മുല്ലപ്പെരിയാർ ഡാം; സുരക്ഷാ പരിശോധന നടത്തുന്നതിനെ തമിഴ്‌നാട് എതിർത്തു

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തെയും മേല്‍നോട്ട സമിതിയെയും കുറ്റപ്പെടുത്തുന്ന നിലപാടുമായി തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടും ബേബി ഡാമും നിലനിര്‍ത്താനുള്ള നടപടികള്‍ക്ക് കേരളം തടസം നില്‍ക്കുകയാണെന്ന് തമിഴ്‌നാട് കുറ്റപ്പെടുത്തി. ഡാമിന് പരിസരത്തുള്ള മരങ്ങള്‍ മുറിക്കാനും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായും അനുമതി നല്‍കുന്നില്ലെന്നും തമിഴ്‌നാട് സുപ്രിംകോടതിയില്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ സുരക്ഷാ പരിശോധന നടത്തണമെന്ന നിര്‍ദേശത്തെയും തമിഴ്‌നാട് എതിര്‍ത്തു. കേന്ദ്ര ജലകമ്മിഷന്‍ മുന്നോട്ടുവച്ച നിര്‍ദേശത്തെ എതിര്‍ത്തുകൊണ്ടാണ് തമിഴ്‌നാട് സുപ്രിംകോടതിയില്‍ മറുപടി നല്‍കിയത്. സീപ്പേജ് അളവ് അനുവദനീയമായ നിലയില്‍ തന്നെയാണ്. ഡാമിന്റെ അറ്റകുറ്റപ്പണികള്‍…

Read More

കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട പിതാവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി: മക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട പിതാവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി. കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മാഈല്‍(36), മകന്‍ മുഹമ്മദ് ശംവീല്‍(ഏഴ്)) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന മകന്‍ ശാനിബി(ഒമ്പത്)നെ അയല്‍വാസി രക്ഷപ്പെടുത്തിയിരുന്നു. ട്രോമാ കെയര്‍ വോളന്റിയര്‍മാര്‍, ഫയര്‍ ഫോഴ്‌സ്, ഐആര്‍ഡബ്ല്യു, എസ് ഡിപിഐ വോളന്റിയര്‍മാര്‍ തിരച്ചിലിനു നേതൃത്വം നല്‍കി. വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. ഇസ്മാഈല്‍ തറവാട് വീട്ടില്‍ നിന്നു കക്കാട് ബാക്കിക്കയം ഭാഗത്ത്…

Read More

ബംഗാളില്‍ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലാണ് സംഭവം. ഓഗസ്റ്റ് 10-ാം തീയതി മുതൽ കാണാതായ രാജ്ഗഞ്ച് സ്വദേശിയായ 16-കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 10-ാം തീയതി മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്നും ഓഗസ്റ്റ്…

Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 160 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,640 രൂപയായി. 4205 രൂപയാണ് ഗ്രാമിന്റെ വില ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1739.78 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,981 രൂപയായി.

Read More

തന്റെ പേരിൽ ഗ്രൂപ്പില്ല, പ്രചാരണത്തിന് പിന്നിലെ ശക്തിയാരെന്ന് അറിയാം: വി ഡി സതീശൻ

  തന്റെ പേരിൽ ഗ്രൂപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗ്രൂപ്പുണ്ടാക്കുന്നതായി അധിക്ഷേപ പ്രചാരണം നടത്തുകയാണ്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് അറിയാം. എന്നാൽ ഇപ്പോൾ പറയുന്നില്ല. കേരളത്തിലെ കോൺഗ്രസിൽ ഇനി ഗ്രൂപ്പുണ്ടാകില്ല. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി ചർച്ച നടത്തി ഉടൻ പുനഃസംഘടനാ പട്ടിക പുറത്തുവിടുമെന്നും സതീശൻ പറഞ്ഞു പുനഃസംഘടന ഹൈക്കമാൻഡ് നിർത്തിവെച്ചതോടെ അഭിമാനക്ഷതമേറ്റ കെ സുധാകരനുമായി സതീശൻ അനുകൂലികൾ ചർച്ച നടത്തുകയാണ്. സതീശനെ പിന്തുണക്കുന്ന നേതാക്കളും സുധാകരനും തമ്മിൽ കരട് പട്ടികയിൻമേൽ കൂടിയാലോചന…

Read More

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിലാണ് നടപടികൾ. രഹസ്യ വിചാരണ ആയതിനാൽ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കുറുവിലങ്ങാട് മഠത്തിൽ വെച്ച് ബിഷപ് സ്ഥാനത്തുള്ള പ്രതി കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂൺ 27നാണ് കന്യാസ്ത്രീ പരാതി നൽകിയത്. നാല് മാസത്തോളം വിശദമായി അന്വേഷണം നടത്തിയ ശേഷം ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു….

