കൊവിഡ്: കൊച്ചി മെട്രോ യാത്രാ നിരക്കുകള്‍ കുറച്ചു
കൊച്ചി: ഈ മാസം ഏഴു മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്ന കൊച്ചി മെട്രോയുടെ യാത്ര നിരക്കുകള്‍ കെഎംആര്‍എല്‍ കുറച്ചു. നിലവില്‍ ഏറ്റവും കൂടിയ നിരക്ക് 60 രൂപയായിരുന്നത് 50 രൂപയാക്കി കുറച്ചു. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇതില്‍ പത്ത് ശതമാനം കൂടി ഇളവ് ലഭിക്കും. നിരക്ക് സ്ലാബുകള്‍ നാലാക്കിയും കുറച്ചു. 10,20, 30, 50 ടിക്കറ്റ് നിരക്ക് സ്ലാബുകളാണ് ഇനിയുണ്ടാവുക. 20 രൂപക്ക് അഞ്ചു സ്റ്റേഷന്‍ വരെയും 30 രൂപക്ക് 12 സ്റ്റേഷന്‍ വരെയും യാത്ര ചെയ്യാം….