെ പ്രകടനം….

Read More

അറസ്റ്റിലായ മുസ്ലിം ലീഗ് എംഎൽഎ കമറുദ്ദീനെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെ രണ്ട് ദിവസം അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി   കമറുദ്ദീന്റെ ജാമ്യാപേക്ഷ 11ാം തീയതി പരിഗണിക്കും. 11ന് ഉച്ചയ്ക്ക് 3 മണിക്ക് കമറുദ്ദീനെ കോടതിയിൽ ഹാജരാക്കും. തെളിവുകൾ ശേഖരിക്കാൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം. കോടതി ഇത് അംഗീകരിക്കുകയായിരുന്നു കസ്റ്റഡി അപേക്ഷയെ കമറുദ്ദീന്റെ അഭിഭാഷകൻ ശക്തമായി എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല. തട്ടിപ്പുമായി തനിക്ക്…

Read More

ലൈംഗിക തൊഴിലാളികളെ മുൻഗണനാ റേഷൻ കാർഡ് പട്ടികയിൽ ഉൾപ്പെടുത്താൻ കേരളം

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് സുപ്രിംകോടതിയെ നിലപാടറിയിച്ചു. കൊവിഡ് ലൈംഗിക തൊഴിലാളികളുടെ ജീവിതം ദുസഹമാക്കിയെന്ന് കേരളം സുപ്രിംകോടതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി സംസ്ഥാന സർക്കാർ നിങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിൽ നിന്നും ലൈംഗിക തൊഴിലാളികൾക്ക് റേഷൻ വാങ്ങാം. സംസ്ഥാനം മുൻഗണന റേഷൻ ഉപഭോക്താക്കളുടെ പട്ടികയിൽ ലൈംഗിക തൊഴിലാളികളെ ഉൾപ്പെടുത്താൻ തിരുമാനിച്ചതായി കേരളം അറിയിച്ചു. നാഗേശ്വര റാവു, ബിആർ ഗവായി, ബിവി നഗർത്തന എന്നിവർ അടങ്ങിയ…

Read More