വയനാട്ടിൽ 40 പേര്‍ക്ക് കൂടി കോവിഡ്; 35 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ 30 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (06.09.20) 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്ന് വന്ന 3 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേർക്കും സമ്പര്‍ക്കത്തിലൂടെ 35 പേര്‍ക്കുമാണ് രോഗബാധ. ഇവരിൽ രണ്ടുപേർ ഉറവിടം അറിയാത്തവരാണ്. 30 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1704 ആയി. ഇതില്‍ 1429 പേര്‍ രോഗമുക്തരായി. 266 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം…

Read More

സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ 1800 ഔട്ട്‌ലെറ്റുകള്‍ വഴി സവാള വിതരണം ചെയ്യും

നവംബർ ഒന്ന് മുതൽ സംസ്ഥാനത്ത് 1800 ഔട്ട്‌ലെറ്റുകൾ വഴി സവാള വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. സിവിൽ സപ്ലൈസിന്റെ 1000 ഔട്ട്‌ലെറ്റുകൾ, കൺസ്യൂമർഫെഡിന്റെ 300 ഔട്ട്‌ലെറ്റുകൾ, ഹോർട്ടികോർപ്പിന്റെ 500 ഔട്ട്‌ലെറ്റുകൾ എന്നിവ വഴി 45 രൂപയ്ക്ക് സവാള വില്പന ആരംഭിക്കും. നാഫെഡിൽ നിന്നും 35 രൂപയ്ക്കാണ് സവാള സംഭരിക്കുന്നത്. ഇപ്പോൾ 1800 ടൺ ഓർഡർ നൽകിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. കൃഷിക്കാരനിൽ നിന്ന് ഏതാണ്ട് 15 രൂപയ്ക്കു ലഭിച്ച സവാളയാണ് 80 മുതൽ 110 രൂപ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.24 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,683 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1623, കൊല്ലം 2168, പത്തനംതിട്ട 339, ആലപ്പുഴ 814, കോട്ടയം 626, ഇടുക്കി 372, എറണാകുളം 1984, തൃശൂർ 1303, പാലക്കാട് 1280, മലപ്പുറം 1092, കോഴിക്കോട് 941, വയനാട് 335, കണ്ണൂർ 521, കാസർഗോഡ് 285 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,390 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,29,967 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ…

Read More

മണിപ്പൂർ മുഖ്യമന്ത്രിയായി ബീരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബീരേൻ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ടാം തവണയാണ് ബീരേൻ സിംഗ് മുഖ്യമന്ത്രിയാകുന്നത്. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ അടക്കമുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് ഫലം മാർച്ച് 10ന് വന്നിരുന്നുവെങ്കിലും മുഖ്യമന്ത്രി പദത്തെ ചൊല്ലി പാർട്ടിയിൽ അനിശ്ചിതത്വം നിലനിന്നിരുന്നു ഏകകണ്‌ഠേനയാണ് ബീരേൻ സിംഗിനെ മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തതെന്ന് ബിജെപി അറിയിച്ചു. മുതിർന്ന എംഎൽഎ ബിശ്വജിത് സിംഗും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നു. ഇന്നലെ രാത്രിയോടെ കേന്ദ്രമന്ത്രി നിർമല സീതാരാമനാണ് ബീരേൻ…

Read More

ഇടുക്കിയിൽ പീഡനത്തിന് ഇരയായ 17കാരി ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

ഇടുക്കി നരിയമ്പാറയിൽ പീഡനത്തിന് ഇരയായ പതിനേഴുകാരി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 65 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പനയിൽ നിന്ന് ആരോഗ്യനില മോശമായതിനെ തുടർന്നാണ് പെൺകുട്ടിയെ കോട്ടയത്ത് പ്രവേശിപ്പിച്ചത് വ്യാഴാഴ്ച രാത്രി വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് അയൽവാസികൾ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അയൽവാസിയായ യുവാവാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ ഒളിവിലാണ്  

Read More

കർഷകരുടെ ട്രാക്ടർ റാലി: 88 പോലീസുകാർക്ക് പരുക്കെന്ന് ഡൽഹി പോലീസ്; 22 കേസുകൾ രജിസ്റ്റർ ചെയ്തു

ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ട്രാക്ടർ റാലിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഡൽഹി പോലീസ് 22 കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുമുതൽ നശിപ്പിക്കൽ, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കൽ തുടങ്ങിയ കേസുകളാണ് പോലീസ് ചാർജ് ചെയ്തത്. ആക്രമണത്തിൽ 86 പോലീസുകാർക്ക് പരുക്കേറ്റതായി ഡൽഹി പോലീസ് പറയുന്നു. എട്ട് ബസുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടു. തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്തതായും പോലീസ് പറയുന്നു നിശ്ചയിച്ച വഴിയിൽ നിന്ന് മാറിയാണ് പ്രതിഷേധക്കാർ നീങ്ങിയത്. 12 മണിക്ക് ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നുവെങ്കിലും രാവിലെ…

Read More

ശരീരഭാരം കൂടാതിരിക്കാൻ മാമ്പഴം എങ്ങിനെ കഴിക്കാം

മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാമ്പഴം കഴിച്ചാല്‍ വണ്ണം കൂടുമോ എന്നു കരുതി കഴിക്കാന്‍ മടിക്കും. എന്നാല്‍ ഇതില്‍ വാസ്‌തവം ഉണ്ടോ? അറിയാം.പോഷകസമ്ബന്നമാണ് മാമ്ബഴം. ഇതില്‍ വൈറ്റമിന്‍ എ, സി, കോപ്പര്‍, ഫോളേറ്റ് ഇവ ധാരാളമുണ്ട്. വെറും ഒരു ശതമാനം കൊഴുപ്പ് മാത്രമാണ് ഇതിലുള്ളത്. ഇത് ആരുടെയും തടി കൂട്ടില്ല. മാത്രമല്ല പ്രോട്ടീന്റെയും ഫൈബറിന്റെയും വിഘടനത്തിനും ദഹനത്തിനും മാമ്ബഴം സഹായിക്കും. മാമ്ബഴം ഇങ്ങനെ കഴിക്കരുത് മാമ്ബഴം മില്‍ക്ക് ഷേക്ക്, ഐസ് ക്രീം, ജ്യൂസ്,…

Read More

പ്രഭാത വാർത്തകൾ

  🔳മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍. 12 മണിക്കൂറില്‍ കൂടുതല്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് ഒടുവില്‍ ആണ് എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അനില്‍ ദേശ്മുഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് അനില്‍ ദേശ്മുഖ് ചോദ്യം ചെയ്യലിന് ഹാജരായത്. ഇന്ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും. നേരത്തെ, പലവട്ടം ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അനില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് അദ്ദേഹം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. 🔳കൊവിഡ് 19 പ്രതിരോധ…

Read More

ഷിഗല്ലക്ക് പിന്നാലെ വയനാട്ടിൽ കുരങ്ങ് പനിയും

മാനന്തവാടി: കോവിഡിനിടെ ഷിഗല്ലക്കും പുറമെ വയനാട്ടിൽ കുരങ്ങ് പനിയും. ഇടവേളക്ക് ശേഷമാണ് തിരുനെല്ലിയിൽ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തത്. അപ്പ പാറ കാരമാട് കോളനിയിലെ വിദ്യാർത്ഥിയെ കുരങ്ങ് പനി ലക്ഷണം കണ്ടത്തിയതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കടുത്ത പനിയെ തുടർന്ന് അപ്പപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പരിശോധനയിൽ കുരങ്ങ് പനി ലക്ഷണം കണ്ടത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു

Read More

ഏഴ് മാസത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും; ക്ലാസ് ആരംഭിക്കുന്നത് 10, പ്ലസ് ടു കുട്ടികൾക്ക്

ഏഴ് മാസത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾക്കാണ് ക്ലാസ് ആരംഭിക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ലാസ് നടക്കുക. കൊവിഡും ലോക്ക് ഡൗണും മൂലം 286 ദിവസമാണ് സ്‌കൂളുകൾ അടഞ്ഞുകിടന്നത്. മാസ്‌ക് ധരിച്ച് മാത്രമേ കുട്ടികൾ സ്‌കൂളിൽ എത്താവൂ. പരമാവധി കുട്ടികൾ സാനിറ്റൈസറുമായി എത്തണം. സാമൂഹിക അകലം പാലിച്ച് ഒരു ബെഞ്ചിൽ ഒരാൾ ഇരിക്കുന്ന രീതിയിലാണ് ക്രമീകരണം. പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും 50 ശതമാനം കുട്ടികളോടാണ് ക്ലാസുകളിൽ എത്താൻ…

Read More