ഹാത്രാസ് സംഭവം: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്
ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് സത്യാഗ്രഹ സമരം നടത്തുന്നത്. ഗാന്ധി, അംബേദ്കര്‍ പ്രതിമകള്‍ക്ക് സമീപം നിശബ്ദ സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത് മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, പാര്‍ട്ടി ഭാരവാഹികള്‍, ജനപ്രതിനിധികള്‍ എല്ലാവരും സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുറത്താക്കണം, ഹാത്രാസ് ജില്ലാ മജിസ്‌ട്രേറ്റിനെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിക്കുന്നു. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ പോലീസ്…