ഒരാഴ്ച്ചക്കുള്ളില്‍ 35,000 കേസുകള്‍; കോവിഡ് വൈറസ് അതിവേഗം പടരുന്ന സംസ്ഥാനമായി കേരളം

തിരുവനന്തപുരം: മൂന്ന് ദിവസത്തിനുള്ളില്‍ 18000ല്‍ അധികം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വൈറസ് അതിവേഗം പടരുന്ന സംസ്ഥാനമായി കേരളം മാറി. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം കുറവാണെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ കേസുകളുടെ നിരക്കില്‍ കേരളം മുന്നിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് 35,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1.61 ലക്ഷമായി. കേസുകളുടെ നിലവിലെ വളര്‍ച്ചാ നിരക്ക് പ്രതിദിനം 3.51 ശതമാനമാണ്. ഇത്…

Read More

കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് അഞ്ച് വർഷം കൂടി ശമ്പളം നൽകുമെന്ന് റിലയൻസ്

  കോവിഡ് ബാധിച്ചു മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് അഞ്ച് വർഷം ശമ്പളം നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ്. തൊഴിലാളി അവസാനമായി വാങ്ങിയ ശമ്പളമാണ് നൽകുക. വാർഷിക റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യങ്ങൾ അറിയിച്ചത്. റിലയൻസ് ഫാമിലി സപ്പോർട്ട് ആന്റ് വെൽഫെയർ സ്‌കീം എന്ന പേരിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതുപ്രകാരം മരിച്ച ജീവനക്കാരുടെ കുട്ടികളുടെ ട്യൂഷൻ ഫീ, ഇന്ത്യയിലെ ഹോസ്റ്റൽ താമസം, ബുക്കുകൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പദ്ധതിയിലെ പണം വിനിയോഗിക്കും. ബിരുദപഠനം വരെയാണ് സാമ്പത്തിക സഹായം ലഭിക്കുക. ഇതിന് പുറമെ…

Read More

കേരളത്തിൻ്റെ ഭൗതിക വികസനത്തിൽ വായന മുഖ്യ പങ്ക് വഹിച്ചു; മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ്

  സാമൂഹ്യ വികസന സൂചികകളിൽ കേരളം മുന്നിൽ നിൽക്കുന്നതിനുള്ള പ്രധാന കാരണം മലയാളികളുടെ വായനാ ശീലമാണൈന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. വായന പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത് വായന രീതിയിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. പുതിയകാലത്തിൻ്റെ മാറ്റത്തെ ഉൾക്കൊള്ളാനും ന്യൂതന സാങ്കേതിക സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി വായനയുടെ വികാസം സാധ്യമാക്കാൻ വായനദിനത്തിലൂടെ എല്ലാവർക്കും സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്…

Read More

ഓഗസ്റ്റ് 5 മുതൽ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കും; നിർദേശങ്ങൾ ഇവയാണ്

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 മുതൽ പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുള്ള നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടെയ്‌മെന്റ് സോണിലും മത്സ്യബന്ധനം നടത്താം. പക്ഷേ ലഭ്യമാകുന്ന മത്സ്യം അതാത് സോണിൽ വിറ്റു തീർക്കണം. ട്രോളിംഗ് അവസാനിക്കുമ്പോൾ കൊവിഡ് കാലത്ത് മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള മാർഗനിർദേശങ്ങളും മുഖ്യമന്ത്രി നൽകി. എല്ലാ ബോട്ടുകൾക്കും രജിസ്‌ട്രേഷൻ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാം. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് മത്സ്യവിൽപ്പനക്കായി പുറത്ത് പോകാൻ പാടില്ല. അധികം വരുന്ന മത്സ്യം സഹകരണ സംഘങ്ങൾ മുഖേന…

Read More

മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായാലും പിതാവ് വിദ്യാഭ്യാസ ചെലവ് വഹിക്കണം: ഹൈക്കോടതി

ന്യൂഡല്‍ഹി: മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായെന്ന കാരണത്താല്‍ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതില്‍ നിന്ന് പിതാവിന് വിട്ടുനില്‍ക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മകന് സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം ഉണ്ടാവുന്നത് വരെ ചെലവുകള്‍ വഹിക്കാന്‍ പിതാവിന് ഉത്തരവാദിത്വമുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായതിനാല്‍ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നതില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. വിവാഹമോചിതയായ ഭാര്യയ്ക്കൊപ്പം നില്‍ക്കുന്ന മകന് പതിനെട്ട് വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ സ്ഥിരവരുമാനം നേടുന്നതുവരെയോ പ്രതിമാസം 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി…

Read More

ന്യൂനപക്ഷ സ്‌കോളർഷിപ്പ്: മുസ്ലിം ലീഗ് വിഷയത്തെ മറ്റൊരു രീതിയിൽ തിരിച്ചുവിടുന്നുവെന്ന് വിജയരാഘവൻ

  ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ പ്രതികരണവുമായി സിപിഎം. ജനസംഖ്യാടിസ്ഥാനത്തിൽ സ്‌കോളർഷിപ്പ് വിതരണം ചെയ്യാനുള്ള തീരുമാനം സർക്കാർ സർവകക്ഷി യോഗം വിളിച്ച് ആശയവിനിമയം നടത്തി എടുത്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. യുഡിഎഫിനകത്ത് മുസ്ലിം ലീഗാണ് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു കാണുന്നത് വിഷയത്തെ മറ്റൊരു തരത്തിൽ തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടാക്കുന്ന ചില പ്രസ്താവനകളാണ് കാണുന്നത്. സർക്കാർ എടുത്ത തീരുമാനത്തിന് പിന്തുണ നൽകുകയാണ് വേണ്ടത്. ഒരാളുടെ ആനുകൂല്യവും നഷട്‌പ്പെടുന്നില്ല. എത്ര സ്‌കോളർഷിപ്പുകളാണോ കൊടുത്തു വരുന്നത്,…

Read More

വി കെ ശശികലയുടെ 2000 കോടി രൂപയുടെ ആസ്തികൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സുഹൃത്ത് വി കെ ശശികലയുടെ 2000 കോടി രൂപയുടെ സ്വത്തുവകകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമപ്രകാരമാണ് നടപടി.   300 കോടിയുടെ ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളിൽ ഉൾപ്പെടുന്നു. സിരുതാവൂർ, കോടനാട് എന്നീ പ്രദേശങ്ങളിലാണ് വസ്തുവകകൾ സ്ഥിതി ചെയ്യുന്നത്. ശശികലയുടെ ബന്ധുക്കളുടെ പേരിലാണ് സ്വത്തുക്കളുള്ളത്.    

Read More

കേന്ദ്ര വിഹിതം കുറഞ്ഞു; മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച് സിവിൽ സപ്ലൈസ്

  സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. കേന്ദ്ര വിഹിതം കുറഞ്ഞതോടെയാണ് നടപടി. നീല, വെള്ള കാർഡുകാർക്ക് ത്രൈമാസ മണ്ണെണ്ണ വിഹിതം ഒന്നര ലിറ്ററിൽ നിന്ന് അരലിറ്ററാക്കി ചുരുക്കി. പിങ്ക്, മഞ്ഞ കാർഡുകാർക്കുള്ള വിഹിതം ഒരുലിറ്ററാക്കി കുറച്ചു. വൈദ്യുതി കണക്ഷൻ ഇല്ലാത്തവർക്ക് 12 ലിറ്റർ നൽകിയിരുന്നത് എട്ട് ലിറ്ററാക്കി. കേന്ദ്ര വിഹിതം കുറഞ്ഞ സാഹചര്യത്തിൽ അടുത്ത മൂന്ന് മാസത്തേക്കാണ് മണ്ണെണ്ണ വിതരണത്തിൽ കുറവുവരുത്തി സിവിൽ സപ്ലൈസ് കമ്മീഷണർ ഉത്തരവിറക്കിയത്. എല്ലാ വിഭാഗത്തിനും മണ്ണെണ്ണ…

Read More

ഭീകരർ ജനദ്രോഹം തുടങ്ങി: കൊവിഡിനെതിരായ വാക്‌സിനേഷൻ നിരോധിച്ച് താലിബാൻ

  കൊവിഡിനെതിരായ വാക്‌സിനേഷൻ താലിബാൻ ഭീകരർ നിരോധിച്ചു. അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണത്തിലാക്കിയ പാക്ത്യ പ്രവിശ്യയിലാണ് വാക്‌സിനേഷൻ നിരോധനം ഏർപ്പെടുത്തിയത്. പ്രവിശ്യയിലെ റീജ്യണൽ ആശുപത്രിയിൽ നിരോധനം സംബന്ധിച്ച നോട്ടീസ് താലിബാൻ ഭീകരർ പതിച്ചു അഫ്ഗാനിസ്ഥാന്റെ കൂടുതൽ മേഖലകൾ തീവ്രവാദികൾ കീഴടക്കി കൊണ്ടിരിക്കുകയാണ്. തലസ്ഥാന നഗരമായ കാബൂളിന് സമീപത്തുള്ള പ്രവിശ്യകൾ താലിബാൻ കീഴടക്കി കഴിഞ്ഞു. തന്ത്രപ്രധാനമായ കാണ്ഡഹാറും കഴിഞ്ഞ ദിവസം താലിബാൻ കീഴടക്കിയിട്ടുണ്ട്.

Read More

സംസ്ഥാനത്ത് ഇന്നും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; അവശ്യ സർവീസുകൾക്ക് അനുമതി

  സംസ്ഥാനത്ത് ഇന്ന് കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും നടപ്പാക്കിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. വാഹനങ്ങൾ കർശന പരിശോധനക്ക് വിധേയമാക്കും. ഔദ്യോഗിക ആവശ്യങ്ങൾക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം. ദീർഘദൂര യാത്രക്ക് പോകുന്നവർ യാത്രാ രേഖകൾ കരുതരണം അവശ്യ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറക്കാം. ഹോട്ടലുകളിൽ നിന്ന് പാഴ്‌സലുകൾ മാത്രമേ അനുവദിക്കൂ. അതേസമയം കൊവിഡ് വ്യാപനം സംസ്ഥാനത്ത് കുറയുന്നതായാണ് സർക്കാർ വിലയിരുത്തുന്നത്. കേസുകളിൽ കുറവ് വരുന്നതോടെ നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരും. അടുത്താഴ്ചയോടെ…

Read More