ഉദ്യോഗസ്ഥരുടെ നിർദേശമില്ലാതെ അതിർത്തിയിലേക്ക് എത്തരുത്; ഇന്ത്യക്കാർക്ക് നിർദേശങ്ങളുമായി എംബസി

  യുക്രൈനിൽ യുദ്ധം തുടരവെ രാജ്യത്ത് കുടുങ്ങിയ ഇന്ത്യൻ പൗരൻമാർക്ക് നിർദേശവുമായി എംബസി. ഉദ്യോഗസ്ഥരുടെ നിർദേശം കൂടാതെ അതിർത്തികളിലേക്ക് നീങ്ങരുത്. യുക്രൈൻ അതിർത്തികളിൽ സാഹചര്യം മോശമാകുകയാണ്. അതിർത്തി വഴി പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു ഉദ്യോഗസ്ഥരുടെ നിർദേശമില്ലാതെ പൗരൻമാർ അതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചാൽ അത് രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. മതിയായ ഭക്ഷണവും വെള്ളവും സുരക്ഷിതമായ ഇടവും ലഭിക്കുന്നുണ്ടെങ്കിൽ പടിഞ്ഞാറൻ മേഖലയിലുള്ളവർ ഇപ്പോൾ അതിർത്തിയിലേക്ക് കടക്കാതിരിക്കുന്നതാകും സുരക്ഷിതം. നിർദേശം ലഭിക്കുന്നത് വരെ കിഴക്കൻ മേഖലയിൽ…

Read More

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

  തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ക് ഡൗൺ ഇളവ്. ബക്രീദ് പ്രമാണിച്ചാണ് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്. 18,19,20 ദിവസങ്ങളിലാണ് ഇളവ്. ഈ ദിവസങ്ങളില്‍ എ, ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന (പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി) കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, ജ്വല്ലറി എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതി.

Read More

എംഎസി എൽസ 3 കപ്പൽ അപകടം: 4 ദിവസത്തിനുള്ളിൽ നീക്കം ചെയ്തത് 14 മെട്രിക്ക് ടൺ പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കൾ, ആശങ്ക

കൊച്ചി: എംഎസി എൽസ 3 കപ്പൽ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ തീരങ്ങളിൽ തുടർച്ചയായി പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കൾ അടിയുന്നത് ആശങ്കയെന്ന് ഡിജി ഷിപ്പിംഗ്. 4 ദിവസത്തിൽ നീക്കം ചെയ്തത് 790 പ്ലാസ്റ്റിക് പെല്ലെറ്റുകളാണ്. ഇത് 14 മെട്രിക്ക് ടൺ വരും. വെളി, പെരുമതുറ തീരങ്ങളിലാണ് കൂടുതൽ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയിരിക്കുന്നത്. വളണ്ടിയർമാർ ചേർന്ന് ഇതുവരെ നീക്കം ചെയ്തത് 59.6 മെട്രിക് ടൺ അവശിഷ്ടങ്ങളാണെന്നും ‍ഡിജി ഷിപ്പിങ് അറിയിച്ചു. കപ്പലിലെ എണ്ണ നീക്കം ചെയ്യാൻ തുടങ്ങിയിട്ടില്ല. ഓഗസ്റ്റ് വരെ സമയം വേണമെന്ന്…

Read More

ഇന്ന് വിജയദിനം: പോരാട്ട ലക്ഷ്യം പൂർത്തിയാക്കി കർഷകർ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങും

  ഒന്നര വർഷത്തോളം നീണ്ടുനിന്ന ഐതിഹാസികമായ കർഷക പോരാട്ടത്തിന് ഇന്ന് അവസാനം. ഡൽഹി അതിർത്തിയിലെ ഉപരോധം കർഷകർ ഔദ്യോഗികമായി ഇന്ന് അവസാനിപ്പിക്കും. സമരം ലക്ഷ്യം കണ്ടതിന്റെ ഭാഗമായി ഇന്ന് കർഷകർ വിജയദിനം ആഘോഷിക്കുകയാണ്. കേന്ദ്രസർക്കാരിന് മുന്നിൽ വെച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചതോടെയാണ് കിസാൻ സംയുക്ത മോർച്ച സമരം അവസാനിപ്പിച്ചത്. സമരഭൂമികളിലെ മാർച്ചിന് ശേഷം കർഷകർ ഗ്രാമങ്ങളിലേക്ക് മടങ്ങും. കർഷകർക്ക് ഒഴിയാൻ ഈ മാസം 15 വരെ ഹരിയാന, യുപി സർക്കാർ സാവകാശം അനുവദിച്ചിട്ടുണ്ട് സർക്കാർ നൽകിയ ഉറപ്പുകളിലെ…

Read More

സുല്‍ത്താന്‍ ബത്തേരി ഇഖ്റ ഹോസ്പിറ്റലിൽ കോവിഡ് ആശുപത്രി തുടങ്ങി

  സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ഇഖ്റ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ കോവിഡ് ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. 50 ബെഡുകളും, 10 ഐ.സി.യു ബെഡുകളും, 4 വെന്റിലേറ്ററുമാണ് പ്രാഥമിക ഘട്ടത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ശ്വാസകോശ സംബന്ധമായ കോവിഡ് രോഗികള്‍ക്കും അസുഖം മൂര്‍ച്ചിക്കുന്നവര്‍ക്കും ആശുപത്രിയില്‍ ചികില്‍സ ഉറപ്പാക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെയും പരിശീലനം ലഭിച്ച ജീവനക്കാരുടെയും സേവനം ആശുപത്രിയില്‍ ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു. കോവിഡ് ആശുപത്രിയുടെ സൗകര്യങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള വിലയിരുത്തി.

