സുൽത്താൻ ബത്തേരിയിലെ ഫെയർലാന്റ്, തൊടുവട്ടി വാർഡുകളെ കണ്ടെയ്മെൻ്റ് സോണിൽ നിന്നും ഒഴിവാക്കി

സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരിയെ കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി മൈക്രോ കണ്ടൈൻമെന്റ് സോൺ ആക്കി ജില്ല കലക്ടർ പ്രഖ്യാപിച്ചു.കോവിഡ് ബാധിതൻ സന്ദർശിച്ച ഹോട്ടലും മൊബൈൽ ഷോപ്പ് പരിസരത്തു മാത്രമാണ് നാളെ മുതൽ നിയന്ത്രണം ഉണ്ടാവുക. ഫെയർലാന്റ്, തൊടുവട്ടി വാർഡുകളെ പൂർണമായും ഒഴിവാക്കി.

Read More

ദൗത്യസംഘം ബാബുവിനെ കയറിൽ ബന്ധിപ്പിച്ച് ഉയർത്തുന്നു; വെള്ളവും ഭക്ഷണവും നൽകി

  മലമ്പുഴ ചെറോട് മലയിൽ കഴിഞ്ഞ 43 മണിക്കൂറായി കുടുങ്ങിക്കിടക്കുന്ന ബാബുവിന് അടുത്ത് കരസേനയുടെ രക്ഷാ ദൗത്യ സംഘം എത്തി. ബാബുവിന് വെള്ളവും ഭക്ഷണവും ഇവർ നൽകി. ഏതാണ്ട് രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങിക്കിടന്നതിന് ശേഷമാണ് ബാബുവിന് വെള്ളം ലഭിക്കുന്നത്. ഏറെ ആശ്വാസകരമായ വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്. ബാബുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തുകയാണ് ബാബുവിനെ കയറിൽ ബന്ധിപ്പിച്ച ശേഷമാണ് മുകളിലേക്ക് ഉയർത്തുന്നത്. ഒരു സൈനികന്റെ ദേഹത്ത് ബാബുവിനെ ബന്ധിപ്പിച്ച ശേഷമാണ് കയറിൽ മലമുകളിലേക്ക് ഉയർത്താൻ ശ്രമിക്കുന്നത്….

Read More

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് റീപോളിംഗ് നടക്കുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ  19  തൊടുവെട്ടി വാര്‍ഡിൽ അവധി പ്രഖ്യാപിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് റീപോളിംഗ് നടക്കുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ  19  തൊടുവെട്ടി വാര്‍ഡിലെ പോളിംഗ് സ്റ്റേഷനുകളായി നിര്‍ണയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും , പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭ വാര്‍ഡ്  പരിധിക്കുള്ളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും  വെള്ളിയാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

Read More

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ സഭാ കോടതി തള്ളി

  സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അപ്പീല്‍ വത്തിക്കാന്‍ തള്ളി. സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീലാണ് വത്തിക്കാന്‍ നിരസിച്ചത്. സൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവെച്ചു. എന്നാൽ നേരത്തെ ലൂസി കളപ്പുരയെ വത്തിക്കാന്‍ സന്യാസി സമൂഹത്തില്‍ പുറത്താക്കിയിരുന്നു. ഇതിനെതിരെയാണ് വത്തിക്കാനിലെ സഭാ കോടതിയില്‍ സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. ഇതും ഇപ്പോള്‍ തള്ളിയിരിക്കുകയാണ്. സഭയുടെ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നതാണ് സിസ്റ്റര്‍ ലൂസിക്കെതിരായ കുറ്റം. തന്റെ ഭാഗം…

Read More

‘എസ്എഫ്‌ഐ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്‌കൂളിന് അവധി നല്‍കിയ നടപടി പ്രതിഷേധാര്‍ഹം’; കെഎസ്‌യു

എസ്എഫ്‌ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനത്തിന് പങ്കെടുക്കുവാന്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹൈസ്‌കൂളിന് അവധി നല്‍കിയ നടപടി പ്രതിഷേധാര്‍ഹമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. വിദ്യാര്‍ഥി സംഘടനകള്‍ വിവിധ വിദ്യാര്‍ഥി വിഷയങ്ങളില്‍ നടത്തുന്ന പഠിപ്പുമുടക്കിന്റെ ഭാഗമായി സ്‌കൂള്‍ അധികാരികള്‍ക്ക് കത്ത് നല്‍കാറുണ്ട്. എന്നാല്‍ അതേപോലെ അല്ല ഒരു വിദ്യാര്‍ഥി സംഘടനയുടെ രാഷ്ട്രീയ സമ്മേളന പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്നത്. എസ്എഫ്‌ഐ നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അവധി നല്‍കിയതെന്ന് ഹെഡ്മാസ്റ്റര്‍ സുനില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്…

Read More

‘പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് മാറുന്ന പ്രക്രിയ നടക്കുകയായിരുന്നു’: മെഡിക്കൽ കോളജ് പ്രിൻസിപ്പൽ

കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് പുതുതായി പണികഴിപ്പിച്ച സർജിക്കൽ ബ്ലോക്കിലേക്ക് പൂർണ്ണമായും മാറുന്ന പ്രക്രിയ നടന്നു വരുന്നതിനിടയാണ് കോട്ടയം ഗവ. മെഡിക്കൽ കോളജിൽ നിലവിലെ 11,14,10 വാർഡുകളോട് ചേർന്നുള്ള ടോയ്‌ലറ്റ് കോംപ്ലക്‌സ് ഇടിഞ്ഞുവീണതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് പറഞ്ഞു. ഈ കോംപ്ലക്സിന്റെ 11, 14 വാർഡുകളിൽ നിന്നുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചിട്ടുള്ളതും നിലവിൽ ഉപയോഗത്തിലില്ലാത്തതുമാണെന്നും ഡോ. വർഗീസ് പി. പുന്നൂസ് പറഞ്ഞു. അപകടത്തിൽ ബിന്ദു (52 വയസ്സ്), ചേപ്പോത്തുകുന്നേൽ, ഉമ്മാൻകുന്ന് തലയോലപ്പറമ്പ് എന്നയാൾ…

