കോടിയേരിക്ക് സെക്രട്ടറി പദത്തിൽ മൂന്നാമൂഴം; സിപിഎം നേതൃത്വത്തിലേക്ക് പുതുമുഖങ്ങൾ
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. പുതിയ സംസ്ഥാന കമ്മിറ്റിയാണ് കോടിയേരിയെ സെക്രട്ടറിയായി തീരുമാനിച്ചത്. സെക്രട്ടറി പദത്തിൽ കോടിയേരിക്ക് ഇത് മൂന്നാമൂഴമാണ്. എറണാകുളത്ത് ചേർന്ന സംസ്ഥാന സമ്മേളനം 89 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു. തലമുറ മാറ്റമാണ് സിപിഎമ്മിൽ സംഭവിക്കുന്നത്. നേതൃനിരയിലേക്ക് പുതുമുഖങ്ങൾ കടന്നുവന്നു. യുവജനങ്ങൾക്കും വലിയ പരിഗണന നൽകിയാണ് 89 അംഗ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പ്രായപരിധി കണക്കിലെടുത്ത് 13 പേരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പുതിയ സംസ്ഥാന കമ്മിറ്റിയിൽ 16…