Read More

വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഉക്രൈൻ വിദേശകാര്യ മന്ത്രാലയം

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാ ദൗത്യത്തിന് എത്തിയ വിമാനം റാഞ്ചിയെന്ന വാർത്ത ഉക്രൈൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. വിമാനം റാഞ്ചിയെന്നും ഇറാനിൽ ലാൻഡ് ചെയ്തുവെന്നുമായിരുന്നു ഉക്രൈൻ വിദേശകാര്യ സഹമന്ത്രി യെവ്ജിനി യാനിനെ ഉദ്ധരിച്ച് വാർത്തകൾ വന്നത്. എന്നാൽ ഉക്രൈൻ വിദേശകാര്യ മന്ത്രാലയവും ഇറാൻ വ്യോമയാന മന്ത്രാലയവും വാർത്ത തള്ളി രംഗത്തുവന്നു. ഇന്ധനം നിറയ്ക്കുന്നതിനായാണ് വിമാനം ഇറാനിലിറക്കിയതെന്നും പിന്നീട് ഉക്രൈനിലേക്ക് പോയെന്നും ഇറാൻ വ്യോമയാന വക്താവ് അറിയിച്ചു. വിമാനം നിലവിൽ കീവിൽ ഇറങ്ങിയെന്നും റിപ്പോർട്ടുകളുണ്ട് 31 ഉക്രൈൻ പൗരൻമാരടക്കം 83…

Read More

തൃശ്ശൂർ പൂരം മുടങ്ങില്ല; എക്‌സിബിഷൻ നിയന്ത്രണങ്ങളോടെ നടക്കും: മന്ത്രി സുനിൽകുമാർ

തൃശ്ശൂർ പൂരം ഇത്തവണ മുടങ്ങില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ. സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. പൂരം എക്‌സിബിഷൻ നിയന്ത്രണങ്ങളോടെ നടക്കും. അതുംസബന്ധിച്ച സംഘാടകർ നൽകിയ നിർദേശം ചീഫ് സെക്രട്ടറി അംഗീകരിച്ചിട്ടുണ്ട് എക്‌സിബിഷന് 200 പേർക്ക് മാത്രമേ അനുമതി നൽകാവൂ എന്ന തീരുമാനം അനുവദിക്കില്ല. എക്‌സിബിഷന് നിയന്ത്രണം ഏർപ്പെടുത്തിയാൽ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന് സംഘാടക സമിതി മുന്നറിയിപ്പ് നൽകിയിരുന്നു.

Read More

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം രാവിലെ

പതിനാലാം കേരള നിയമസഭയുടെ 22ാം സമ്മേളനത്തിന് ഇന്ന് തുടക്കം. ബജറ്റ് സമ്മേളനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. രാവിലെ 9 മണിക്ക് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. ജനുവരി 15നാണ് ബജറ്റ് അവതരണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജനപ്രിയമായ പല പ്രഖ്യാപനങ്ങളും ഗവർണറുടെ പ്രസംഗത്തിലുണ്ടാകും. കാർഷിക നിയമഭേദഗതിയെ വിമർശിക്കുന്ന ഭാഗവും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. അതേസമയം ഗവർണർ ഇതിൽ തിരുത്തൽ ആവശ്യപ്പെട്ടിട്ടില്ല സഭയിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് എട്ടരക്ക് ചേരുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനമെടുക്കും. സ്പീക്കറെ നീക്കണമെന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4612 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 630, കോട്ടയം 532, കോഴിക്കോട് 476, പത്തനംതിട്ട 465, എറണാകുളം 439, തൃശൂര്‍ 377, ആലപ്പുഴ 349, കൊല്ലം 347, തിരുവനന്തപുരം 305, പാലക്കാട് 169, കണ്ണൂര്‍ 164, വയനാട് 145, ഇടുക്കി 142, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82…

Read More

ബ്രസീലിൽ കൊടുങ്കാറ്റിലും പേമാരിയിലും 165 പേർക്ക് ജീവൻ നഷ്ടമായി

  റിയോ ഡീ ജനീറോ: ബ്രസീലിലെ പേമാരിയിലും ചുഴലിക്കാറ്റിലും തകർന്നടിഞ്ഞ മേഖലയിൽ ശുചീകരണ പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമി ക്കുന്നു. ഓരോ മേഖലയിലും 300 സന്നദ്ധപ്രവർത്തകരും സുരക്ഷാ സൈനികരു മാണ് ശുചീകരണത്തിനായി നിയോഗിക്കപ്പെട്ടത്. ഇതുവരെ പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 165ലെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ശക്തമായ മഴയിലും പേമാരിയിലും മണ്ണിടിഞ്ഞും ഉരുൾപൊട്ടിയുമാണ് കൂടുതൽ പേരും മരണപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. 865 പേർക്കാണ് വീട് നഷ്ടപ്പെട്ടത്. സാവോ പോളോ, ബാഹിയ എന്നീ മേഖലകളിലാണ് കനത്ത മഴയും കാറ്റും പേമാരിയും ആഞ്ഞടിച്ചത്….

Read More