തൊടുപുഴയില്‍ കാർ ഒഴുക്കില്‍പെട്ട് മരിച്ച രണ്ടു പേരെയും തിരിച്ചറിഞ്ഞു

തൊടുപുഴ: തൊടുപുഴയില്‍ ഒഴുക്കില്‍പെട്ട് ഒലിച്ചു പോയ കാറിലുണ്ടായിരുന്ന രണ്ടു പേരും മരിച്ചു. രണ്ടുപേരെയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന്‍(30), കൂത്താട്ടുകുളം ഒലിയപ്പുറം വറ്റിനാല്‍ പുത്തന്‍പുരയില്‍ നിമ കെ.വിജയന്‍(28) എന്നിവരാണ്‌ മരിച്ചത്‌. കൂത്താട്ടുകുളം ആയുര്‍വേദ ആശുപത്രി ജീവനക്കാരായിരുന്നു ഇരുവരും. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോവുകയായിരുന്നു. വാഗമണ്‍ ഭാഗത്തുനിന്ന് കാഞ്ഞാര്‍ ഭാഗത്തേക്ക് വരുമ്പോള്‍ മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. കാര്‍ ആദ്യം മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാഭിത്തിയില്‍ ഇടിച്ചുനില്‍ക്കുകയും പിന്നീട് മലവെള്ളത്തിന്റെ ശക്തിയില്‍…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ആറ് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ്

  കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആറ് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിൽ അന്വേഷണം തുടങ്ങി ഒരു മാസമാകാറായിട്ടും പ്രതികളെ പിടികൂടാത്തതിൽ വലിയ വിമർശനം നേരിടേണ്ട വന്നതിന് പിന്നാലെയാണ് ലുക്കൗട്ട് നോട്ടീസ്. സുനിൽകുമാർ, ബിജു കരീം, ബിജോയ്, റെജി അനിൽ, കിരൺ, ജിൽസ് എന്നിവർക്കെതിരെയാണ് നോട്ടീസ്. പ്രതികൾ ഒളിവിലാണെന്നും ഇവരെ കുറിച്ച് വിവരമില്ലെന്നും അന്വേഷണസംഘം പറയുന്നു. കേസിൽ മുൻകൂർ ജാമ്യം തേടി പ്രതികളായ ബിജു കരീം, റെജി അനിൽ, ജിൽസ് എന്നിവർ സമർപ്പിച്ച…

Read More

വി കെ ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടും

തമിഴ്‌നാട്ടിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹായിയായിരുന്ന വി കെ ശശികലയുടെ 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആദായ നികുതി വകുപ്പ് നടപടി ആരംഭിച്ചു. ചെന്നൈയിലും പരിസരത്തുമായി ശശികല വാങ്ങിക്കൂട്ടിയ സ്ഥലങ്ങൾ ഉൾപ്പെടെ 65 ആസ്തികളാണ് കണ്ടുകെട്ടുന്നത്. ശശികലയുടെ ബിനാമി കമ്പനികൾക്കും വിവിധ സബ് രജിസ്ട്രാർ ഓഫീസുകളിലും അധികൃതർ നോട്ടീസ് നൽകി. പോയസ് ഗാർഡനിൽ ജയലളിതയുടെ വീടിന് സമീപത്ത് ശശികല പണിയുന്ന ബംഗ്ലാവും കണ്ടുകെട്ടും. അനധികൃത സ്വത്ത് സമ്പാദന കേസിൽ ബംഗളൂരു ജയിലിലാണ് ശശികല ഇപ്പോൾ…

Read More

ചെലവ് എത്ര ഉയർന്നാലും കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് കോടിയേരി

  കെ റെയിൽ പദ്ധതി ചെലവ് 84,000 കോടി കവിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചെലവ് എത്ര ഉയർന്നാലും പദ്ധതി ഇടതുസർക്കാർ നടപ്പാക്കും. ശാസ്ത്ര സാഹിത്യ പരിഷത്തിലെ സിപിഎം അംഗങ്ങൾക്ക് പാർട്ടി നിലപാട് ബാധകമാണെന്നും കോടിയേരി പറഞ്ഞു. പദ്ധതിയെ പരിഷത്ത് എതിർത്ത സാഹചര്യത്തിലാണ് പ്രതികരണം ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐയും നന്ദിഗ്രാം മോഡൽ സമരത്തിനാണ് ശ്രമിക്കുന്നത്. വിമോചന സമരത്തിന് സമാനമായ സർക്കാർ വിരുദ്ധ നീക്കമാണിത്. ഈ കെണിയിൽ യുഡിഎഫും വീണു. കെ…

Read More

ബസ് വൈകിയതിനാല്‍ വിമാനയാത്ര മുടങ്ങി: കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

കോഴിക്കോട് : കെ.എസ്.ആര്‍.ടി.സി. ബസ് മണിക്കൂറുകളോളം വൈകിയതിനാല്‍ വിമാന യാത്ര മുടങ്ങിയതിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോഴിക്കോട് പെര്‍മനന്റ് ലോക് അദാലത്ത് വിധിച്ചു. കോഴിക്കോട് അരീക്കാട് തച്ചമ്പലം മലബാര്‍വില്ലയില്‍ ഇ.എം. നസ്‌നക്ക് 51,552 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ലോക് അദാലത്തിന്റെ വിധി. കെ.എസ്.ആര്‍.ടി.സി. എം.ഡി. ,കോഴിക്കോട് ഡി.ടി.ഒ., ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് പരാതിക്കാരി ഹരജി നല്‍കിയത്. ബംഗളുരുവില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുന്നതിന് കൊച്ചിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് പരാതിക്കാരിയും ഭര്‍ത്താവും ബുക്ക് ചെയ്തിരുന്നു….

