ഈദ് അൽ അദ: യുഎഇ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

യുഎഇ: അറഫാത്ത് ദിനം, ഈദ് അൽ അദാ എന്നീ ദിനങ്ങളോടനുബന്ധിച്ച് യുഎഇയിൽ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളും ഫെഡറൽ ഏജൻസികൾക്കും ജൂലൈ 19 മുതൽ , തിങ്കൾ, ജൂലൈ 22, വ്യാഴം വരെ) അവധിദിനം ആയിരിക്കുമെന്ന് അറിയിച്ചു. രണ്ട് ദിവസത്തെ വാരാന്ത്യവുമായി ചേർന്ന് യുഎഇ നിവാസികൾക്ക് ആറ് ദിവസത്തെ ഇടവേള ആസ്വദിക്കാൻ കഴിയും. ജൂലൈ 25 ഞായറാഴ്ച മുതൽ പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കും. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ…

Read More

തിരുവനന്തപുരത്ത് കെ എസ് ശബരീനാഥനെ ഇറക്കാൻ കോൺഗ്രസ്; കോർപറേഷനിൽ മത്സരിപ്പിക്കാൻ ആലോചന

മുൻ എംഎൽഎ കെ എസ് ശബരീനാഥനെ തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാനുള്ള ആലോചനയിൽ കോൺഗ്രസ്. തിരുവനന്തപുരം കോർപ്പറേഷനിൽ, കവടിയാർ വാർഡിൽ സ്ഥാനാർഥിയാക്കാനാണ് നീക്കം. കെ എസ് ശബരീനാഥനെ കോർപ്പറേഷനിൽ ഇറക്കാൻ നേതൃ യോഗങ്ങളിൽ ആലോചന നടന്നതായാണ് വിവരം. ബിജെപിക്ക് വ്യക്തമായ സ്വാധീനമുള്ള കോർപറേഷനിൽ ജനകീയരായ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിർദേശത്തെ തുടർന്നാണ് ശബരിയെ കളത്തിലിറക്കുന്നത്. കവടിയാർ വാർഡിൽ‌ നിന്നാകും ശബരി മത്സരിക്കുക. അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാറിൽ…

Read More

പെരിന്തൽമണ്ണയിൽ കൊവിഡ് ബാധിതതക്ക് നേരെ പീഡനശ്രമം; ആംബുലൻസ് അറ്റൻഡർ അറസ്റ്റിൽ

  മലപ്പുറം പെരിന്തൽമണ്ണയിൽ കൊവിഡ് ബാധിതക്ക് നേരെ പീഡന ശ്രമം. സ്‌കാനിംഗിനായി കൊണ്ടുപോകുന്നതിനിടെയാണ് സ്വകാര്യ ആശുപത്രിയിലെ അറ്റൻഡർ യുവതിയെ ഉപദ്രവിച്ചത്. പ്രതിയായ പുലാമന്തോൾ സ്വദേശി ശങ്കരമംഗലം വീട്ടിൽ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏപ്രിൽ 27നാണ് 38കാരിയായ വണ്ടൂർ സ്വദേശിനിയെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് സ്‌കാനിംഗിനായി കൊണ്ടുപോയത്. അപ്പോഴാണ് പീഡനശ്രമം നടന്നത്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു യുവതി. ഇതിനാൽ പ്രതികരിക്കാൻ പോലും സാധിച്ചിരുന്നില്ല കൊവിഡ് മുക്തയായ ശേഷം ഡോക്ടറോടാണ് യുവതി വിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഡോക്ടർ പോലീസിനെ…

Read More

മൂന്നര പതിറ്റാണ്ട് യുഡിഎഫ് ഭരിച്ചിട്ടും പൂർത്തിയാക്കാൻ കഴിയാതിരുന്ന രാജീവ് ഗാന്ധി മിനി ബൈപ്പാസ് എൽഡിഎഫ് ഭരണ സമിതി പൂർത്തിയാക്കിയതിൻ്റെ ജാള്യത മറച്ച് വെക്കാനാണ് ഉദ്ഘാടന ചടങ്ങിൽ നിന്ന് യു ഡി എഫ് വിട്ട് നിന്നതെന്ന് നഗരസഭ ചെയർമാൻ ടി എൽ സാബു പറഞ്ഞു

മൂന്നര പതിറ്റാണ്ട് യുഡിഎഫ് ഭരിച്ചിട്ടും പൂർത്തിയാക്കാൻ കഴിയാതിരുന്ന രാജീവ് ഗാന്ധി മിനി ബൈപ്പാസ് എൽഡിഎഫ് ഭരണ സമിതി പൂർത്തിയാക്കിയതിൻ്റെ ജാള്യത മറച്ച് വെക്കാനാണ് ഉദ്ഘാടന ചടങ്ങിൽ നിന്ന് യു ഡി എഫ് വിട്ട് നിന്നതെന്ന് നഗരസഭ ചെയർമാൻ ടി എൽ സാബു പറഞ്ഞു. രാജീവ് ഗാന്ധിയുടെ നാമധേയത്തിലുള്ള ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് വിട്ടുനിന്നത് അദ്ദേഹത്തോടുള്ള അവഹേളനമാണ്. നഗരസഭ ഭരണ സമിതി നടപ്പിലാക്കിയ എല്ലാ വികസന പദ്ധതികൾക്കും തുരങ്കം വെക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത് .ഇത്തരം ബഹിഷ്കരണ ങൾ…

