ഡോളർ കടത്ത് കേസ്: ഉന്നത രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ഇ ഡി

ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ള ഉന്നത നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതികളുടെ രഹസ്യമൊഴികളുടെ പകർപ്പ് ലഭിച്ച ശേഷം ചോദ്യം ചെയ്യാനാണ് നീക്കം സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കിയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽ സന്തോഷ് ഈപ്പൻ നൽകിയ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. കോൺസുലേറ്റ് മുൻ ചീഫ് അക്കൗണ്ട്‌സ് ഓഫീസർ ഖാലിദ് മുഖേനയാണ് ഡോളർ കടത്ത് നടന്നത്. ്‌സ്വപ്‌നയും സരിത്തും ഇതുസംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ടെന്നാണ് ഇ ഡി…

Read More

ടോക്യോ ഒളിമ്പിക്‌സ്: അമേരിക്ക ഒന്നാം സ്ഥാനത്ത്, ചൈന രണ്ടാമത്; ഇന്ത്യക്ക് 48ാം സ്ഥാനം

  ടോക്യോ ഒളിമ്പിക്‌സിൽ ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാം സ്ഥാനത്ത്. 39 സ്വർണമടക്കം 113 മെഡലുകളാണ് അമേരിക്കക്കുള്ളത്. ചൈനക്ക് 38 സ്വർണമടക്കം 88 മെഡലുകൾ ലഭിച്ചു. 27 സ്വർണമടക്കം 58 മെഡൽ നേടിയ ജപ്പാനാണ് മൂന്നാം സ്ഥാനത്ത് ഒരു സ്വർണമടക്കം ഏഴ് മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യ 48ാം സ്ഥാനത്താണ്. ഒളിമ്പിക്‌സ് ചരിത്രത്തിൽ ഏറ്റവുമധികം മെഡലുകളെന്ന റെക്കോർഡുമായാണ് ടോക്യോയിൽ നിന്ന് ഇന്ത്യൻ സംഘം മടങ്ങുന്നത്. അത്‌ലറ്റിക്‌സിൽ ചരിത്രത്തിലാദ്യമായി സ്വർണം നേടാനും നീരജ് ചോപ്രയിലൂടെ ഇന്ത്യക്ക് സാധിച്ചു. ദശാബ്ദങ്ങൾക്ക് ശേഷം…

Read More

വീണ്ടും കൊവിഡ് മരണം; ആലപ്പുഴയിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ആലപ്പുഴയിൽ ചികിത്സയിലിരിക്കെ മരിച്ച വയോധികന് കൊവിഡ് സ്ഥിരീകരിച്ചു. പട്ടണക്കാട് ചാലുങ്കൽ ചക്രപാണിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 79 വയസ്സായിരുന്നു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇന്നലെ ആലപ്പുഴയിൽ മൂന്ന് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കുത്തിയതോട് സ്വദേശി പുഷ്‌കരി(80), കോടംതുരുത്ത് ശാരദ(76), കൊല്ലക്കടവ് സ്വദേശി സൈനുദ്ദീൻ(75) എന്നിവരാണ് മരിച്ചത്.

Read More

തിക്കിത്തിരക്കി ജനക്കൂട്ടം: കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പ്, അഞ്ച് മരണം

  അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ജനങ്ങളുടെ കൂട്ടപ്പലായത്തിനിടെ കാബൂൾ വിമാനത്താവളത്തിൽ അഞ്ച് പേർ മരിച്ചു. വിമാനങ്ങളിൽ കയറിപ്പറ്റാനായി ജനക്കൂട്ടം തിക്കിത്തിരക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയും ചെയ്തു. തിക്കിൽപ്പെട്ടാണോ അതോ വെടിയേറ്റാണോ ആളുകൾ മരിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല വിമാനത്താവളത്തിലെ ജനക്കൂട്ടം നിയന്ത്രണാതീതമായതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തത്. നൂറുകണക്കിനാളുകളാണ് വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്. വിമാനങ്ങളിൽ കയറിപ്പറ്റാനുള്ള ആളുകളുടെ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പറ്റാതെ വന്നതോടെ കാബൂൾ വിമാനത്താവളം അടച്ചു. സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു. അഫ്ഗാന്റെ വ്യോമമാർഗം അന്താരാഷ്ട്ര…

