ആലപ്പുഴ ഇരട്ടക്കൊലപാതകം: പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ അന്വേഷണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. പ്രതികളെ കണ്ടെത്തുന്നില്ലെന്നത് ആരോപണം മാത്രമാണ്. യഥാർഥ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൃത്യമായി അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. യഥാർഥ പ്രതികളെ സംരക്ഷിക്കാൻ രണ്ട് സംഘടനകളും ശ്രമിക്കുന്നുണ്ട്. ലോകത്ത് എവിടെ പോയാലും യഥാർഥ പ്രതികളെ പിടിക്കും. ഒരു പ്രതിയും രക്ഷപ്പെടില്ല. രഞ്ജിത്ത് വധക്കേസിൽ പ്രതികളെ തെരഞ്ഞ് അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പോയി. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ…

Read More

കുട്ട, ബാവലി റോഡുകളിലൂടെയുള്ള യാത്രാ നിയന്ത്രണം നീക്കി ഉത്തരവിറങ്ങി ;ആഗസ്റ്റ് 28 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ നിന്നും ബാവലി, കുട്ട റോഡുകളിലൂടെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ലോക് ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആഗസ്റ്റ് 22 ന് പുറത്തിറക്കിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ദുന്തരന്തനിവാരണ അതോറിറ്റി ഇന്നലെ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.

Read More

24 മണിക്കൂറിനിടെ 27,409 പേർക്ക് കൂടി കൊവിഡ്; 347 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,409 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണിത്. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കേസുകളേക്കാൾ 19.6 ശതമാനത്തിന്റെ കുറവ് ഇന്നുണ്ടായി. 24 മണിക്കൂറിനിടെ 347 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ആകെ കൊവിഡ് മരണം 5,09,358 ആയി. നിലവിൽ 4.23,127 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 4.17 കോടി പേർ രോഗമുക്തി നേടിയിട്ടുണ്ട്. പ്രതിദിന…

Read More

വയനാട്ടിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 2 (അപ്പാട് ടൗണും, ടൗണിന്റെ 200 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും) മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഡിവിഷന്‍ 16 (പുതിയിടം),പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12(കേളക്കവല),പനമരം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 23 (കെല്ലൂര്‍) എന്നിവ കണ്ടെയ്ന്‍മെന്റ് സോണായും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

Read More

ഡല്‍ഹി അതിര്‍ത്തിയില്‍ ഇന്റര്‍നെറ്റ് നിരോധനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: കര്‍ഷക സമരം സജീവമായ സിംഘു, ഗാസിപൂര്‍, തിക്രി തുടങ്ങിയ ഡല്‍ഹിയുടെ മൂന്ന് അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് നിരോധനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം നീട്ടി ഉത്തരവിട്ടത്. പാര്‍ലമെന്റ് പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരേ കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്ന സമരത്തിന്റെ ഭാഗമാണ് നിരോധനം. പുതിയ ഉത്തരവ് പ്രകാരം ജനുവരി 31 രാത്രി 11 മുതല്‍ ഫെബ്രുവരി 2 രാത്രി 11വരെയാണ് നിരോധനം നീട്ടിയത്. കര്‍ഷക പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ ജനുവരി 26 മുതല്‍ 30…

Read More

സംസ്ഥാനത്ത് ഇന്ന് 31,954 പേർക്ക് കൊവിഡ്; 49 മരണം; 16,296 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 31,959 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂർ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, കണ്ണൂർ 1525, പത്തനംതിട്ട 1082, ഇടുക്കി 1036, വയനാട് 769, കാസർഗോഡ് 566 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്,…

