കേരളത്തില്‍ ജോലി ചെയ്യാനായതില്‍ സന്തോഷം; വിരമിച്ച ശേഷവും ഇവിടെ തുടരും: ഋഷിരാജ് സിങ്

തിരുവനന്തപുരം: കേരള പോലിസിലെ ‘സിങ്കം’ ഋഷിരാജ് സിങ് ഇന്നു വിരമിക്കും. നിലവില്‍ ജയില്‍ മേധാവിയാണ് അദ്ദേഹം. കേരളത്തില്‍ ജോലി ചെയ്യാനായതില്‍ സന്തോഷമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. പോലിസിന്റെ യാത്ര അയപ്പ് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പോലെ സുന്ദരമായ സ്ഥലത്ത് ജോലി ചെയ്തതില്‍ സന്തോഷം.വിരമിച്ച ശേഷവും കേരളത്തില്‍ തന്നെ തുടരുമെന്നും അദ്ദേഹം അറിയിച്ചു. രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ സ്വദേശം. വിരമിച്ചതിന് ശേഷം ഏതെങ്കിലും പോസ്റ്റില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. 1985 ബാച്ച് ഐപിഎസുകാരനായ…

Read More

മുംബൈ മയക്കുമരുന്ന് കേസ്; ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നു

മയക്കുമരുന്നു കേസില്‍ നടി നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുകയാണ്. രാവിലെ 9. 45 ഓടെ നടി ചോദ്യം ചെയ്യലിനായി മുംബൈ കൊളാബയിലെ എന്‍സിബി ഓഫീസില്‍ ഹാജരായി. സിനിമാമേഖലയിലെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ദീപികയെ ചോദ്യം ചെയ്യുന്നത്. കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെ വാട്‌സ്‌ആപ്പ് ചാറ്റില്‍ നിന്നും ബോളിവുഡ് നടിമായാ ദീപിക പദുക്കോണ്‍, സാറ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിങ് തുടങ്ങിയവരുടെ പേരുകള്‍ ലഭിച്ചിരുന്നു. കൂടാതെ ദീപികയും ശ്രദ്ധ…

Read More

പെരിങ്ങല്‍ക്കുത്ത് ഡാം: സ്ലൂയിസ് വാല്‍വ് നാളെ തുറക്കും; ജാഗ്രതപാലിക്കണമെന്ന് കലക്ടര്‍

തൃശൂര്‍: പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഒരു സ്ലൂയിസ് വാല്‍വ് നാളെ രാവിലെ ഏഴിന് തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ജലനിരപ്പ് 419.4 മീറ്റര്‍ കവിഞ്ഞതിനാല്‍ ഏഴ് ക്രെസ്റ്റ് ഗേറ്റുകള്‍ വഴി അധിക ജലം ഇപ്പോള്‍തന്നെ പുഴയിലേക്ക് ഒഴുകുന്നുണ്ട്. തിങ്കളാഴ്ച രാത്രി ഏഴുമണിക്ക് 420.05 മീറ്ററാണ് ജലനിരപ്പ്. ഇതുമൂലം ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോര വാസികള്‍ ജാഗ്രതപാലിക്കേണ്ടതാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു.

Read More

കുണ്ടറ പീഡന പരാതി: യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കുണ്ടറ പീഡന പരാതി ഉന്നയിച്ച യുവതിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ മൊഴി രേഖപ്പെടുത്താൻ പോലീസ് വീട്ടിലെത്തിയിരുന്നുവെങ്കിലും യുവതി ഇല്ലെന്ന കാരണത്തെ തുടർന്ന് മടങ്ങുകയായിരുന്നു അതേസമയം യുവതിയുടെ മൊഴി രേഖപ്പെടുത്താൻ വൈകുന്നതും വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. എൻ സി പി നേതാവ് പത്മാകരൻ യുവതിയുടെ കയ്യിൽ പിടിച്ചതായി പറയുന്ന ഹോട്ടലിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌കും പോലീസ് ശേഖരിച്ചു അതേസമയം എൻസിപി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെ ഇന്ന് അച്ചടക്ക നടപടി പ്രഖ്യാപിച്ചേക്കും. പത്മാകരനെതിരെയും…

Read More

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദ. കർഷകരുമായുള്ള വെർച്വൽ യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. കർഷക സമരത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും തെറ്റാണെന്നും മോദി പറഞ്ഞു കർഷകസമരം രാഷ്ട്രീയപരമാണെന്ന പരിഹാസവും പ്രധാനമന്ത്രി ഉന്നയിച്ചു. കിസാൻ ക്രഡിറ്റ് കാർഡിനെ കുറിച്ചും കർഷകർക്ക് കുറഞ്ഞ പലിശയിൽ ലഭിക്കുന്ന വായ്പകളെ കുറിച്ചുമായിരുന്നു മോദിയുടെ പ്രസംഗത്തിലേറെയും പറഞ്ഞുകൊണ്ടിരുന്നത്. കർഷകരോട് സമരം അവസാനിപ്പിക്കാൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറും ആവശ്യപ്പെട്ടു. പുതിയ നിയമങ്ങളുടെ പ്രാധാന്യം കർഷകർ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും തോമർ പറഞ്ഞു.

