മല്‍സ്യബന്ധനത്തിനിടെ യുവാവ് കടലില്‍ വീണ് മരിച്ചു

മലപ്പുറം: താനൂരില്‍ മല്‍സ്യബന്ധനത്തിനിടെ യുവാവ് കടലില്‍ വീണ് മരിച്ചു. താനൂര്‍ കോര്‍മാന്‍ കടപ്പുറം സ്വദേശി ആണ്ടിക്കടവത്ത് ഹനീഫയുടെ മകന്‍ ഫൈജാസ് (24) ആണ് ജോലിക്കിടെ റോപ്പ് കാലില്‍ചുറ്റി കടലില്‍ വീണ് മരിച്ചത്.

Read More

കടുത്ത വിഭാഗീയത; സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനം പൂര്‍ത്തിയാക്കാനായില്ല; മന്ത്രി പി പ്രസാദും പ്രതിനിധികളുമായി തര്‍ക്കം

കടുത്ത വിഭാഗീയതയെ തുടര്‍ന്ന് സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. മണ്ഡലം കമ്മിറ്റിയില്‍ മത്സരത്തിന് കളമൊരുങ്ങിയതോടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സമ്മേളനം നിര്‍ത്തി വയ്‌ക്കേണ്ടി വരികയുമായിരുന്നു. മന്ത്രി പി പ്രസാദും പ്രതിനിധികളും തമ്മില്‍ രൂക്ഷമായ വാക്കേറ്റവുമുണ്ടായി കഴിഞ്ഞ മൂന്ന് ദിവസമായി ആലപ്പുഴ ടൗണ്‍ ഹാളില്‍ സിപിഐ മണ്ഡലം സമ്മേളനം നടന്നുവരികയായിരുന്നു. വിഭാഗീയതയെ തുടര്‍ന്നുള്ള മത്സരങ്ങള്‍ പാടില്ലെന്ന് സിപിഐയില്‍ കര്‍ശന നിര്‍ദേശമുണ്ട്. ഇത് ലംഘിച്ചാണ് ഇന്നലെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മത്സരം പാടില്ലെന്ന് മന്ത്രി പി പ്രസാദ് പല പ്രാവശ്യം…

Read More

വയനാട് മിൽക്ക് ഡയറക്ടർ ബോർഡ്‌ അംഗം എൻ സിദ്ദിഖ് അന്തരിച്ചു

സുൽത്താൻബത്തേരി ക്ഷീരോൽപാതക സഹകരണ സംഗം (വയനാട് MILk) ഡയറക്ടർ ബോർഡ്‌ അംഗം സഖവ്‌ N സിദ്ദിഖ് കുഴഞ്ഞു വീണു മരിച്ചു. KSKTU ബത്തേരി ഏരിയ കമ്മിറ്റി അംഗവും CPIM ചീരാൽ ലോക്കൽ കമ്മിറ്റി അംഗവുമാണ് . ഇന്ന് പകൽ 11.40 ഓടെ ചീരാൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

Read More

ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

പാലക്കാട്: ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. കല്ലടിക്കോട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ മുട്ടിക്കുളങ്ങര പന്നിയംപാടം പീടിയേക്കല്‍ വീട്ടില്‍ അബ്ബാസ് ആണ് മരിച്ചത്. 44 വയസായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് അബ്ബാസ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More

സംസ്ഥാനത്തെ ടാറ്റൂ സ്ഥാപനങ്ങളിൽ എക്‌സൈസ് പരിശോധന; തിരൂരിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു

സംസ്ഥാനത്തെ ടാറ്റു സ്ഥാപനങ്ങളിൽ എക്‌സൈസിന്റെ പരിശോധന. ടാറ്റു ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നുവെന്ന വിവരത്തെ തുടർന്നാണ് നടപടി. മലപ്പുറം തിരൂരിലെ ടാറ്റു സ്ഥാപനത്തിൽ നടന്ന പരിശോധനയിൽ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. ഇന്നലെ കോഴിക്കോട് ജില്ലയിലെമ്പാടുമുള്ള ടാറ്റു സ്ഥാപനങ്ങളിൽ എക്‌സൈസ് പരിശോധന നടത്തിയിരുന്നു. നാല് സർക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ 9 റേഞ്ചുകളിലാണ് പരിശോധന നടന്നത്.

Read More

‘സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും’; നിമിഷ പ്രിയയുടെ വിവരങ്ങൾ തേടി അറ്റോർണി ജനറൽ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽക്കഴിയുന്ന നിമിഷ പ്രിയയുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി അറ്റോർണി ജനറൽ. അറ്റോർണി ജനറൽ ആർ വെങ്കടരമണിയുടെ ഓഫീസാണ് വിദേശ കാര്യമന്ത്രാലയത്തിൽ നിന്നും വിവരങ്ങൾ തേടിയത്. വിഷയത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് തിങ്കളാഴ്ച അറിയിക്കാൻ സുപ്രിം കോടതി നിർദേശം നൽകിയിരുന്നു. വിഷയത്തിൽ സാധ്യമായ എല്ലാ നടപടികളും ഉണ്ടാകുമെന്ന് എ ജി ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ഇതിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽക്കഴിയുന്ന നിമിഷ പ്രിയയുടെ മോചനം സാധ്യമാകും എന്നാണ് പ്രതീക്ഷയെന്ന് ഭർത്താവ് ടോമി തോമസ്…

Read More

ഒന്നിൽ കൂടുതൽ മരണങ്ങൾ നടക്കുമ്പോൾ അത് അക്കങ്ങൾ മാത്രമായി മാറുകയാണ്; തലശ്ശേരി കൊലപാതകത്തിൽ അപലപിച്ച് ഗവർണർ

  തലശ്ശേരി പുന്നോലിൽ സിപിഐഎം പ്രവർത്തകൻ കൊരമ്പിൽ ഹരിദാസിന്റെ കൊലപാതകത്തിൽ അപലപിച്ച് ഗവർണർ മുഹമ്മദ് ആരിഫ് മുഹമ്മദ് ഖാൻ. ‘ഒരു ജീവൻ നഷ്ടമാകുക എന്നത് ദുഃഖകരമാണ്. ഒന്നിൽ കൂടുതൽ മരണങ്ങൾ നടക്കുമ്പോൾ അത് അക്കങ്ങൾ മാത്രമായി മാറുകയാണ്. നിഷ്‌കളങ്കരായവർക്ക് ജീവൻ വഷ്ടപ്പെടുന്നത് ദൗർഭാഗ്യകരമാണ്’- ഗവർണർ പറഞ്ഞു. കൊല്ലപ്പെട്ട ആളിന്റെ കുടുംബത്തിന് പിന്തുണ നൽകുന്നു. സുരക്ഷാ സംവിധാനങ്ങൾ ദ്രുതഗതിയിൽ പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാത്ത രീതിയിൽ കൂടുതൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. പുലർച്ചെ ഒന്നരയോടെയാണ്…

Read More