Headlines

ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു

  ചങ്ങനാശ്ശേരി എം സി റോഡിൽ എസ് ബി കോളജിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചങ്ങനാശ്ശേരി പുഴവാത് ഹിദായത്തുനഗറിൽ പള്ളിവീട്ടിൽ അജ്മൽ(27), മാർക്കറ്റ് ഉള്ളാഹയിൽ അലക്‌സ്(26), വാഴപ്പള്ളി മതുമൂല കണിയാംപറമ്പിൽ രുദ്രാക്ഷ്(20) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ഷിന്റോ എന്ന യുവാവിന് പരുക്കേറ്റു വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം. എതിർ ദിശയിൽ വന്ന ബൈക്കുകൾ തമ്മിൽ  കൂട്ടിയിടിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Read More

കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ സെപ്റ്റംബറോടെ ആരംഭിക്കുമെന്ന് എയിംസ് മേധാവി

ഇന്ത്യയിൽ കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ സെപ്റ്റംബറോടെ ആരംഭിക്കുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. സൈഡസ് പരീക്ഷണങ്ങൾ പൂർത്തിയാക്കി അടിയന്തര അംഗീകാരത്തിന് കാത്തിരിക്കുകയാണ്. കൊവാക്‌സിൻ പരീക്ഷണം സെപ്റ്റംബറോടെ അവസാനിക്കും ഫൈസർ വാക്‌സിന് ഇതിനകം അമേരിക്കൻ റെഗുലേറ്റർ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരമുണ്ട്. സെപ്റ്റംബറോടെ കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചാൽ കൊവിഡ് വ്യാപനത്തെ വലിയ തോതിൽ തടയാൻ സാധിക്കുമെന്ന് ഗുലേറിയ പറഞ്ഞു ഇന്ത്യയിൽ നിലവിൽ 42 കോടി ഡോസ് വാക്‌സിനാണ് നൽകിയിട്ടുള്ളത്. ഈ വർഷം അവസാനത്തോടു കൂടി ജനസംഖ്യയിലെ…

Read More

കോവിഡിനെ തുടര്‍ന്നുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു; വിമാനങ്ങളില്‍ ഭക്ഷണം വിളമ്പാന്‍ ഡിജിസിഎ അനുമതി

ന്യൂഡെല്‍ഹി: കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ ഉണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യാന്‍ വിമാനക്കമ്പനികള്‍ക്ക് ഡിജിസിഎ അനുമതി നല്‍കി. വിമാനയാത്രികര്‍ക്ക് നല്‍കിയിരുന്ന ഭക്ഷണ പാനീയങ്ങള്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ നേരത്തെ ഡിജിസിഎ വിലക്കിയിരുന്നു. ഈ വിലക്കാണ് ഇപ്പോള്‍ ഡിജിസിഎ പിന്‍വലിച്ചത്. ആഭ്യന്തര വിമാന സര്‍വീസുകളില്‍ പായ്ക്ക് ചെയ്ത ഭക്ഷണവും ലഘു പാനീയവും നല്‍കാം എന്നാണ് ഡിജിസിഎ വ്യക്തമാക്കുന്നത്. അന്തരാഷ്ട്ര വിമാനങ്ങളില്‍ ചൂടുള്ള ഭക്ഷണവും നല്‍കാം. കോവിഡ് പ്രോട്ടോക്കോള്‍…

Read More

കെ റെയിൽ വിശദീകരണ യോഗം ബഹിഷ്കരിച്ചു

  പരപ്പനങ്ങാടിയിൽ കെ റെയിലുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകൾക്ക് വിശദീകരണം നൽകാനായി വിളിച്ചുചേർത്ത യോഗം കെ റെയിൽ വിരുദ്ധ സമിതി ബഹിഷ്കരിച്ചു. സമിതി അടയാളക്കല്ല് സ്ഥാപിക്കുന്നതിൽ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർ പദ്ധതി വിശദീകരിക്കാൻ യോഗം വിളിച്ചത്. കെ.പി.എ.മജീദ് എംഎൽഎ കെ റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരസംഗമത്തിന് നേതൃത്വം നൽകി. നെടുവ വില്ലേജ് അതിർത്തിയിൽ ഉച്ചയ്ക്കു രണ്ടു വരെ പ്രതിഷേധക്കാർ കുത്തിയിരിപ്പു നടത്തി. രാവിലെ 10.30ന് കെ റെയിൽ ഓഫിസിൽ നടന്ന യോഗത്തിൽ മു‌സ്‌ലിം…

