ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

തിരുവനന്തപുരം: കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മുതല്‍ 24 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. തെക്കന്‍, മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക്പടിഞ്ഞാറ്, മധ്യപടിഞ്ഞാറ്, വടക്കന്‍ അറബിക്കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ ഇന്നു മുതല്‍ 24 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍…

Read More

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; നാല് പേരും തിരുവനന്തപുരത്ത്

സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. നാല് പേരും തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയിൽ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയിൽ നിന്നുമെത്തിയ യുവതി (27), നൈജീരിയയിൽ നിന്നുമെത്തിയ യുവാവ് (32) എന്നിവർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 27 വയസുകാരി വിമാനത്തിലെ സമ്പർക്കപ്പട്ടികയിലുള്ളയാളാണ്. ഇവർ ഡിസംബർ 12നാണ് യുകെയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടർന്ന് ക്വാറന്റൈനിലായ ഇവരെ…

Read More

ഈ സർക്കാരിന്റെ വികസന നയം ഇരകളെ സൃഷ്ടിക്കുന്നതാണെന്ന് കെ കെ രമ നിയമസഭയിൽ

നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപനം ഒട്ടും പുതിയതല്ലെന്ന് വടകര എംഎൽഎ കെ കെ രമ. കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാരെന്ന് ഭരണപക്ഷം പറയുന്നു. എന്നാൽ കഴിഞ്ഞ സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ പ്രതിപക്ഷവും പൊതുസമൂഹവും ഉയർത്തിയിരുന്നു. അക്കാര്യങ്ങളിൽ പുതിയ സർക്കാരിന്റെ നയം വ്യക്തമാക്കിയിട്ടില്ല ആഭ്യന്തര വകുപ്പിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന കസ്റ്റഡി കൊലപാതകങ്ങൾ, വ്യാജ ഏറ്റുമുട്ടലുകൾ, പിഞ്ചുകുഞ്ഞുങ്ങൾ വരെ പീഡിപ്പിക്കപ്പെട്ട സംഭവങ്ങൾ എന്നിവ പോലും അട്ടിമറിക്കപ്പെട്ടു. യുഎപിഎ ചുമത്തി ചെറുപ്പക്കാരെ ജയിലിൽ അടച്ചു. അപമാനകരമായ സംഭവങ്ങളുടെ ഘോഷയാത്രയുണ്ടായി….

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ് പുതിയ സർക്കാർ വന്നിട്ട്; മാറ്റിവെക്കാൻ നിയമോപദേശം ലഭിച്ചതായി കമ്മീഷൻ

  സംസ്ഥാനത്ത് ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിയമോപദേശം ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ സർക്കാർ വന്നതിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുന്നതാണ് ധാർമികതയെന്ന് നിയമമന്ത്രാലയം നിർദേശിച്ചതായി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കമ്മീഷൻ പറയുന്നു നിലവിലെ അംഗങ്ങളുടെ കാലാവധി അവസാനിക്കും മുമ്പേ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 21നാണ് നിലവിലെ മൂന്ന് അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നത്. കോടതി വിഷയത്തിൽ അന്തിമ തീർപ്പ് ഉടൻ പറയും നേരത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന്…

Read More

കോവിഡ് മുന്നണി പോരാളികളെ ആദരിച്ചു

മേപ്പാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ഏഴാംചിറ, സഹൃദയ ഗ്രന്ഥശാല കോവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിക്കലും, വനിതാവേദി രൂപീകരണവും ബഹുമാനപ്പെട്ട വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനംചെയ്തു. സഹൃദയ ഗ്രന്ഥശാല പ്രസിഡന്റ്‌ ഷിജു സി ആർ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി രാജു സ്വാഗതം പറഞ്ഞു,കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അരുൺ ദേവ്, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ്, വൈത്തിരി താലൂക്ക് എക്‌സി. അംഗം എ. കെ. മത്തായി, വാർഡ്…

Read More

സർക്കാർ ഓഫീസുകളിലെ ശനിയാഴ്‌ച അവധി ഒഴിവാക്കിയേക്കും; 22 മുതൽ എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാവണം

തിരുവനന്തപുരം: സംസ്ഥാനത്ത്‌ സർക്കാർ ഓഫീസുകളിലെ ശനിയാഴ്‌ച അവധി ഒഴിവാക്കിയേക്കും. 22 മുതൽ എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണമെന്ന് പൊതുഭരണ വകുപ്പ് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കൊവിഡ് ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനം എടുക്കും. കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച സർക്കാർ ഓഫീസുകൾക്ക് അവധി നൽകിയത്. പകുതിപ്പേരുമായാണ് നിലവിൽ പ്രവർത്തനം. ലോക്ക്‌ ഡൗണിൽ കൂടുതൽ ഇളവുകൾ വന്ന സാഹചര്യത്തിൽ ഇത് തുടരേണ്ടതില്ല എന്നാണ് പൊതുഭരണ വകുപ്പിന്‍റെ വിലയിരുത്തൽ. ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിക്കാത്തത് വിവിധ വികസന പ്രവർത്തനങ്ങളെ…

