Headlines

സംസ്ഥാനത്ത് കനത്ത മഴ തുടരും; പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്, രണ്ട് ജില്ലകളിൽ റെഡ് അല​ർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം കണ്ണമാലിയിലെ കടൽക്ഷോഭം തടയാൻ സംരക്ഷണഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇന്ന് റോഡ് ഉപരോധിക്കും. കാസർഗോഡ് ജില്ലയിലും ആലപ്പുഴ കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. മലയോര മേഖലയിലും തീരം മേഖലയിലും ജാഗ്രത തുടരണം….

Read More

ആയിരക്കണക്കിന് പോർഷേ, ഔഡി കാറുകളുമായി വന്ന ചരക്കുകപ്പലിന് തീപിടിച്ചു; ജീവനക്കാരെ രക്ഷപ്പെടുത്തി

ആയിരക്കണക്കിന് ആഡംബര കാറുകളുമായി എത്തിയ ഭീമൻ ചരക്കുകപ്പലിന് തീപിടിച്ചു. ദി ഫെലിസിറ്റ് ഏസ് എന്ന പനാമ ചരക്കുകപ്പലിനാണ് തീപിടിച്ചത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ അസോർസ് ദ്വീപിന് സമീപത്താണ് ചരക്കുകപ്പൽ കുടുങ്ങിയത്. കപ്പലിലിലുണ്ടായിരുന്ന 22 പേരെ രക്ഷപ്പെടുത്തി. പോർച്ചുഗീസ് നാവിക, വ്യോമസേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്. അതേസമയം കപ്പൽ ഉപേക്ഷിച്ച നിലയിൽ കടലിൽ ഒഴുകി നടക്കുകയാണ്. ഔഡി, പോർഷെ, ലംബോർഗിനി കമ്പനികളുടെ കാറുകളാണ് കപ്പലിലുള്ളത്. തങ്ങളുടെ 3965 കാറുകൾ കപ്പലിലുണ്ടെന്ന് ഫോക്‌സ് വാഗൺ അറിയിച്ചു. 1100 പോർഷെ കാറുകളും കപ്പലിലുണ്ട്. തീപിടിത്തത്തിന്റെ…

Read More

കോഴിക്കോട് ആറ് വയസ്സുകാരി പീഡനത്തിന് ഇരയായി

കോഴിക്കോട് ആറ് വയസ്സുകാരി പീഡനത്തിന് ഇരയായി. ഉണ്ണികുളം വള്ളിയോത്ത് ആണ് സംഭവം. ഇന്നലെ രാത്രിയാണ് സംഭവം. നേപ്പാൾ സ്വദേശിയുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം. പ്രതിയെ പിടികൂടിയിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം; രണ്ട് പേർക്ക് കുത്തേറ്റു

  തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷത്തിൽ രണ്ട് സുരക്ഷാ ജീവനക്കാർക്ക് കുത്തേറ്റു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ടിബി അക്ഷയ്, നിധിൻ ബാബു എന്നിവർക്കാണ് പരുക്കേറ്റത് വാഹനത്തിന് ടോൾ നൽകുന്നതിനിടെ ചൊല്ലി തർക്കം നടക്കുന്നതിനിടെ മറ്റൊരു കാറിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ടോൾ ബൂത്ത് തുറന്നു കൊടുക്കാൻ ആവശ്യപ്പെടുകയും ഇതേ ചൊല്ലിയുള്ള തർക്കം കത്തിക്കൂത്തിൽ കലാശിക്കുകയുമായിരുന്നു  

Read More

കർഷക പ്രക്ഷോഭം 85ാം ദിവസത്തിലേക്ക്; ഇന്ന് രാജ്യവ്യാപകമായി ട്രെയിൻ തടയൽ സമരം

കാർഷിക നിയമഭേദഗതിക്കെതിരായി കർഷകർ നടത്തുന്ന പ്രക്ഷോഭം 85ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ട്രെയിൻ തടയൽ സമരം സംഘടിപ്പിക്കുകയാണ്. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് സമരം പഞ്ചാബ്, യുപി, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് ട്രെയിൻ തടയൽ സമരം ശക്തമാകുക. അതേസമയം കേരളത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരം സമാധാനപരമായിരിക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. പ്രതിഷേധം കണക്കിലെടുത്ത് സർവീസുകൾ റെയിൽവേ വെട്ടിച്ചുരുക്കിയിട്ടുണ്ട് സമരത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പോലീസ്…

Read More

കോഴിക്കോട് കൊടുവള്ളിയിൽ 14കാരനെ ലൈംഗികമായി പീഡിപ്പിച്ച കേബിൾ ടിവി ഓപറേറ്റർ അറസ്റ്റിൽ

