നിപ വൈറസ്; അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്: വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനം

ചെന്നൈ: കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി . വടക്കന്‍ ജില്ലകളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തുന്നവര്‍ വാളയാര്‍ ഉള്‍പ്പടെയുള്ള ചെക്‌പോസ്റ്റുകളില്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയരാകണം. രണ്ട് വാക്സിനെടുത്തതിന്റെ സാക്ഷ്യപത്രം ഉള്‍പ്പടെയുള്ള രേഖകള്‍ കൈവശമില്ലെങ്കില്‍ യാത്രക്കാരെ മടക്കി അയയ്ക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് കോയമ്പത്തൂര്‍ കലക്ടര്‍ ഡോ ജി എസ് സമീരന്‍ പറഞ്ഞു. നിപയുടെ തീവ്രത കണക്കിലെടുത്ത് വിട്ടുവീഴ്ച വേണ്ടെന്നാണ് തമിഴ്‌നാടിന്റെ തീരുമാനം. കേരളത്തില്‍ നിന്ന് എത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളുള്‍പ്പടെ വാളയാറില്‍…

Read More

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ ചർച്ചക്ക് വിളിച്ചാൽ മാത്രമേ പോകുവെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറും കൂടിയാലോചന നടത്തി ചർച്ചക്ക് സന്നദ്ധത അറിയിച്ചെങ്കിലും കർഷക സംഘടന നേതാക്കൾ ഇത് വരെയും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ചർച്ചക്ക് വിളിക്കുന്നതിനിടയിലും പ്രധാനമന്ത്രി തന്നെ നിയമം പിൻവലിക്കില്ലെന്ന് ഉറച്ചു…

Read More

‘ന്യൂസിലൻഡിലെയും നോർവേയിലെയും സിംഗപ്പൂരിലെയും ജനസംഖ്യയേക്കാൾ കൂടുതൽ വീടുകൾ ഞങ്ങൾ ബീഹാറിന് നൽകി’; പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ എത്തി. 7000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിട്ടു. ബിഹാറിൽ അമൃത് ഭാരത് ട്രെയിനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ്‌ ചെയ്തു. സിംഗപ്പൂരിലെയും ന്യൂസിലൻഡിലെയും നോർവേയിലെയും ജനസംഖ്യയെക്കാൾ കൂടുതൽ വീടുകൾ ഞങ്ങൾ ബീഹാറിന് നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുപിഎ -ആർജെഡി ഭരണകാലത്ത് ബീഹാറിൽ രണ്ട് ലക്ഷം കോടി രൂപയുടെ ഗ്രാൻഡ് മാത്രമാണ് അനുവദിച്ചത്. 11 വർഷം കൊണ്ട് രാജ്യത്ത് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നാലു കോടി വീടുകൾ നിർമ്മിച്ചുവെന്നും അതിൽ 60 ലക്ഷം വീടുകളും…

Read More

സമ്പർക്കം വഴി ഇന്ന് 733 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് സമ്പർക്കം വഴിയുള്ള രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് സ്ഥിരീകരിച്ച 927 കേസുകളിൽ 733 എണ്ണവും സമ്പർക്ക രോഗികളാണ്. ഇതിൽ 67 പേരുടെ ഉറവിടം വ്യക്തമല്ല തിരുവനന്തപുരം ജില്ലയിലെ 175 കേസുകളിൽ 164 എണ്ണവും സമ്പർക്കത്തിലൂടെയാണ്. കാസർകോട് ജില്ലയിലെ 107 കേസിൽ 105 എണ്ണവും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. കൊല്ലം ജില്ലയിലെ 59 പേർക്കും, എറണാകുളം ജില്ലയിലെ 57 പേർക്കും, പത്തനംതിട്ട ജില്ലയിലെ 53 പേർക്കും, കോഴിക്കോട് ജില്ലയിലെ 48 പേർക്കും, കോട്ടയം ജില്ലയിലെ 45 പേർക്കും, മലപ്പുറം…