Read More

തൃശ്ശൂരിൽ വിവാഹ പിറ്റേന്ന് നവവധു സ്വർണവും പണവുമായി കൂട്ടുകാരികൾക്കൊപ്പം പോയി; വരൻ ആശുപത്രിയിൽ

തൃശ്ശൂരിൽ കല്യാണപ്പിറ്റേന്ന് നവവധു കൂട്ടുകാരിക്കൊപ്പം സ്വർണവും പണവുമായി മുങ്ങി. ഭാര്യ ഒളിച്ചോടിയതറിഞ്ഞ നവവരനാകട്ടെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലുമായി. ഒക്ടോബർ 25നാണ് പഴുവിൽ സ്വദേശിനിയുടെയും ചാവക്കാട്ടുകാരനായ യുവാവിന്റെയും വിവാഹം നടന്നത്. വിവാഹത്തിന്റെ അന്ന് രാത്രി സ്വന്തം വീട്ടിലാണ് യുവതി കഴിഞ്ഞത്. പിറ്റേ ദിവസം വവാഹ സമ്മാനമായി ലഭിച്ച സ്വർണവും പണവുമായി കടന്നുകളയുകയായിരുന്നു. ഭർത്താവുമൊന്നിച്ച് ബാങ്കിലെത്തിയ യുവതി ഭർത്താവിന്റെ ഫോൺ വാങ്ങി ഇപ്പോൾ വരാമെന്ന് പറഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. കൂട്ടുകാരി ബാങ്കിൽ സ്‌കൂട്ടറിൽ എത്തിയിരുന്നു. ഇരുവരും ബസിൽ കോട്ടയത്തേക്കും പിറ്റേന്ന്…

Read More

മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചർ സ്റ്റോർ നവംബർ ഒന്നിന് സുൽത്താൻ ബത്തേരിയിൽ പ്രവർത്തനം ആരംഭിക്കും

  സുൽത്താൻ ബത്തേരി: കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഫ്യൂച്ചർ സ്റ്റോറാണ് കേരള പിറവിദിനമായ നവംബർ ഒന്നിന് സുൽ്ത്താൻ ബത്തേരിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനി പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൈജി ഫ്യൂച്ചർ സ്റ്റോറിന്റെ ഉൽഘാടനം നവംബർ ഒന്നിന് രാവിലെ പത്തരയ്ക്ക് സിഎംഡി എ കെ ഷാജി നിർവ്വഹിക്കും. മാനിക്കുനി ജൈന ക്ഷേത്രത്തിന് എതിർവശത്താണ് വയനാട് ജില്ലയിലെ ഏറ്റവും വലിയ ഡിജിറ്റൽ ആന്റ് ഹോം അപ്ലൈൻസസ് സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നത്. വീടുകളിലേക്ക്…

Read More

ജോയ്‌സ് ജോർജിന്റെ വിവാദ പരാമർശത്തെ തള്ളി സിപിഎം; ആരുടെയും ഭാഗത്ത് നിന്ന് ഇങ്ങനെയുണ്ടാകരുത്

രാഹുൽ ഗാന്ധിക്കെതിരായ ഇടുക്കി മുൻ എംപി ജോയ്‌സ് ജോർജിന്റെ വിവാദ പരാമർശത്തെ തള്ളി സിപിഎം. ജോയ്‌സിന്റെ പരാമർശങ്ങളോട് യോജിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ നിലപാടുകളെയാണ് സിപിഎം എതിർക്കുന്നത്. അത്തരം രാഷ്ട്രീയ വിമർശനങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ മാത്രമേ വ്യക്തിപരമായ പരാമർശങ്ങൾ സഹായിക്കു. ഇത്തരത്തിലുള്ള പരാമർശങ്ങൾ ആരുടെയും ഭാഗത്ത് നിന്നുണ്ടാകരുതെന്നും സിപിഎം പറയുന്നു. അതേസമയം പ്രസ്താവന പരസ്യമായി പിൻവലിച്ച് ജോയ്‌സ് ജോർജ് മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന…

Read More

അഭയ കേസ്: പ്രതികൾ കുറ്റക്കാർ

അഭയ കൊലക്കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതിഒന്നാം പ്രതിഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സെഫി എന്നിവരാണ് കുറ്റക്കാർ. രണ്ടുപേർക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം നടന്ന് 28 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 49 സാക്ഷികളെയാണ്കോടതി വിസ്തരിച്ചത്. സാക്ഷിമൊഴികൾ കേസിൽ നിർണ്ണായകമായി 1992 മാർച്ച് 27നാണ് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം…

Read More

ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,550 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര്‍ 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര്‍ 746, കോട്ടയം 579, കാസര്‍ഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്. റുട്ടീന്‍ സാമ്പിള്‍,…

Read More