Read More

‘പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും; എല്ലാത്തിനും ഭരണ വിരുദ്ധ വികാരം എന്ന് പറയാനാകില്ല’; ബിനോയ് വിശ്വം

നിലമ്പൂരിലെ പരാജയത്തെ അംഗീകരിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എല്‍ഡിഎഫ് രാഷ്ട്രീയമല്ലാതെ ഒന്നും പറഞ്ഞിട്ടില്ലെന്നും എങ്കിലും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയവും തോല്‍വിയും സ്വാഭാവികമാണെന്നും വിജയം പോലെ തന്നെ പരാജയത്തെയും നോക്കി കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും, നികത്തേണ്ടവ നികത്തി തിരുത്തേണ്ടവ തിരുത്തി മുന്നോട്ട് പോകും. നിലമ്പൂരില്‍ യുഡിഎഫ് മാത്രമായിരുന്നില്ല, ഇടതുപക്ഷ വിരുദ്ധരെല്ലാം ഒന്നിച്ചു ചേര്‍ന്നു. ഇവരെയെല്ലാം ഒന്നിച്ചാണ് എല്‍ഡിഎഫ് നേരിട്ടത്. എല്‍ഡിഎഫ് നിലമ്പൂരില്‍ രാഷ്ട്രീയമല്ലാതെ ഒന്നും പറഞ്ഞിട്ടില്ല.ലഭിക്കാവുന്നതില്‍ ഏറ്റവും…

Read More

ക്ലൈമാക്‌സിൽ ഇംഗ്ലണ്ട് വീണു; അപൂർവ റെക്കോർഡുമായി വില്യംസണും സംഘവും

ടി20 ലോകകപ്പിലെ ആദ്യ സെമിയിൽ ഇംഗ്ലണ്ടിന് തോൽവി. ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തകർത്ത് ന്യൂസിലാൻഡ് ഫൈനലിൽ കടന്നു. രണ്ട് വർഷം മുമ്പ് ഏകദിന ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന് മുന്നിൽ നിർഭാഗ്യം കൊണ്ടുമാത്രം കിരീടം കൈവിട്ടതിനുള്ള മധുരപ്രതികാരം കൂടിയായിരുന്നു കിവീസിന്റെ വിജയം. ഇന്നലെ ടോസ് നേടിയ ന്യൂസിലാൻഡ് ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 20 ഓവറിൽ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ന്യൂസിലാൻഡ് 19 ഓവറിൽ വിജയലക്ഷ്യം മറികടന്നു മറുവശത്ത് നങ്കൂരമിട്ട് നിന്ന മിച്ചൽ…

Read More

കൊവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ മൂന്നാം സ്ഥാനത്താണ് കേരളം: മുഖ്യമന്ത്രി

കൊവിഡ് ടെസ്റ്റുകളുടെ എണ്ണത്തില്‍ കേരളം മൂന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യന്‍ എന്ന ശാസ്ത്രീയ മാര്‍ഗം നോക്കുമ്പോള്‍ കേരളം മൂന്നാം സ്ഥാനത്താണ്. വേണ്ടത്ര പരിശോധനകള്‍ നടത്തുന്നില്ല എന്നാണ് ചിലരുടെ ആക്ഷേപം. കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനായി വലിയ സൗകര്യങ്ങളാണ് ഒരുക്കിയത്. തുടക്കത്തില്‍ എന്‍ഐവി ആലപ്പുഴയില്‍ മാത്രമുണ്ടായിരുന്ന പരിശോധനാ സംവിധാനം വിപുലീകരിച്ചു. 15 സര്‍ക്കാര്‍ ലാബുകളിലും എട്ട് സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 25 സ്ഥലങ്ങളിലാണ് ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു….

Read More

ലഡാക്കിൽ വഴി തെറ്റിയെത്തിയ സൈനികനെ ഇന്ത്യ ചൈനക്ക് കൈമാറി

കിഴക്കന്‍ ലഡാക്കിലെ ഡെംചുക്കില്‍ അതിര്‍ത്തി കടന്നെത്തിയതിനെ തുടര്‍ന്ന് പിടികൂടിയ ചൈനീസ് സൈനികനെ ഇന്ത്യ തിരികെ ഏല്‍പ്പിച്ചു കരസേന വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് സൈനികനെ ഇന്ത്യ കൈമാറിയത്. കോര്‍പറല്‍ വാംഗ് യാ ലോംഗ് എന്ന സൈനികനെ തിങ്കളാഴ്‌ചയാണ് സൈന്യം പിടികൂടിയത്. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന രേഖകളടക്കം പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്.   കൈമാറുന്നതിന് മുമ്പ് സൈനികനെ വിശദമായി ചോദ്യം ചെയ്തുവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഓക്‌സിജൻ, ഭക്ഷണം, കമ്പിളി വസ്ത്രങ്ങൾ എന്നിവ ഉൾപ്പടെയുളള വൈദ്യസഹായം ഇന്ത്യ അദ്ദേഹത്തിന് നൽകി….

Read More