  കോഴിക്കോട് കൊടുവള്ളിയിൽ 14കാരനെ ലൈംഗികമായി പീഡിപ്പിച്ച കേബിൾ ടി വി ഓപറേറ്റർ പിടിയിൽ. പനമ്പങ്കണ്ടി സ്വദേശി രാഗേഷാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. ജൂലൈ 30നാണ് സംഭവം. ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിനായി തിരിച്ചറിയൽ രേഖയുടെ ഫോട്ടോ സ്റ്റാറ്റ് ആവശ്യപ്പെട്ടാണ് ഇയാൾ കുട്ടിയുടെ വീട്ടിലെത്തിയത്. ഫോട്ടോ കോപ്പി ഇല്ലാത്തതിനാൽ ഓമശ്ശേരിയിൽ പോയി എടുത്തു കൊണ്ടുവരാമെന്ന് പറഞ്ഞ് ഇയാൾ കുട്ടിയെയും കൂട്ടി ബൈക്കിൽ പോയി. ഇടുങ്ങിയ റോഡിലൂടെ പോയി കരമ്പല്ലി കോട്ടയ്ക്ക് സമീപത്ത് വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു മാതാപിതാക്കൾ…

Read More

സർക്കാർ നിസംഗത പാലിക്കുന്നു; പി ജി ഡോക്ടർമാരുടെ സമരം തീർക്കാൻ അടിയന്തര ഇടപെടൽ വേണം: സതീശൻ

  പി ജി ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമരം രോഗികളെ ബുദ്ധിമുട്ടിലാക്കുകയും മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ സാരമായിബാധിക്കുകയും ചെയ്യും. വിഷയത്തിൽ സർക്കാർ നിസംഗത പാലിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി സമരം പ്രഖ്യാപിച്ച ഡോക്ടർമാരോട് സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നതായി പരാതിയുണ്ട്. സമര രംഗത്തുള്ള ഗർഭിണികളായ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരോട് ഹോസ്റ്റൽ ഒഴിയണമെന്ന നിലപാട് സമരം ഒത്തുതീർക്കുന്നതിന് സഹായകരമല്ല. പി ജി ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം…

Read More

പി സി തോമസ് എൻഡിഎ വിട്ടു; പിജെ ജോസഫിന്റെ പാർട്ടിയുമായി ലയനം

പി സി തോമസ് എൻഡിഎ മുന്നണി വിട്ടു. സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് മുന്നണി വിടാൻ കാരണം. സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധം എൻഡിഎയെ അറിയിച്ചിരുന്നതായും എന്നാൽ അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും പി സി തോമസ് പറഞ്ഞു പി ജെ ജോസഫിനൊപ്പം ചേർന്ന് യുഡിഎഫിൽ പ്രവർത്തിക്കാനാണ് തീരുമാനം. പിസി തോമസിന്റെയും പി ജെ ജോസഫിന്റെയും പാർട്ടികളുടെ ലയനം ഇന്ന് കടുത്തുരുത്തിയിൽ നടക്കും. പി ജെ ജോസഫാകും പാർട്ടിയുടെ ചെയർമാൻ. നേരത്തെ കേരളാ കോൺഗ്രസ് തർക്കവുമായി ബന്ധപ്പെട്ട് രണ്ടില ചിഹ്നം ജോസ്…

Read More

സംസ്ഥാനത്ത് ഇന്ന് 4656 പേർക്ക് കൊവിഡ്, 28 മരണം; 5180 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 4656 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂർ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂർ 308, പത്തനംതിട്ട 227, ഇടുക്കി 172, വയനാട് 168, ആലപ്പുഴ 165, മലപ്പുറം 163, പാലക്കാട് 130, കാസർഗോഡ് 88 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,437 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19…

Read More

സൗദി പ്രതിരോധ സഹമന്ത്രി അന്തരിച്ചു

റിയാദ്: സൗദി അറേബ്യയുടെ പ്രതിരോധ അസിസ്റ്റന്റ് മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ അയേശ് അന്തരിച്ചു. രോഗത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.   പൈലറ്റ് ഓഫീസര്‍, ഡയറക്ടര്‍, സൈനിക താവള കമ്മാണ്ടര്‍, ചീഫ് ഓഫ് സ്റ്റാഫ്, വ്യോമസേനാ ഡെപ്യൂട്ടി കമ്മാണ്ടര്‍, റോയല്‍ സൗദി എയര്‍ ഫോഴ്‌സ് കമ്മാണ്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് അദ്ദേഹം. 2014 മുതല്‍ അസി. പ്രതിരോധ മന്ത്രിയായി. നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എയറോനോട്ടിക്‌സില്‍ ഡിഗ്രിയും മിലിറ്ററി സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്….

Read More