ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ല. വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷക്കണക്കിന് സഹോദരി സഹോദരൻമാർക്ക് പലായനം ചെയ്യേണ്ടി വന്നു. പലർക്കും ജീവൻ നഷ്ടപ്പെട്ടു. ആ ജനതയുടെ ത്യാഗസ്മരണക്കായി ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ സ്മരണാദിനമായി ആചരിക്കാൻ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വിഭജന ഭീതിയുടെ ഓർമദിനം സാമൂഹ്യ വിഭജനത്തിന്റെയും വൈരത്തിന്റെയും വിഷവിത്ത് നീക്കി മൈത്രിയുടെയും മാനുഷിക ഉന്നമനവും ശക്തിപ്പെടുത്തുമെന്ന് മോദി ട്വീറ്റിൽ കൂട്ടിച്ചേർത്തു. ഓഗസ്റ്റ്…

Read More

സംസ്ഥാനത്ത് ഇന്ന് 14,373 പേർക്ക് കൊവിഡ്, 142 മരണം; 10,751 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 14,373 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂർ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂർ 947, ആലപ്പുഴ 793, കോട്ടയം 662, കാസർഗോഡ് 613, പത്തനംതിട്ട 511, വയനാട് 362, ഇടുക്കി 275 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

യു.എ.ഇ. സെൻട്രൽ ബാങ്ക് സ്മാരകനാണയങ്ങൾ പുറത്തിറക്കി

യു.എ.ഇ. സെൻട്രൽ ബാങ്ക് സ്മാരകനാണയങ്ങൾ പുറത്തിറക്കി.യു.എ.ഇ.യുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ചാണ് സ്മാരക നാണയം പുറത്തിറക്കിയതെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ബലാമ പറഞ്ഞു. നാണയത്തിന് 40 ഗ്രാം ഭാരമുണ്ട്. ഒരു വശത്ത് ശൈഖ് സായിദിന്റെ ഛായാചിത്രവും അദ്ദേഹത്തിന്റെ ‘യൂണിയൻ എന്റെ ആത്മാവിൽ വസിക്കുന്നു’ എന്ന പ്രശസ്തമായ വാക്കുകളുമുണ്ട്. മറുവശത്ത് ‘ഗ്രാൻഡ് മോസ്‌ക്‌ 50 വർഷം’ എന്നുമാണ് ആലേഖനം ചെയ്തിരിക്കുന്നത്.നാണയങ്ങൾ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിന് കൈമാറിക്കഴിഞ്ഞു.

Read More

വയനാട് മുണ്ടക്കൈ കൽ പുഞ്ചിരി മട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചുപോയി; പ്രദേശത്ത് ആശങ്കയില്ല

ഇന്ന് രാവിലെ ഏഴ് മണിയോടെ മേപ്പാടി പതിനൊന്നാം വാർഡ് മുണ്ടക്കൈ പുഞ്ചിരി മട്ടത്ത് റാണിമല എസ്റ്റേറ്റ് പരിസരത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്നു വീടുകളാണ് ഒലിച്ചുപോയത് . നേരത്തെ പ്രദേശത്തുള്ളവർ മാറി താമസിച്ചു എന്നതിനാൽ വൻ ദുരന്തം ഒഴിവായി. പ്രദേശത്തെ എൽപി സ്കൂളിന് സമീപത്തുള്ള പാലം ഒലിച്ചുപോയിട്ടുണ്ട്. മറ്റൊരു പ്രദേശത്തേക്ക് പോകുന്ന പാലമാണിത്. ഇതുമൂലം ഇവിടത്തെ 10 കുടുംബം ഒറ്റപ്പെട്ടു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്

Read More

വയനാട് ജില്ലയില്‍ ഇന്ന് 1173 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.66

വയനാട് ജില്ലയില്‍ ഇന്ന് (7.05.21) 1173 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 277 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.66 ആണ്. 1148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.ഇതില്‍ ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46244 ആയി. 32479 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 12404 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 11569…

Read More

കേരള അക്കാദമി ഓഫ് എൻജിനീയറിംഗിൽ വിവിധ കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ഈ മാസം 15 വരെ അപേക്ഷിക്കാം

സുൽത്താൻ ബത്തേരി: ഗവൺമെൻ്റ് കോഴ്സുകളായ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ്, റഫ്രീജറേഷൻ & A/C എൻജിനീയറിംഗ്, ഫാഷൻ ഡിസൈനിംഗ്, ജെയ്ൻ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഡിഎംഎൽടി, ഫാർമസി, നഴ്സിംഗ്, ECG & X-ray Technician എന്നീ കോഴ്സുകളിലേക്ക് ഈ മാസം 15 വരെ അപേക്ഷിക്കാം. അർഹതയുള്ളവർക്ക് ഫീസ് ആനുകൂല്യവും ലഭിക്കുമെന്ന് ഡയറക്ടർ അറീയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അക്കാദമിയുടെ സുൽത്താൻ ബത്തേരി, കൽപ്പറ്റ, മാനന്തവാടി ബ്രഞ്ചുകളിലോ, താഴെ കാണുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം 9961 109 577,9496…

