സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസ്; മൂന്ന് പേർ അറസ്റ്റിൽ

ക്രിക്കറ്റ് താരം സുരേഷ് റയ്‌നയുടെ അമ്മാവനേയും ബന്ധുവിനേയും കൊലപ്പെടുത്തിയ സംഭവത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രതികളായ മൂന്ന് പേരാണ് പിടിയിലായിരിക്കുന്നതെന്നും കേസ്സ് ഇനി നടപടിക്രമങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണെന്നും പഞ്ചാബ് ഡി.ജി.പി. ദിന്‍കര്‍ ഗുപ്ത അറിയിച്ചു. പഞ്ചാബിലെ പത്താന്‍കോട്ടിലെ വീട്ടില്‍ മോഷണത്തിന് കയറിയവരാണ് റയ്‌നയുടെ അമ്മാവനേയും അടുത്ത ബന്ധുവിനേയും കൊലപ്പെടുത്തിയത്. അന്തര്‍സംസ്ഥാന സംഘമാണ് കൊലപാതകത്തിന് പിന്നിലുള്ളത്. 11 പേരേ പോലീസ് തിരയുകയാണ്. ആഗസ്റ്റ് 20നാണ് ദാരുണ സംഭവം നടന്നത്. സുരേഷ് റയ്‌നയുടെ കുടംബമാണെന്ന് അറിഞ്ഞതോടെ പോലീസ് അന്വേഷണം വേഗത്തിലാക്കി

Read More

രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയേക്കും

  രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയേക്കും. രക്ഷിതാക്കളുടെ വര്‍ധിച്ചുവരുന്ന ആഭ്യര്‍ഥന കണക്കിലെടുത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ചില മാതൃകകളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് എല്ലാ വഴികളും പരിശോധിക്കാന്‍ ആരോഗ്യ മന്ത്രാലയം ഇതിനകം തന്നെ വിദഗ്ധ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ രക്ഷിതാക്കളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും സര്‍ക്കാരില്‍ സമ്മര്‍ദമുണ്ട്. ഇതിനകം ഏതാനും സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നിബന്ധനയോടെ 10…

Read More

തൃശൂര്‍ വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; എസ്റ്റേറ്റ് വാച്ച്മാന്‍ മരിച്ചു

തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. വാല്‍പ്പാറ വാട്ടര്‍ഫാള്‍സ് എസ്റ്റേറ്റിലാണ് സംഭവം. എസ്റ്റേറ്റിലെ വാച്ച്മാനായി പ്രവര്‍ത്തിച്ചിരുന്ന മാണിക്യം (60) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം നടന്നത്.  

Read More

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവെച്ചു

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവെച്ചു. ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടതായി കെ.പി.സി.സി നേതൃത്വം അറിയിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കെ.പി.സി.സി പുനഃസംഘടനയെ ചൊല്ലി സുധീരന് അതൃപ്തിയുണ്ടായിരുന്നു. അതേസമയം കെ.പി.സി.സി പുനഃസംഘടന ചർച്ചകൾക്കായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന താരിഖ് അൻവർ മൂന്ന് ദിവസം കേരളത്തിലുണ്ടാവും. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. പുനഃസംഘടനയുമായി…

Read More

ഹിജാബ് വിവാദത്തിൽ ഇത് കേരളത്തിന്റെ മറുപടി; മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലെ ചിത്രങ്ങൾ വൈറൽ ​​​​​​​

  ഹിജാബ് വിവാദം രാജ്യമെങ്ങും ചർച്ചയാകുമ്പോൾ കേരളത്തിന്റെ മറുപടിയെന്ന പോലെ ഒരു ചിത്രം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിലെ ചിത്രങ്ങളാണ് നിലവിൽ കത്തിനിൽക്കുന്ന വിവാദത്തിൽ കേരളത്തിന്റെ മറുപടി സ്റ്റേറ്റ്‌മെന്റായി പലരും ചൂണ്ടിക്കാണിക്കുന്നത്. പൂവച്ചൽ സ്‌കൂളിൽ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഹിജാബ് ധരിച്ച പെൺകുട്ടികൾ പ്രാർഥനാ ഗാനം ആലപിക്കുന്നതാണ് ചിത്രത്തിലുള്ളത് 53 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതായിരുന്നു ചടങ്ങ്. സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ആറ് കുട്ടികളാണ് പ്രാർഥനാ ഗാനം അവതരിപ്പിച്ചത്. യാദൃശ്ചികമായി ആറ് കുട്ടികളും ഹിജാബ്…

Read More

വയനാട് ജില്ലയില്‍ 1338 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (30.01.22) 1338 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 964 പേര്‍ രോഗമുക്തി നേടി. 14 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1336 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും വന്ന ഒരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 151584 ആയി. 141283 പേര്‍ രോഗമുക്തരായി. നിലവില്‍ 8183 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 7933 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 780…

Read More

കനത്ത മഴ: അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. 1.3 മീറ്ററാണ് ഉയര്‍ത്തിയത്. കരമനയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവരും താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു. അതേസമയം, തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്തമഴ തുടരുകയാണ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് അഞ്ച് ജില്ലകളില്‍…

Read More

വയനാട് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്

വയനാട് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇന്ന് (11.05.21)- 25.96 ഇന്നലെ (10.05.21)- 18.66 ഈയാഴ്ച- 26.38 ആക്ടീവ് കേസുകള്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍: സുല്‍ത്താന്‍ ബത്തേരി- 1357 കല്‍പ്പറ്റ- 1293 മാനന്തവാടി- 1072 മേപ്പാടി- 973 അമ്പലവയൽ- 944 ജില്ലയിലെ പട്ടിക വര്‍ഗ പോസിറ്റീവ് കേസുകള്‍ ആകെ- 2693 ആക്ടീവ് കേസുകള്‍- 1282 ആക്ടീവ് ക്ലസ്റ്ററുകള്‍ ആകെ – 22 സ്ഥാപന ക്ലസ്റ്ററുകള്‍- 3 ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ (ട്രൈബൽ) – 9 ലിമിറ്റഡ് കമ്മ്യൂണിറ്റി…

Read More

പ്രഭാത വാർത്തകൾ

  🔳ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വിശദീകരണം വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷമായ യുഡിഎഫ് അടക്കം പലരില്‍നിന്നായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. പരാതികളുടെ പകര്‍പ്പുകള്‍ മുഖ്യമന്ത്രിക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. 🔳പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നു കേന്ദ്ര സര്‍ക്കാര്‍. പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഇന്ത്യ വിലകൊടുത്തു വാങ്ങിയെന്ന് ഇന്നലെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തതു…

Read More

തൃഷയും ചിമ്പുവും വിവാഹിതരാകുന്നു?

തെന്നിന്ത്യന്‍ താരസുന്ദരി തൃഷ വിവാഹിതയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ ചിമ്പുവും തൃഷയും വിവാഹിതരാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ‘വിണൈ താണ്ടി വരുവായാ’, ‘അലൈ’ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ചിമ്പുവും തൃഷയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കോവിഡ് ലോക്ഡൗണിനിടെ ഗൗതം മേനോന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഫിലിം ഫെയര്‍ അടക്കമുള്ള മാധ്യമങ്ങളാണ് ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ജെസ്സിയും കാര്‍ത്തികും ജീവിതത്തിലും ഒന്നിക്കുന്നു എന്ന കമന്റുകളാണ് ഇപ്പോള്‍ സോഷ്യല്‍…

Read More