Read More

ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൂനൂര്‍ ഹെലിക്കോപ്ടര്‍ അപകടത്തില്‍ ജീവന്‍ വെടിഞ്ഞ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയുമുള്‍പ്പെടെ 11 ധീര സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അര്‍പ്പിച്ചു. പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ എത്തിയാണ് പ്രധാമന്ത്രി ആദരമര്‍പ്പിച്ചത്. അപകടത്തില്‍ മരണമടഞ്ഞ സൈനികരുടെ കുടംബങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ അന്ത്യോപചാരം. പാലം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സ്വീകരിച്ചു. നേരത്തേ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് നേരത്തേയാണ് പ്രധാനമന്ത്രി അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. പുഷ്പ ചക്രം…

Read More

പ്ലസ് വൺ അലോട്ട്മെന്റ്; വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

ഹയർ സെക്കന്ററി പ്ലസ് വൺ അലോട്ട്മെന്റ് സംബന്ധിച്ച് വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സംസ്ഥാനത്ത് ആകെ 91796 അപേക്ഷകൾ ബാക്കിയുണ്ടെന്ന് മന്ത്രി അറിയിച്ചു. ലഭ്യമായ സീറ്റുകളും പൊതു പെർമിറ്റ് ക്വാട്ടയായി പരിവർത്തനം ചെയ്യുന്നതുമായി 1,22,384 സീറ്റ്. വോക്കഷണൽ ഹയർ സെക്കന്ററി, പോളിടെക്നിക്ക്, ഐ ടി ഐ മേഖലകളിലായി 97,283 സീറ്റുകളും ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ഉള്ള സ്ഥിതിവിവര കണക്ക് അനുസരിച്ച്‌ സംസ്ഥാനത്ത് ഏകജാലക രീതിയിൽ…

Read More

വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചത്; റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിലേക്ക്

  അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപും  കൂട്ടുപ്രതികളും നാളെ ഹൈക്കോടതിയെ സമീപിക്കും. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ് ഐ ആർ നിലനിൽക്കില്ലെന്നും പ്രതികൾ പറയുന്നു ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമായ തെളിവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത് തങ്ങളുടെ പരാതി ശരിവെക്കുന്നതാണെന്നും പ്രതികൾ അറിയിക്കും അതേസമയം പ്രതികളുടെ നീക്കം തടയുന്നതിനായി പരമാവധി തെളിവ് ശേഖരിക്കാൻ ക്രൈംബ്രാഞ്ചും നീക്കമാരംഭിച്ചു. ദിലീപ് അടക്കമുള്ളവരുടെ ഫോണുകളിലെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നതോടെ ഗൂഢാലോചനക്ക് കൂടുതൽ തെളിവ് കിട്ടുമെന്നാണ് അന്വേഷണ സംഘം…

Read More

വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിന് സസ്പെന്‍ഷന്‍. കൊലക്കേസ് പ്രതികള്‍ക്ക് ഫോണ്‍ വിളിയ്ക്ക് ഒത്താശ ചെയ്ത സംഭവത്തിലാണ് വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍ ലഭിച്ചത്. കൊലക്കേസില്‍ പ്രതിയായ റഷീദ് എന്നയാള്‍ വിയ്യൂര്‍ ജയിലില്‍ നിന്ന് 223 മൊബൈല്‍ നമ്പരുകളിലേക്ക് 1345 തവണ വിളിച്ചെന്ന് ജയിലില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സൂപ്രണ്ടിന് ഏഴ് ദിവസത്തിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ജയില്‍ ഡിജിപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഈ മറുപടിയുടെയും അന്വേഷണ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍…

Read More