സ്പുട്നിക് വാക്സീൻ അടുത്ത ആഴ്ച കാൻപൂരിലെത്തും

കോവിഡിനെ ചെറുക്കാൻ രണ്ടാം ഘട്ട പരീക്ഷണത്തിനായി റഷ്യയുടെ സ്പുട്നിക് വാക്സിൻ അടുത്ത ആഴ്ച കാൻപൂരിലെ ഗണേഷ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജിൽ എത്തും. ഇവിടെ വാക്സിനുകളുടെ രണ്ടും മൂന്നും ഘട്ട മനുഷ്യ പരീക്ഷണങ്ങൾ നടത്തും. ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അനുമതി ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. വാക്സീനുകളുടെ മനുഷ്യപരീക്ഷണം അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് ഗണേഷ് ശങ്കർ വിദ്യാർഥി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആർ ബി കമൽ പറഞ്ഞു. 180…

Read More

ദേവ്ദത്ത് പടിക്കൽ 7.75 കോടിക്ക് രാജസ്ഥാനിൽ; ഡേവിഡ് വാർണറെ സ്വന്തമാക്കി ഡൽഹി

ഐപിഎൽ മെഗാ താരലേലം ബംഗളൂരുവിൽ നടക്കുന്നു. ഇന്ത്യൻ താരം ശിഖർ ധവാനാണ് ലേലത്തിൽ പോയ ആദ്യ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിംഗ്‌സ് ടീമിലെത്തിച്ചു. 6.25 കോടി രൂപക്ക് ഡേവിഡ് വാർണർ ഡൽഹി ക്യാപിറ്റൽസിലെത്തി. ക്വിന്റൺ ഡികോക്കിനെ 6.75 കോടി രൂപക്ക് ലക്‌നൗ സൂപ്പർ ജയന്റ്‌സ് സ്വന്തമാക്കി. ദേവ്ദത്ത് പടിക്കലിനായി രാജസ്ഥാൻ റോയൽസ് മുടക്കിയത് 7.75 കോടി രൂപയാണ്. ഹർഷൽ പട്ടേലിനെ 10.75 കോടിക്ക് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കി ഷിമ്രോൺ ഹേറ്റ്‌മെയർ 8.25 കോടിക്ക്…

Read More

എന്റെ കെ.എസ്.ആർ.ടി.സി.’ മൊബൈൽ റിസർവേഷൻ ആപ്പ് നാളെ പുറത്തിറക്കും ;മന്ത്രി എ.കെ. ശശീന്ദ്രൻ

കോവിഡ് കാലത്ത് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി കെ.എസ്.ആർ.ടി.സി. പുറത്തിറക്കുന്ന ‘എന്റെ കെ.എസ്.ആർ.ടി.സി.’ മൊബൈൽ റിസർവേഷൻ ആപ്പ് ആറിന് രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഇതോടൊപ്പം കെ.എസ്.ആർ.ടി.സി. നടപ്പാക്കുന്ന മറ്റ് പദ്ധതികളായ ‘കെ.എസ്.ആർ.ടി.സി. ജനതാ സർവീസ്‌’ ലോഗോ, ‘കെ.എസ്.ആർ.ടി.സി. ലോജിസ്റ്റിക്സ്’ ലോഗോ എന്നിവയും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും. ഇതുവരെ കെ.എസ്.ആർ.ടി.സി.ക്ക്‌ ഓൺലൈൻ റിസർവേഷനായി ഒരു മൊബൈൽ ആപ്പ് ഇല്ലായിരുന്നു. അഭി ബസുമായി ചേർന്നാണ് ആൻഡ്രോയ്ഡ്, ഐ.ഒ.എസ്….

