മറ്റൊരു രീതിയിലേക്ക് വ്യാപാരികൾ പോയാൽ നേരിടേണ്ട രീതിയിൽ നേരിടും: മുഖ്യമന്ത്രി
വ്യാഴാഴ്ച മുതൽ സർക്കാർ ഇളവിന് കാത്തുനിൽക്കാതെ കടകൾ തുറക്കുമെന്ന വ്യാപാരികളുടെ മുന്നറിയിപ്പിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കടകൾ തുറക്കണമെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നതാണ് വസ്തുത. വ്യാപാരികളുടെ വികാരം മനസ്സിലാക്കുകയും ഒപ്പം നിൽക്കുകയും ചെയ്യുന്നു. എന്നാൽ അവർ മറ്റൊരു രീതിയിലേക്ക് പോകുന്ന നിലയുണ്ടായാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സാഹചര്യത്തിന് അനുസരിച്ച് പരമാവധി ഇളവുകൾ നൽകുന്നുണ്ട്. നിയന്ത്രണങ്ങൾ മനുഷ്യ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. എ ബി സി…