Read More

കെജിഎംഒഎ നാളെ മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കും

സർക്കാർ ഡോക്ടർമാർ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ നാളെ മുതൽ അനിശ്ചിതകാല നിൽപ്പ് സമരം തുടങ്ങും. ശമ്പള വർധനവിലും ആനുകൂല്യങ്ങളിലും സംസ്ഥാന സർക്കാർ കടുത്ത അവഗണനയാണ് തങ്ങളോട് കാണിക്കുന്നതെന്നും കെജിഎംഒഎ ആരോപിക്കുന്നു. കൊവിഡ് കാലത്ത് ന്യായമായി ലഭിക്കേണ്ട റിസ്‌ക് അലവൻസ് നൽകിയില്ലെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കിയപ്പോൾ ആനുപാതിക വർധനവിന് പകരം ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചെന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്. രോഗീപരിചരണം മുടങ്ങാതെയാകും സമരം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് പ്രാഥമികാരോഗ്യ…

Read More

കണ്ണൂർ പരിയാരത്ത് കൊവിഡ് രോഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു

കണ്ണൂർ പരിയാരത്ത് കൊവിഡ് രോഗി ആശുപത്രിയിൽ തൂങ്ങിമരിച്ചു. ചാല സ്വദേശി രവീന്ദ്രനാണ് മരിച്ചത്. 60 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രവീന്ദ്രൻ ഇന്നലെയാണ് രവീന്ദ്രനെയും ഭാര്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിലെ ശുചിമുറിയിൽ തോർത്തുമുണ്ടിലാണ് ഇയാൾ തൂങ്ങിമരിച്ചത്. രവീന്ദ്രൻ ഓട്ടോ റിക്ഷ ഡ്രൈവറാണ്. ഇയാളുടെ സമ്പർക്കപട്ടികയിൽ നിരവധി പേരുണ്ട്.

Read More

അഹമ്മദാബാദ് വിമാന അപകടം; ‘പുറത്ത് വന്നത് ആരോ എഴുതിയ റിപ്പോർട്ട്, ഒട്ടേറെ അപാകതകൾ’; പൈലറ്റ്സ് അസോസിയേഷൻ

അഹമ്മദാബാദ് വിമാന അപകടത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ. പുറത്ത് വന്നത് ആരോ എഴുതിയ റിപ്പോർട്ടെന്ന് അധ്യക്ഷൻ ക്യാപ്റ്റൻ സാം തോമസ് പറഞ്ഞു. AAIB യിൽ വ്യോമസേനയിലെ പൈലറ്റ് പോലുമില്ല. റിപ്പോർട്ടിൽ ഒട്ടേറെ അപാകതകൾ ഉണ്ടെന്നും സാം തോമസ് പറഞ്ഞു. രാത്രിയിലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 31-ാം ദിവസം ആരോ ഒരു ഒപ്പും ഇല്ലാതെ ആരോ എഴുതിയ റിപ്പോർട്ടാണ് പുറത്തുവന്നത്. റിപ്പോർട്ട്‌ തയ്യാറാക്കിയത് അടിസ്ഥാന വിവരം പോലും ഇല്ലാത്തവരാണെന്ന് ക്യാപ്റ്റൻ…

Read More

സംസ്ഥാനത്ത് ഇന്ന് 5427 പേർക്ക് കൊവിഡ്, 9 മരണം; 14,334 പേർക്ക് രോഗമുക്തി

കേരളത്തിൽ 5427 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂർ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296, മലപ്പുറം 279, പത്തനംതിട്ട 263, പാലക്കാട് 230, കണ്ണൂർ 226, കാസർഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,183 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,962 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,67,141 പേർ…

Read More

പ്രതിപക്ഷ നേതാവ് എന്ന ചുമതല ഉത്തരവാദിത്വത്തോടുകൂടി ഏറ്റെടുക്കുന്നുവെന്ന് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് എന്ന ചുമതല ഉത്തരവാദിത്വത്തോടുകൂടി ഏറ്റെടുക്കുന്നുവെന്ന് വി ഡി സതീശൻ. വെല്ലുവിളികൾ മുന്നിലുണ്ടെന്ന ബോധ്യമുണ്ട്. കേരളത്തിലെ യുഡിഎഫ് പ്രവർത്തകർ ആഗ്രഹിക്കുന്ന രീതിയിൽ, യുഡിഎഫിനെ, കോൺഗ്രസിനെ തിരിച്ചു കൊണ്ടുവരുമെന്നും എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ സതീശൻ പറഞ്ഞു ചുമതലയേൽപ്പിച്ച ദേശീയ നേതൃത്വത്തോടും കേരളത്തിലെ മുതിർന്ന നേതാക്കളോടും നന്ദി പറയുന്നു. കെ കരുണാകരൻ, എകെ ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മഹാരഥൻമാർ ഇരുന്ന കസേരയിൽ തന്നെ നിയമിക്കാനുള്ള തീരുമാനം വിസ്മയിപ്പിക്കുകയാണ്. ഇതൊരു പുഷ്പകിരീടമല്ലെന്ന ബോധ്യമുണ്ട്. സ്ഥാനത്തിന്റെ മഹത്വം…

Read More