Read More

കാർഷിക നിയമത്തിൽ നിന്ന് പിൻമാറില്ല; എതിർക്കുന്നവർ ഇടനിലക്കാരെന്ന് മോദി

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദല്ലാളുമാർക്കും ഇടനിലക്കാർക്കും വേണ്ടി പ്രവർത്തിക്കുന്നവരാണ് കാർഷിക നിയമ പരിഷ്‌കരണത്തിനെതിരെ നുണകൾ പ്രചരിപ്പിക്കുന്നത്. എന്തുവന്നാലും സർക്കാർ ഇതിൽ നിന്ന് പിൻമാറില്ല   ചരിത്രപരമായ നിയമ പരിഷ്‌കരണത്തെ എതിർക്കുന്നവർക്കൊപ്പം കർഷകർ നിൽക്കില്ല. കഴിഞ്ഞ ആറ് പതിറ്റാണ്ടുകൾ കൊണ്ട് ഗ്രാമങ്ങൾക്കും ഗ്രാമീണർക്കുമായി വിവിധ സർക്കാരുകൾ ചെയ്ത കാര്യങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ തന്റെ സർക്കാർ കഴിഞ്ഞ ആറ് വർഷം കൊണ്ട് ചെയ്തിട്ടുണ്ട് ഗ്രാമീണരെയും പാവപ്പെട്ടവരെയും കർഷകരെയും സ്വയംപര്യാപ്തരാക്കുകയാണ് തന്റെ സർക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ കൊള്ളയടിച്ചവരെ…

Read More

വയനാട്ടിൽ 220 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.09) പുതുതായി നിരീക്ഷണത്തിലായത് 220 പേരാണ്. 225 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3794 പേര്‍. ഇന്ന് വന്ന 106 പേര്‍ ഉള്‍പ്പെടെ 669 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2160 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 86977 സാമ്പിളുകളില്‍ 82601 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 79173 നെഗറ്റീവും 3428 പോസിറ്റീവുമാണ്

Read More

കൂടുതൽ തൊഴിലവസരങ്ങൾക്കായി ആത്മനിർഭർ റോസ്ഗാർ യോജന; ഈട് രഹിത വായ്പ, സാമ്പത്തിക പാക്കേജുമായി ധനമന്ത്രി

രാജ്യത്ത് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ആത്മനിർഭർ റോസ്ഗാർ യോജന പദ്ധതി പ്രഖ്യാപിച്ചു. ധനമന്ത്രി നിർമല സീതാരാമനാണ് പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. പദ്ധതിക്ക് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യമുണ്ടാകും ആരോഗ്യമേഖലയും മറ്റ് 26 സെക്ടറുകളെയും ഉൾപ്പെടുത്തി ക്രഡിറ്റ് ഗ്യാരണ്ടി സപ്പോർട്ട് സ്‌കീം പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായതും കാമത്ത് സമിതി നിർദേശിച്ച സെക്ടറുകളെയുമാണ് ഇതിനായി പരിഗണിക്കുക. അഞ്ച് വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന രീതിയിൽ ഈട് രഹിത വായ്പ നൽകും. ഇതിൽ ഒരു വർഷം മൊറട്ടോറിയം കാലാവധിയും…

Read More

വാവാ സുരേഷന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തു

അണലിയുടെ കടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദിന് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണ്. വൈകുന്നേരത്തോടെ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും സര്‍ക്കാര്‍ നല്‍കുമെന്നും ണന്ത്രി അറിയിച്ചു. അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകുമെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ…

Read More

കർണാടകയിൽ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളജുകളും തുറന്നു

കർണാടകയിൽ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളജുകളും തുറന്നു. 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്. മധുരം നൽകിയാണ് വിദ്യാർഥികളെ അധ്യാപകർ സ്വീകരിച്ചത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താവെയുള്ള ജില്ലകളിലാണ് സുരക്ഷാ സന്നാഹങ്ങളോടെ സ്‌കൂൾ ആരംഭിച്ചത്. മാസ്‌കും സാനിറ്റൈസറുകളുമായാണ് കുട്ടികൾ മാസങ്ങൾക്ക് ശേഷം സ്‌കൂളിലെത്തിയത്. ഒരു ബെഞ്ചിൽ പരാമാവധി രണ്ട് കുട്ടികൾക്കാണ് ഇരിപ്പടം. സ്‌കൂളുകളും പരിസരവും നേരത്തെ അണുവിമുക്തമാക്കിയിരുന്നു. എല്ലാ അധ്യാപകർക്കും വാക്‌സിനും നൽകി.

Read More