Read More

പ്രഭാത വാർത്തകൾ

  🔳2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധി. കങ്കണാ റണാവത്തിന്റെ പരാമര്‍ശത്തെ ഭ്രാന്തെന്നോ രാജ്യദ്രോഹമെന്നോ ആണ് താന്‍ വിളിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ”മഹാത്മാഗാന്ധിയുടെ ത്യാഗങ്ങളെ അപമാനിക്കുന്നു, ഗാന്ധി ഘാതകരെ പ്രകീര്‍ത്തിക്കുന്നു. മംഗള്‍ പാണ്ഡെ, റാണി ലക്ഷ്മി ഭായി, ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങി ലക്ഷക്കണക്കിന് വരുന്ന സ്വാതന്ത്ര്യസമര പോരാളികളുടെ ത്യാഗത്തെ അപമാനിച്ചുവെന്നും…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിംഗ്ടണിലെത്തി; ഇന്ന് വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച

നാല് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി യു എസ് തലസ്ഥാനമായ വാഷിംഗ്ടണിലെത്തി. ഇന്ത്യയുടെ യു എസ് സ്ഥാനപതി തരൺജിത്ത് സിംഗ് സന്ദുവിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇന്ന് ലോകത്തിലെ പ്രമുഖ വ്യവസായ സ്ഥാപന മേധാവികളുമായി മോദി കൂടിക്കാഴ്ച നടത്തുംം ഇന്ത്യൻ സമയം പുലർച്ചെ മൂന്നരക്കാണ് മോദി വാഷിംഗ്ടണിലെത്തിയത്. യു എസിലെ ഇന്ത്യക്കാരുടെ സംഘവും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. ക്വാഡ് ഉച്ചകോടിയിലും യു എൻ പൊതുസഭയുടെ 76ാമത് അസംബ്ലിയിലും പ്രധാനമന്ത്രി സംബന്ധിക്കും. യു എസ് പ്രസിഡന്റ് ജോ…

Read More

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും; മെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് അനുമതി. മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും. 41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും. കൂടാതെ സർവ്വകലാശാല ആക്റ്റിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓര്‍ഡിനന്‍സ്ഇറക്കും. ഓർഡിനൻസിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി യു.ജി.സി ചട്ടങ്ങൾക്കും, സമീപകാലകോടതി ഉത്തരവുകൾക്കും അനുസൃതമായി ഭേദഗതി ചെയ്യുന്നതിനുള്ള കരട്…

Read More

യുക്രൈൻ വ്യോമമേഖല നിയന്ത്രണത്തിലാക്കിയെന്ന് റഷ്യ

  യുക്രൈൻ വ്യോമമേഖല തങ്ങളുടെ നിയന്ത്രണത്തിലായെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം. കീവിൽ നേരത്തെ തന്നെ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു. കീവ് നഗരം റഷ്യൻ സേന വളഞ്ഞിരിക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാനാകുന്നില്ലെന്നും കീവ് മേയർ അറിയിച്ചു ഇതിന് പിന്നാലെയാണ് വ്യോമമേഖലയുടെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യ അറിയിച്ചത്. ഇന്ന് യുക്രൈന്റെ മറ്റൊരു നഗരം കൂടി റഷ്യ പിടിച്ചെടുത്തിരുന്നു. തീരദേശ നഗരമായ ബെർദ്യാൻസ്‌ക് ആണ് റഷ്യ പിടിച്ചെടുത്തത്. ഇന്നലെ അർധരാത്രിയോടെ തന്നെ കീവ് നഗരം വളഞ്ഞെങ്കിലും നഗരം കീഴ്‌പ്പെടുത്താൻ റഷ്യക്ക്…

Read More

വെല്ലുവിളി കൂടുതൽ കരുത്തരാക്കട്ടെ; ഒമിക്രോണിൽ ജാഗ്രത വേണം: മുഖ്യമന്ത്രിയുടെ പുതുവർഷ ആശംസ

തിരുവനന്തപുരം: എല്ലാവ‍ർക്കും ഹൃദയപൂർവ്വമായ പുതുവത്സരാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുമ്പോൾ ഒമിക്രോൺ ഭീഷണിയായി മുന്നിലുണ്ടെന്നത് മറക്കരുതെന്ന് മുഖ്യമന്ത്രി ഓ‍ർമ്മിപ്പിച്ചു. രോഗപ്പകർച്ച തടയാനുള്ള ജാഗ്രതയോടെയാകണം ഇത്തവണത്തെ പുതുവത്സരാഘോഷം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു നിന്നിട്ടും കൊവിഡ് രണ്ടാം തരംഗം ലോകമെമ്പാടും തീർത്ത ദുരന്തത്തിൻ്റെ അലയൊലികൾ നമ്മുടെ നാടിനെയും…

Read More

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിന് അഭിനന്ദനം; എ.പി. അബ്ദുളളക്കുട്ടി

  തിരുവനന്തപുരം: അവസാനം ഞങ്ങളുടെ വാദം അംഗീകരിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ അഭിനന്ദിച്ച് ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുളളക്കുട്ടി. ഇത് എന്‍.ഡി.എ മുന്നണിയുടെ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നണിയുടെ ഒരു തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ഇക്കാര്യം. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ന്യൂനപക്ഷ ഫണ്ട് ജൈനനും, പാര്‍സിക്കും, ബുദ്ധനും, ക്രിസ്ത്യാനിക്കും മുസ്ലീമിനും തുല്യമായി നല്‍കേണ്ടതാണ്. പക്ഷെ ഫണ്ടിന്റെ കൂടുതല്‍ ഭാഗം കെ.ടി. ജലീല്‍ തന്റെ സമുദായത്തിന് മാത്രം നല്‍കിയത് വലിയ തെറ്റായിരുന്നുവെന്നും…

Read More