വയനാട് ചുരത്തിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം

കൽപ്പറ്റ. :വയനാട് ചുരത്തിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം ചുരത്തിലെ ചിപ്പിലിത്തോടിനു സമീപത്തായിട്ടാണ് ടിപ്പർ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികനായ ചിപ്പിലിത്തോട് സ്വദേശി ആൽബിന് കൈക്ക് സാരമായി പരിക്ക് പറ്റിയിട്ടുണ്ട്.പരിക്കേറ്റ ആൽബിനെ ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

കേരള രാജ്യാന്തര ചലച്ചിത്രമേള 25-ാം എഡിഷൻ ഫെബ്രുവരിയില്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള രാജ്യാന്തര ചലച്ചിത്രമേള 2021 ഫെബ്രുവരിയിലേക്ക് മാറ്റി. എല്ലാ വർഷവും ഡിസംബര്‍ മാസത്തിലാണ് ചലച്ചിത്രമേള നടക്കുന്നത്. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് ഫെബ്രുവരിയിലേക്ക് മാറ്റിയത്. ഫെബ്രുവരി 12 മുതല്‍ 19 വരെയുള്ള തീയ്യതികളിലേക്കാണ് നിലവില്‍ തീയ്യതി നിശ്ചയിച്ചിരിക്കുന്നതെന്നും അപ്പോഴത്തെ കൊവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും നടത്തിപ്പെന്നും സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫേസ്ബുക്കിലൂടെ അറിയിച്ചു. ചലച്ചിത്രമേളയുടെ 25-ാം എഡിഷനാണ് ഇക്കുറി നടക്കേണ്ടിയിരുന്നത്. ചലച്ചിത്രമേളയിലേക്ക് ചലച്ചിത്രങ്ങലും ക്ഷണിച്ചിട്ടുണ്ട്. 2019 സെപ്റ്റംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും…

Read More

കൊവിഡ് പരിശോധനാ നിരക്ക് കുറച്ചതിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ

  കൊവിഡ് പരിശോധനാ നിരക്ക് കുറച്ച സർക്കാർ നടപടി ചോദ്യം ചെയ്ത് ലാബുടമകൾ സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ആർടിപിസിആർ നിരക്ക് 300 രൂപയായും ആന്റിജൻ നിരക്ക് 100 രൂപയായിട്ടുമാണ് കുറച്ചത്. പരിശോധന നടത്തുന്ന ലാബ് ഉടമകളെ കേൾക്കാതെയാണ് സർക്കാർ തീരുമാനമെടുത്തതെന്നാണ് ഹർജിക്കാരുടെ വാദം. ഏകപക്ഷീയമായി നിരക്കുകൾ കുറച്ച നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ലാബ് ഉടമകൾ കോടതിയെ സമീപിച്ചത്. നിരക്ക് കുറയ്ക്കാൻ സർക്കാരിന് അധികാരമുണ്ടെന്നാണ് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചത്. പരിശോധന നിരക്കുകൾ പുനപരിശോധിച്ചില്ലെങ്കിൽ…

Read More

കെ റെയിൽ സമ്പദ് വ്യവസ്ഥ താറുമാറാക്കും; വിമ൪ശിക്കുന്നവരെ വ൪ഗീയവാദികളാക്കുന്നു: പ്രതിപക്ഷ നേതാവ് വിഡി സതീശൻ

  തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതി സമ്പദ് വ്യവസ്ഥ താറുമാറാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  പദ്ധതി നടപ്പാക്കാൻ സ൪ക്കാ൪ വാശി പിടിച്ചാൽ നടപ്പിലാക്കില്ലെന്ന വാശിയോടെ തന്നെ പ്രതിപക്ഷ൦ മുന്നോട്ട് പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനങ്ങളെ ബോധവത്കരിക്കാൻ യുഡിഎഫിന് കഴിവുണ്ട്. ലഘുലേഖ വിതരണമടക്കം വരു൦ ദിവസങ്ങളിൽ തുടങ്ങു൦. വിമ൪ശിക്കുന്നവരെ വ൪ഗീയവാദികളാക്കി ചിത്രീകരിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്നത് ചുരുക്കം ചില വിവരങ്ങളാണ്. അതിലൂടെ…

Read More

പി.എസ്.സി. നിയമനം വൈകുന്നത് സംസ്ഥാന സർക്കാരിന്റെ നീതി നിഷേധമാണന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.

കൽപ്പറ്റ: എൽ ജി സി റാങ്ക് ജേതാക്കൾ വയനാട് കലക്ടറേറ്റിനു മുൻപിൽ ആരംഭിച്ച റിലേ നിരാഹാര സമരം ഐ.സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.. വയനാട് ജില്ലയെ നിയമനങ്ങളിൽ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. നൂറുകണക്കിന് യുവതി യുവാക്കൾ പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള നിയമനം ലഭിക്കാതെ പ്രയാസപ്പെടുന്നത് സർക്കാറിന് നാണക്കേടാണെന്നും, നിയമസഭയിൽ എൽജിഎസ് ഉദ്യോഗാർഥികളുടെ വിഷയം ഉന്നയിക്കുമെന്നും ഐ.സി ബാലകൃഷ്ണൻ എം എൽ എ പറഞ്ഞു. നിലവിലുള്ള റാങ്ക് ലിസ്റ്റിൻ്റെ കാലാവധി കഴിയാൻ ആറുമാസം മാത്രം…

