റേഷൻ അറിയിപ്പ്
2020 സെപ്റ്റംബര്‍ മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും 03.10.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നതായി കേരള സർക്കാർ ഭക്ഷ്യ-പൊതുവിതര വകുപ്പ് അറിയിക്കുന്നു.
2020 സെപ്റ്റംബര്‍ മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും 03.10.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നതായി കേരള സർക്കാർ ഭക്ഷ്യ-പൊതുവിതര വകുപ്പ് അറിയിക്കുന്നു.
ന്യൂഡൽഹി: കൊവിഡ് കണക്ക് ഉയരുന്നതിനിടെ കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ സ്ഥിതിയിൽ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് . മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, കേരള, ദില്ലി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യത്തിലാണ് ആശങ്ക രേഖപ്പെടുത്തിയത്. കോവിഡ് കണക്ക് ഉയരുകയാണെന്ന് ആരോഗ്യമന്ത്രാലയം സമ്മതിക്കുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ കൊവിഡ് പരിശോധന കൂട്ടി. രോഗബാധിതർ കൂടുന്നതിനൊപ്പം പരിശോധനയും കൂടുന്നുണ്ടെന്നാണ് വിശദീകരണം. രണ്ടാം തരംഗത്തെ അപേക്ഷിച്ച് ഇത്തവണ മരണം കുറവാണെന്നും ആരോഗ്യമന്താലയം ചൂണ്ടിക്കാട്ടി. രണ്ടാം തരംഗത്തിൽ വാക്സിനേഷൻ പൂർത്തിയാക്കിയവരുടെ എണ്ണം 2…
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കേരളം സമര്‍ത്ഥവും തന്ത്രപരവുമായ ലോക്ക്ഡൗണില്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുമ്പോഴും സംസ്ഥാനം കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും അതിന്റെ ആഘാതം അയല്‍ സംസ്ഥാനങ്ങള്‍ അനുവഭവിക്കുന്നെന്നും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടി റിപ്പോര്‍ട്ട് ചെയ്തു. വീടുകളില്‍ കഴിയുന്ന കൊവിഡ് രോഗികള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് കേരളത്തില്‍ കൊവിഡ് കേസുകള്‍ കുറയാത്തതിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. കേരളത്തില്‍ കൊവിഡ് രോഗികളില്‍ 85 ശതമാനവും വീടുകളിലാണ്…
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 26 ലക്ഷം രൂപയുടെ സ്വർണവുമായി അമ്മയും മകളും പിടിയിലായി. നാദാപുരം സ്വദേശികളാണ് പിടിയിലായവർ. 528 ഗ്രാം സ്വർണമാണ് ഇവരിൽ നിന്ന് കണ്ടെത്തിയത് പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടിയിരുന്നു. 45 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.
ജില്ലയിലെ ആദ്യത്തെ ഉദ്യാനമായ മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക് പുതു മോടിയോടെ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഏറെക്കാലമായി അടഞ്ഞു കിടന്ന പാര്‍ക്കില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടു കോടിയിലധികം ചെലവഴിച്ചാണ് നവീകരണ പ്രവൃത്തികള്‍ നടത്തി സഞ്ചാരികള്‍ക്കായി തുറക്കുന്നത്. ഒ.ആര്‍.കേളു എം.എല്‍.എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നു 25 ലക്ഷം രൂപയും പഴശ്ശി പാര്‍ക്കില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ ചെലവഴിച്ചു. മാനന്തവാടി നഗരത്തില്‍ നിന്നും വിളിപ്പാടകലെയുള്ള പാര്‍ക്കില്‍ കുട്ടികളെയും മുതിര്‍ന്നവരെയും വിനോദ സഞ്ചാരികളെയും ഒരു പോലെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തിലാണ് നവീകരണം നടന്നത്….
If your career goals include working for Novotel Dubai Careers Latest Vacancies then we are here to help aid you through that journey. We have countless job opportunities that range from basic to intermediate and expert level, so you can surely find your right fit, based on your education, interest and experience. Generally hospitality vacancies require that…
ജില്ലയില്‍ വീണ്ടും കുരങ്ങ് പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വനഗ്രാമങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മുള്ളന്‍കൊല്ലി സ്വദേശിയക്ക് കഴിഞ്ഞ ദിവസം കുരങ്ങ് പനി സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുരങ്ങ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വനത്തിനോട് ചേര്‍ന്നുള്ള കോളനികളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. കുരങ്ങിന്റെ ശരീരത്തില്‍ കടിച്ച ചെള്ളിലൂടെയാണ് മനുഷ്യ ശരീരത്തില്‍ രോഗ ബാധയേല്‍ക്കുന്നത്. പനി, ശരീരവേദന, തലവേദന,…
പുൽപ്പള്ളി: പുൽപ്പള്ളി പാലമൂല പാലക്കണ്ടി മുസ്തഫ – റഹ്മത്ത് ദമ്പതികളുടെ മകൻ മിഥ്ലാജ് (19) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 5ന് പുൽപ്പള്ളി റഹ്മാനിയ ജുമാ മസ്ജിദിൽ സഹോദരിമാർ: സുആദ, സ്വാലിഹ.
ലണ്ടന്‍: ഒമാന്‍ ഉള്‍ക്കടലില്‍ യു.എ.ഇ തീരത്ത് ചരക്കുകപ്പല്‍ റാഞ്ചിയതായി സംശയം. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനും ലോകശക്തികളും തമ്മില്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഏജന്‍സിയുടെ മുന്നറിയിപ്പ്. അഞ്ചു ദിവസം മുമ്പ് ഒമാന്‍ തീരത്ത് ഒരു എണ്ണ ടാങ്കറിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനാണ് ഇതിന് പിന്നിലെന്ന് യു.കെയും ഇസ്രായേലും ആരോപിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ആരോപണത്തെ നിഷേധിക്കുകയാണ ചെയ്തത്. ഇതിന് പിന്നാലെ യു.കെ ഏജന്‍സി ഫുജൈറ തീരത്ത്…
കൊച്ചി: പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് കേരള ഹൈക്കോടതി. ബലാത്സംഗകേസിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തിന് തടയിട്ടാണ് ഹൈക്കോടതിയുടെ തീരുമാനം. ബലാത്സംഗത്തെത്തന്നെ പുനര്‍നിര്‍വചിക്കുകയായിരുന്നു കേരള ഹൈക്കോടതി. യോനി, മൂത്രദ്വാരം, മലദ്വാരം എന്നിവയിലൂടെ ശാരീരികമായി ബന്ധപ്പെടാനുള്ള ശ്രമം മാത്രമല്ല ബലാത്സംഗമെന്നും, പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്നും വ്യക്തത വരുത്തിക്കൊണ്ടാണ് കേരളാ ഹൈക്കോടതിയുടെ വിധി. ബലാത്സംഗകേസിൽ അറസ്റ്റിലായ പ്രതി രക്ഷപ്പെടാനായി യോനിയിലൂടെ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗമായി കണക്കാക്കരുതെന്നും…