Read More

ജനുവരി 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: രാജ്യത്ത് ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ണായക പ്രഖ്യാപനം ഉണ്ടാകുമോ. രാജ്യം മുഴുവനും കാത്തിരിക്കുകയാണ് ആ നിര്‍ണായക പ്രഖ്യാപനത്തിന്. കോവിഡ് -19 വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായാണ് ആ പ്രഖ്യാപനം ഉണ്ടാകുക. പ്രധാനമന്ത്രി ജനുവരി 11 ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കൂടിക്കാഴ്ച. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 736 ജില്ലകളില്‍ ഇന്ന് കൊവിഡ് വാക്‌സിന്‍ വിതരണം വിജയകരമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നത് സംബന്ധിച്ചുള്ള അറിയിപ്പ് വരുന്നത്….

Read More

രാജ്യത്ത് 73 ദിവസത്തിനകം കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന വാര്‍ത്ത വ്യാജമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

രാജ്യത്ത് 73 ദിവസത്തിനകം കോവിഡ് വാക്സിൻ ലഭ്യമാകുമെന്ന വാര്‍ത്ത വ്യാജമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യഓക്സ്ഫഡ്സർവ്വകലാശാലയും ആസ്ട്ര സെനേകയും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സിനായ ‘കൊവിഷീൽഡ്’ 73 ദിവസത്തിനകം ലഭ്യമായി തുടങ്ങുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. നിലവിൽ വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പുരോ​ഗമിക്കുകയാണ്.

Read More

ജീവനക്കാർക്കെതിരായ പരാമർശം: കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനെതിരെ പ്രതിഷേധം

ജീവനക്കാർക്കെതിരെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ നടത്തിയ പരാമർശത്തിൽ പ്രതിഷേധം. ജീവനക്കാർ തിരുവനന്തപുരം കെഎസ്ആർടിസി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബിജു പ്രഭാകറിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസിലേക്കാണ് മാർച്ച് നടന്നത് ഐഎൻടിയുസിയുടെ ഭാഗമായ ടിഡിഎഫിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാർച്ച് പോലീസ് തടഞ്ഞു. ഇതോടെ ജീവനക്കാർ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജീവനക്കാർക്കെതിരായ പരാമർശത്തിൽ ബിജു പ്രഭാകർ ഖേദം പ്രകടിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു ജീവനക്കാർ പലവിധത്തിലും തട്ടിപ്പ് നടത്തി കെഎസ്ആർടിസിയെ നഷ്ടത്തിലാക്കുകയാണെന്നായിരുന്നു ബിജു പ്രഭാകറിന്റെ…

Read More

കോഴിക്കോട് വടകര താലൂക്ക് ഓഫിസ് കെട്ടിടത്തിൽ തീപിടുത്തം

കോഴിക്കോട് വടകര നഗരത്തിൽ മിനി സിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന താലൂക്ക് ഓഫിസിൽ വൻ തീപ്പിടുത്തം. പുലർച്ച അഞ്ചരയോടെയാണ് അഗ്‌നിബാധയുണ്ടായത്. ഓഫിസ് കെട്ടിടത്തിന്റെ നല്ലൊരു ഭാഗവും തീ വിഴുങ്ങിയ നിലയാണ്. ഓഫിസിലെ രേഖകളും കംപ്യൂട്ടറുകളും കത്തിനശിച്ചു. തൊട്ടടുത്തുള്ള സബ് ജയിലിലേക്കും ട്രഷറിയിലേക്കും തീ പടർന്നു. വടകരയിൽ നിന്നും നാദാപുരത്ത് നിന്നും അഗ്‌നിരക്ഷാ സേന എത്തി തീയണക്കുകയാണ്. എങ്ങനെയാണ് അഗ്‌നിബാധ ഉണ്ടായതെന്ന് വ്യക്തമല്ല.

Read More