Read More

ലോകായുക്ത നിയമ ഭേദഗതി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശ പ്രകാരം: കോടിയേരി

  തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശ പ്രകാരമാണ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് മന്ത്രിസഭ കൊണ്ടുവന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോകായുക്ത നിയമം എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണ്. അതിന് ശേഷം നിലവില്‍ വന്ന ലോക്പാല്‍ നിയമവും മറ്റ് സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമങ്ങളും പരിശോധിച്ച് 2021 ഏപ്രില്‍ 13നാണ് അന്നത്തെ എ ജി അഡ്വ. സുധാകരപ്രസാദ് നിയമോപദേശം നല്‍കിയതെന്നും സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം അദ്ദേഹം വാർത്താ സമ്മളനത്തിൽ പറഞ്ഞു. കേരളത്തിലെ ലോകായുക്ത…

Read More

രക്ഷാപ്രവർത്തനം ഫലം കണ്ടില്ല; മധ്യപ്രദേശിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസ്സുകാരൻ മരിച്ചു

മധ്യപ്രദേശിൽ കുഴൽക്കിണറിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരൻ മരിച്ചു. മധ്യപ്രദേശിലെ നിവാരയിലാണ് സംഭവം. മൂന്ന് വയസ്സുള്ള പ്രഹ്ലാദാണ് മരിച്ചത്. കുഴിയിൽ കുടുങ്ങി 96 മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ ഇന്ന് പുറത്തെടുത്തിരുന്നുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു   കഴിഞ്ഞ ബുധനാഴ്ചയാണ് വീടിന് സമീപം വയലിൽ കളിച്ചു കൊണ്ടിരുന്ന പ്രഹ്ലാദ് 58 അടി താഴ്ചയിലേക്ക് വീണത്. സമാന്തരമായി കുഴിയുണ്ടാക്കി കുഴൽക്കിണറിലേക്ക് ആളെ കടത്തി വിട്ട് കുട്ടിയെ പുറത്തെടുക്കാനായിരുന്നു ശ്രമം. ഇതിനിടെ കുഴിയിൽ വെള്ളം നിറഞ്ഞത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു.  …

Read More

യുഡിഎഫ് പിന്തുണച്ചില്ലെങ്കിലും വടകരയിൽ ആർ എം പി മത്സരിക്കുമെന്ന് എൻ വേണു

ആര് പിന്തുണച്ചാലും ഇല്ലെങ്കിലും വടകരയിൽ ഇത്തവണ ആർ എം പി മത്സരിക്കുമെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു. യുഡിഎഫ് പിന്തുണച്ചാലും ഇല്ലെങ്കിലും മത്സരിക്കും. കെ കെ രമ സ്ഥാനാർഥിയാകുമോ എന്ന കാര്യത്തിൽ പാർട്ടി ആലോചിച്ച് തീരുമാനമെടുക്കും യുഡിഎഫ് പിന്തുണച്ചില്ലെങ്കിലും സ്വന്തം നിലയിൽ മത്സരിക്കും. ആംഎർപിക്ക് ഒരു രാഷ്ട്രീയമുണ്ട്. അത് ബോധ്യപ്പെടുത്താൻ മത്സരിക്കും. സ്വാഭാവികമായി ഈ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ ആർ എം പിക്ക് സാധിക്കുമെന്നും എൻ വേണു പറഞ്ഞു

Read More

റോഡല്ല, ട്രാക്കാണ്….മദ്യലഹരിയിൽ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചു കയറ്റി സൈനികൻ

മദ്യലഹരിയിൽ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചു കയറ്റി സൈനികൻ. ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് സൈനികൻ കാർ പ്ലാറ്റ്‌ഫോമിലേക്ക് ഓടിച്ചു കയറ്റിയത്. ഉത്തർപ്രദേശിലെ മീററ്റ് കാൻ്റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. സന്ദീപ് ദാക്ക എന്ന സൈനികനാണ് ഈ സാഹസത്തിന് മുതിർന്നത്. മദ്യലഹരിയിലായിരുന്ന ഇയാൾ പ്ലാറ്റ്‌ഫോമിലൂടെ വളരെ വേഗത്തിൽ കാർ ഓടിച്ചു കയറ്റുകയായിരുന്നു. ഈ സമയം പ്ലാറ്റ്‌ഫോമിൽ ധാരാളം യാത്രക്കാർ ഉണ്ടായിരുന്നു. പെട്ടന്നുള്ള സംഭവം ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്താൻ ഇടയാക്കി. സംഭവമറിഞ്ഞ റെയിൽവേ പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി സൈനികനായ സന്ദീപ്…

Read More