Read More

തൃശൂരിൽ കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല, തീ അണയ്ക്കാൻ ശ്രമം

തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പ്രസ് ക്ലബ് റോഡിന് സമീപമുള്ള ഒരു ബഹുനില കെട്ടിടത്തിലാണ് തീപിടിച്ചത്.ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്.തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടറും ജനറേറ്ററും ഉള്ളത് ആശങ്കയാകുന്നു. കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരാതിരിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ട്.കെട്ടിടത്തിനുള്ളില്‍ നിന്നുള്ള പുക സമീപ പ്രദേശങ്ങളിലാകെ വ്യാപിച്ചിട്ടുണ്ട്. താഴത്തെ നിലയിൽ കൂട്ടിയിട്ടിരുന്ന പേപ്പർ ഉൾപ്പെടെയുള്ള വസ്തുക്കൾക്കാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. എക്സ്റ്റോസ്റ്റിങ്ങ് സംവിധാനം എത്തിച്ചു പുക പുറത്തേക്ക് തള്ളാൻ ശ്രമം…

Read More

സൈബീരിയൻ കടുവയുടെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരിക്ക് ദാരുണാന്ത്യം

സൈബീരിയൻ കടുവയുടെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരിക്ക് ദാരുണാന്ത്യം. സ്വിറ്റ്‌സർലൻഡിലാണ് സന്ദർശകരുടെയും ജീവനക്കാരുടെയും കൺമുന്നിൽ വെച്ചാണ് സംഭവം. സൂറിച്ച് മൃഗശാലയിലാണ് 55 കാരിയായ ജീവനക്കാരിയെ കടുവ കൊന്നത്. മൃഗശാല അധികൃതർ ചേർന്ന് ഇവരെ കടുവയുടെ കൂടിന് പുറത്തെത്തിച്ച് വൈദ്യസഹായം നൽകിയെങ്കിലും തത്ക്ഷണം മരിച്ചു.കടുവ കൂട്ടിലുണ്ടായിരുന്ന സമയത്ത് ജീവനക്കാരി എങ്ങനെ ഉള്ളിലെത്തിയെന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

Read More

വയനാട് ചന്ദനത്തോട് ഫ്രൂട്ട്സുമായി വന്ന ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

ചന്ദനത്തോട്: ലോറി താഴ്ചയിലേക്ക് മറിഞ്ഞു നാട്ടുകാർ ഡ്രൈവറെ രക്ഷപ്പെടുത്തി.പുലർച്ചെ 3 മണിയോടെണ് അപകടം.ലോറിയിൽ അരമണിക്കൂറോളം കുടുങ്ങികിടന്ന ഡ്രൈവറെ അതിസഹസികമായാണ് രക്ഷപ്പെടുത്തിയത്.ഇരിട്ടി സ്വദേശിയായ ഡ്രൈവറെ പിന്നീട് മാനന്തവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് ഫ്രൂട്ട്സുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

Read More

ഒമിക്രോണിന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രത നിര്‍ദേശവുമായി കേരള പൊലീസ്

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പേരില്‍ തട്ടിപ്പ് വ്യാപകമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പൊലീസ് ഇതുസംബന്ധിച്ച ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒമിക്രോണിനായുള്ള പിസിആര്‍ ടെസ്റ്റുമായി ബന്ധപ്പെട്ടാണ് സൈബര്‍ കുറ്റവാളികള്‍ പുതിയതരം തട്ടിപ്പുമായി രംഗത്തിറങ്ങിയിട്ടുള്ളത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പേരില്‍ വ്യാജ ഇ-മെയില്‍, ലിങ്കുകള്‍ എന്നിവ അയച്ചു നല്‍കുകയും ഇതിലൂടെ കോവിഡ് 19 ഒമിക്രോണ്‍ ടെസ്റ്റ് എന്ന തലക്കെട്ടോടു കൂടിയ വ്യാജ വെബ്‌സൈറ്റില്‍ എത്തിച്ച്‌ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെ കൈവശപ്പെടുത്തുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു….

Read More

ഉദ്യോഗാർഥികളുടെ സമരം കണ്ടില്ലെന്ന് നടിച്ചാൽ സർക്കാരിന് മുട്ടിലിഴയേണ്ടി വരും: ശോഭാ സുരേന്ദ്രൻ

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന് പിന്തുണയുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സമര പന്തലിലെത്തി. മുട്ടിലിഴഞ്ഞും ശയന പ്രദക്ഷിണം നടത്തിയും ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തെ കണ്ടില്ലെന്ന് നടിച്ചാൽ സർക്കാരിന് ഭാവിയിൽ മുട്ടിലിഴയേണ്ടി വരുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു സമരത്തെ പിന്തുണക്കാൻ പലരും വരും. അതിനെ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്തിനാണ്. സമരത്തെ ഭീഷണി കൊണ്ട് അടിച്ചമർത്താനാകില്ല. ഉദ്യോഗാർഥികൾക്കൊപ്പം ഇരുന്ന് സമരം ചെയ്യാത്തത് സമരത്തിന് രാഷ്ട്രീയത്തിന്റെ നിറം കൊടുക്കേണ്ട കാര്യമില്ലെന്നതിനാലാണ്. എന്നാൽ പിന്തുണക്കേണ്ടത്…

Read More