Read More

അമ്മ തിരഞ്ഞെടുപ്പ്: മമ്മൂട്ടിയുടെയും മോഹൻ ലാലിന്‍റെയും പിന്തുണ ജഗദീഷിന്?, പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിൽ മുതിർന്ന താരങ്ങളുടെയടക്കം പിന്തുണ ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ. ചരിത്രത്തിൽ ഏറ്റവുമധികം നോമിനേഷനുകളുള്ള ഇത്തവണ കടുത്ത മത്സരം തന്നെ നടക്കുമെന്നുറപ്പാണ്.ആറ് പേർ മത്സരരംഗത്തുള്ള പ്രസിഡന്റ് സ്ഥാനത്തേക്കാണ് വാശിയേറിയ പോരാട്ടം.മുതിർന്ന താരങ്ങളായ മോഹൻ ലാലിന്‍റെയും മമ്മൂട്ടിയുടെയും പിന്തുണ ജഗദീഷിനുണ്ടെന്നാണ് സൂചന. ശ്വേത മേനോൻ അടക്കമുള്ള മറ്റ് സ്ഥാനാർത്ഥികളും പരമാവധി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം തുടങ്ങി. ആരോപണ വിധേയരായ സ്ഥാനാർത്ഥികൾ മത്സരരംഗത്ത് നിന്ന് മാറി നിൽക്കണമെന്ന ആവശ്യം അനൂപ് ചന്ദ്രനും ആസിഫ് അലിയും അടക്കമുള്ളവർ പരസ്യമായി വ്യക്തമാക്കിയിരുന്നു. വിവാദങ്ങള്‍ക്കും…

Read More

ഇന്ന് കർക്കടക വാവ്; പിതൃമോക്ഷം തേടി ആയിരങ്ങൾ

പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തുകയാണ്. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾക്ക് ഇന്ന് പുലർച്ചെ 2.30ന് തുടക്കമായി. പുലർച്ചെ ആരംഭിച്ച പിതൃതർപ്പണം ഉച്ചയോടെ അവസാനിക്കും. അറുപതോളം ബലിത്തറകളാണ് തയ്യാറാക്കിയിരിക്കുന്നത്. ക്ഷേത്ര ദർശനത്തിന് വരിനിൽക്കാനുള്ള നടപ്പന്തൽ, ബാരിക്കേഡുകൾ എന്നിവയും സജ്ജമായി. ഒരേസമയം 500 പേർക്ക് നിൽക്കാവുന്ന രീതിയിലാണ് നടപ്പന്തൽ സജ്ജീകരിച്ചിരിക്കുന്നത്. കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. തലേദിവസം…

Read More

‘കശ്മീർ വിഷയത്തിൽ മധ്യസ്ഥത വേണ്ട, ആക്രമണം നിര്‍ത്തിയത് പാകിസ്താൻ അഭ്യര്‍ത്ഥിച്ചതോടെ’; ട്രംപിനോട് ഫോണിൽ സംസാരിച്ച് മോദി

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീർ വിഷയത്തിൽ അമേരിക്കയുടെ മധ്യസ്ഥത പ്രധാനമന്ത്രി തള്ളി. ഇന്ത്യ ഒരിക്കലും ആരുടേയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് വെടി നിർത്തൽ ധാരണയിലേക്ക് എത്തിയതെന്നും മോദി ട്രംപിനോട് മോദി വ്യക്തമാക്കി. 35 മിനിട്ട് നീണ്ട സംഭാഷണത്തിൽ ഇറാൻ-ഇസ്രയേൽ സംഘർഷവും ചർച്ചയായി. പാകിസ്താന് തക്കതായ മറുപടി നൽകിയെന്ന് മോദി ട്രംപിനെ അറിയിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഓപ്പറേഷൻ…

Read More

സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചു കൊന്നു; തിരുവനന്തപുരത്ത് നഗരസഭാ ജീവനക്കാരൻ പിടിയിൽ

  മാനസിക വെല്ലുവിളികൾ നേരിടുന്ന സഹോദരിയെ സ്വത്തിനായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ നഗരസഭാ ജീവനക്കാരൻ അറസ്റ്റിൽ. 41കാരനായ സുരേഷാണ് സഹോദരി നിഷയുടെ(37) കൊലപാതകത്തിൽ അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് നിഷയെ പൂജപ്പുരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിയെ ആശുപത്രിയിലെത്തിക്കാൻ സഹായം തേടി സുരേഷ് സുഹൃത്തുക്കളെ വിളിച്ചിരുന്നു. ആംബുലൻസുമായി സുഹൃത്തുക്കൾ എത്തുമ്പോൾ നിഷ തറയിൽ കിടക്കുന്നതാണ് കണ്ടത്. കുളിമുറിയിൽ വീണ് പരുക്കേറ്റതായാണ് ഇയാൾ പറഞ്ഞത്. പ്രാഥമിക ചികിത്സക്ക് ശേഷം നിഷയെ തിരികെ വീട്ടിലെത്തിച്ചു. ഇതിന് പിന്നാലെയാണ് നിഷ മരിച്ചത്. പോസ്റ്റുമോർട്ടം…

Read More