Read More

താലിബാനെതിരെ ശക്തമായി നിലകൊണ്ട അഫ്ഗാൻ എയർ ഫോഴ്‌സിന്റെ ക്യാപ്റ്റൻ സഫിയയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജനതയുടെ നരക ജീവിതം ആരംഭിച്ചിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വന്തം നാട്ടിൽ നിന്നും ഓടിയൊളിക്കേണ്ട അവസ്ഥയാണ് അഫ്ഗാനിലെ ജനങ്ങൾക്കുള്ളത്. താലിബാൻ അധിവേശത്തിനു പിന്നാലെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് കാബൂളിൽ നിന്നും പുറത്തുവരുന്നത്. താലിബാന്റെ ആക്രമണത്തിൽ അഫ്‌ഗാനിലെ എയർ ഫോഴ്‌സിന്റെ ക്യാപ്റ്റൻ സഫിയ ഫിറോസ് അതിക്രൂരമായി കൊല്ലപ്പെട്ടുവെന്നാണ് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാൻ വ്യോമസേനയുടെ ക്യാപ്റ്റനായിരുന്നു സഫിയ ഫിറോസ്. താലിബാൻ കലാപത്തെ ചെറുക്കുന്നതിൽ അവർ വഹിച്ച പങ്ക് പ്രസിദ്ധമായിരുന്നു. പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച്,…

Read More

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4.25 കോടിയിലേക്ക്; 3.14 കോടി രോഗമുക്തര്‍; മരണം 11.49 ലക്ഷം

വാഷിങ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി 25 ലക്ഷത്തിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് റിപോര്‍ട്ട്.11.49 ലക്ഷം പേര്‍ വിവിധ രാജ്യങ്ങളിലായി മരിച്ചു. 3.14 കോടി ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 99.13 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും വേള്‍ഡോ മീറ്റേഴ്സിന്റെ കണക്കുകള്‍ പറയുന്നു. ഇതില്‍ 75,925 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. 24 മണിക്കൂറിനിടെ 45,000ലേറപ്പേര്‍ക്കാണ് രോഗം വിവിധ രാജ്യങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചത്. 6000…

Read More

വയനാട് ജില്ലയില്‍ 102 പേര്‍ക്ക് കൂടി കോവിഡ് ;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 7.23

  വയനാട് ജില്ലയില്‍ ഇന്ന് (18.12.21) 102 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 159 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.23 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 134595 ആയി.132800 പേര്‍ രോഗമുക്തരായി. നിലവില്‍ 1030 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 968 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 675 പേര്‍ ഉള്‍പ്പെടെ ആകെ…

Read More

സ്ത്രീവിരുദ്ധ പരാമർശം: ഡിഎംകെ നേതാവ് എ രാജക്ക് പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിന് 48 മണിക്കൂർ വിലക്ക്

ഡിഎംകെ നേതാവ് എ രാജക്ക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിന് 48 മണിക്കൂർ വിലക്ക്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് നടപടി സ്വീകരിച്ചത്. രാജ വിശദീകരണം നൽകണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട് നിങ്ങൾ നടത്തിയ പ്രസംഗം അപകീർത്തികരം മാത്രമല്ല, മാതൃത്വത്തിനും കളങ്കം വരുത്തുന്നതാണ്. ഇത് മാതൃകാപെരുമാറ്റ ചട്ടലംഘനമാണെന്ന് കമ്മീഷൻ രാജക്ക് നൽകിയ നോട്ടീസിൽ പറയുന്നു.

Read More

കട്ടിലിൽ കെട്ടിയിട്ടു, ദിവസം മുഴുവൻ ക്രൂരമായി പീഡിപ്പിച്ചു; ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ യുവതിയുടെ മൊഴി

കൊവിഡ് സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെൽത്ത് ഇൻസ്‌പെക്ടർ അതിക്രൂരമായി പീഡിപ്പിച്ചതായി എഫ്‌ഐആർ. കട്ടിലിൽ കെട്ടിയിട്ട് പീഡിപ്പിച്ചതിന് പുറമെ യുവതിയെ ക്രൂരമായി മർദിച്ചു. സെപ്റ്റംബർ മൂന്നിനാണ് യുവതി ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ്കുമാറിന്റെ പാങ്ങോടുള്ള വീട്ടിലെത്തിയത് ഇയാൾ യുവതിയെ അകത്തേക്ക് കൊണ്ടുപോകുകയും മർദിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ബഹളം വെച്ചപ്പോൾ വായിൽ തുണി തിരുകി. തുടർന്ന് കട്ടിലിൽ കെട്ടിയിട്ടു. രാത്രി മുഴുവൻ മണിക്കൂറുകളോളം പീഡനം തുടർന്നു. പിറ്റേ ദിവസം രാവിലെയാണ് മോചിപ്പിച്ചതെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു അവശനിലയിലായ യുവതി വെള്ളറടയിലുള്ള സഹോദരന്റെ…

Read More