Read More

സംസ്ഥാനത്ത് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 3), തേങ്കുറിശി (3), പുതുക്കോട് (1), അകത്തേത്തറ (9), വടവന്നൂര്‍ (13), കാവശേരി (5), തൃശൂര്‍ ജില്ലയിലെ കൊറട്ടി (1, 9), പനച്ചേരി (6 (സബ് വാര്‍ഡ്), 7, 8), ചാലക്കുട്ടി (19), എറണാകുളം ജില്ലയിലെ കടമക്കുടി (സബ് വാര്‍ഡ് 6), വാളകം (സബ് വാര്‍ഡ് 1), മലപ്പുറം ജില്ലയിലെ ചാലിയാര്‍ (1, 5, 11, 12, 13),…

Read More

പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ വയനാട് കലക്ടര്‍ ഡോക്ടർ അദീല അബ്ദുല്ലയും

കല്‍പറ്റ: പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ വയനാട് കലക്ടര്‍ ഡോക്ടർ അദീല അബ്ദുല്ലയും. 12 കലക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടികയിലാണ് അദീല അബ്ദുല്ല ഇടംപിടിച്ചത്. ഇവര്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള അഞ്ച് കലക്ടര്‍മാര്‍ പട്ടികയിലുണ്ട്. മുന്‍ഗണനാ മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരത്തിനുള്ള പട്ടിക തയാറാക്കുന്നത്. പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട മൂല്യനിര്‍ണയം സെപ്റ്റംബര്‍ 11ന് നടക്കും. പ്രവര്‍ത്തന നേട്ടങ്ങളെ കുറിച്ച് കലക്ടര്‍മാര്‍ 15 മിനുട്ട് നീണ്ടുനില്‍ക്കുന്ന പവര്‍ പോയിന്റ് അവതരണം ഈ ഘട്ടത്തില്‍ നടത്തേണ്ടതുണ്ട്….

Read More

മൃഗശാലയില്‍ വെളളക്കടുവകള്‍ കോവിഡ്‌ ബാധിച്ച് മരിച്ചു

പാകിസ്ഥാനിലെ ലാഹോര്‍ മൃഗശാലയില്‍ രണ്ട് വെളളക്കടുവകള്‍ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ജനുവരി 30നാണ് കടുവകള്‍ ചത്തത്. സാധാരണ പാകിസ്ഥാനിലെ മൃഗങ്ങളില്‍ കാണാറുളള അണുബാധയെന്നായിരുന്നു മൃഗശാല അധികൃതരുടെ നിഗമനം. പിന്നീട് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ക്കാണ് മരണത്തിന് കാരണം കോവിഡാണോ എന്ന് സംശയം തോന്നിയത്. വെളളക്കടുവകളുടെ ശ്വാസകോശങ്ങളില്‍ വലിയ തോതില്‍ അണുബാധ ഉണ്ടായതായി കണ്ടെത്തി. ശ്വാസകോശത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ആര്‍.ടി- പി.സി.ആര്‍ പരിശോധനകള്‍ക്ക് അയച്ചു. പരിശോധനഫലം പൊസിറ്റീവായി. കടുവകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൃഗശാലയിലെ മുഴുവന്‍…

Read More

വയനാട് ജില്ലയില്‍ 666 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.15

  വയനാട് ജില്ലയില്‍ ഇന്ന് (1.08.21) 666 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 493 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.15 ആണ്. 665 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 77909 ആയി. 71430 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 5494 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4075 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

മോദി 2.0; 6 ഡോക്ടർമാരും 13 അഭിഭാഷകരും: മോദി മന്ത്രിസഭയുടെ സവിശേഷതകൾ

  ന്യൂഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പുനഃസംഘടനയിൽ സവിശേഷതകളേറെ. യുവത്വത്തിനും, സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന പുനഃസംഘടനയില്‍ പുതുമുഖങ്ങളുമുണ്ട്. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിസഭ എന്ന ഖ്യാതിയും 77 അംഗ മോദി മന്ത്രിസഭയ്ക്കുണ്ട്. ജ്യോതിരാദിത്യ സിന്ധ്യ, സർബാനന്ദ സോനാവാൾ, മീനാക്ഷി ലേഖി എന്നിവർക്കൊപ്പം മലയാളിയായ രാജ്യസഭ അംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ആകും. നിലവിലെ മന്ത്രിസഭയിൽ നിന്നും 12 മന്ത്രിമാരെ പുറത്താക്കി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഉത്തര്‍പ്രദേശിന് ഏഴ് മന്ത്രിസ്ഥാനമാണ് നൽകിയിരിക്കുന്നത്. പ്രതീക്ഷിച്ചതിനെക്കാളും…

Read More