Read More

ഉംറ: തീർത്ഥാടകരെ കുളിരണിയിച്ച് മഴയും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഉംറ തീർത്ഥാടനം പുനഃരാരംഭിച്ചതോടെ ഹറമിലെത്തിയ തീർത്ഥാടകർക്ക് കുളിരേകി മഴ ലഭിച്ചു. അപ്രതീക്ഷിതമായ മഴ പെയ്തതോടെ ഉംറ വിർവ്വഹിക്കാനെത്തിയവർക്ക് ചൂടിൽ നിന്നും ആശ്വാസമായി. മഴയിലും മതാഫിൽ ത്വവാഫും ജമാഅത്ത് നിസ്‌കാരങ്ങളും കൃത്യമായി നടന്നു. നിലവിൽ മതാഫിലേക്ക് ഇഹ്‌റാം ചെയ്‌തവർക്ക് മാത്രമാണ് പ്രവേശനം.

Read More

മുഖസൗന്ദര്യത്തിന് മുട്ട ഇങ്ങനെ ഉപയോ​ഗിക്കാം

  വരണ്ടതും അടരുന്നതും ചൊറിച്ചിലുള്ളതുമായ ചർമ്മത്തെ ഭേദമാക്കാനും മുട്ട സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരു ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. ഇത് ചർമ്മത്തിന് ഈർപ്പം നൽകുന്നു. മുട്ടയുടെ വെള്ളയിൽ ആൽബുമിൻ അടങ്ങിയിട്ടുണ്ട്. ഇത് സുഷിരങ്ങൾ ശക്തമാക്കാനും അമിതമായ അഴുക്ക് നീക്കം ചെയ്യാനും സഹായിക്കുന്നു. ഒരു മുട്ടയുടെ വെള്ളയും നാരങ്ങാ നീരും ചേർത്ത് അതിൽ അൽപം തേൻ ചേർക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിട്ട് 15 മിനിട്ടിന് ശേഷം കഴുകിക്കളയുക. ഇത് ആഴ്ചയിൽ രണ്ട് ദിവസം പുരട്ടുക. മുഖക്കുരു കുറയ്ക്കാൻ സഹായിക്കും….

Read More

കൊവിഡ് വ്യാപനം: സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500ഓളം തടവുകാർക്ക് പരോൾ അനുവദിക്കും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500ഓളം തടവുകാർക്ക് പരോൾ അനുവദിക്കും. 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തിൽ വിടാനും തീരുമാനമായി. ഇവരെ ഉടൻ മോചിപ്പിക്കാൻ ജയിൽ ഡിജിപി വിവിധ ജയിൽ മേധാവികൾക്ക് നിർദേശം നൽകി 90 ദിവസത്തേക്കാണ് പരോൾ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കണമെന്ന് സുപ്രീം കോടതി നിശ്ചയിച്ച സമിതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Read More

പിഎസ്‌സി: നവംബറിലെ പരീക്ഷകൾ മാറ്റില്ല

തിരുവനന്തപുരം: എൽപി, യുപി ടീച്ചർ, കെഎഎസ് പരീക്ഷകൾ മാറ്റിവയ്ക്കേണ്ടതില്ല എന്നാണ് പിഎസ്‌സിയുടെ തീരുമാനം. യുപിഎസ്‌ടി പരീക്ഷ നവംബര്‍ 7നും എൽപിഎസ്ടി പരീക്ഷ 24നുമാണ് നിശ്ചയിച്ചിട്ടുള്ളത്.  കെഎഎസ് മെയിൻ പരീക്ഷ നവംബർ  20, 21 തീയതികളിൽ നടക്കും. ഈ പരീക്ഷകൾ മാറ്റി വയ്ക്കാൻ സമ്മർദം ശക്തമാണെങ്കിലും പരീക്ഷാ നടപടികളുമായി മുന്നോട്ടു പോകാനാണ് പിഎസ്‌സിയുടെ തീരുമാനം. പരീക്ഷകൾക്കുള്ള തയാറെടുപ്പുകളും ഏറെക്കുറെ പൂർത്തിയാക്കി കഴിഞ്ഞു. എന്നാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ സർക്കാരിനെയും പിഎസ്‌സിയെയും സമീപിച്ചിട്ടുണ്ട്. അസിസ്റ്റന്റ് പ്രഫസർ പരീക്ഷ മാറ്റിവയ്ക്കണമെന്ന…

Read More