ഐ.സി.സി ലോകഇലവനിൽ ഇന്ത്യൻ താരങ്ങളാരുമില്ല; ബാബർ അസം ക്യാപ്റ്റൻ

ടി20 ലോകകപ്പിന് ശേഷം ഐ.സി.സി തിരഞ്ഞെടുത്ത ലോകഇലവനിൽ ഇന്ത്യൻ താരങ്ങളാരുമില്ല. ടൂർണമെൻറിൽ മികച്ച പ്രകടനം കാഴ്ചവെച്ച പാക്കിസ്താൻ നായകൻ ബാബർ അസമാണ് ഇലവൻ ക്യാപ്റ്റൻ. ന്യൂസിലാൻഡിനെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് ആസ്‌ത്രേലിയ ലോകചാമ്പ്യരായ ശേഷമാണ് ഐ.സി.സി ലോകഇലവൻ പുറത്തുവിട്ടത്. 12ാമനടക്കം ആറു ടീമുകളിൽ നിന്നുള്ള താരങ്ങളാണ് ഇലവനിൽ ഇടംപിടിച്ചത്. ടൂർണമെൻറിന്റെ താരമായ ആസ്‌ത്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ ടീം ഓപ്പണറാണ്. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്‌ലർ വിക്കറ്റ് കീപ്പർ ബാറ്ററായും ടീമിലെ സഹതാരം മുഈൻ അലി…

Read More

ഹൃദയാഘാതം: വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പട്ടം എസ്‌യുടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് വിഎസ്. ആരോഗ്യ നില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

Read More

ഖത്തറില്‍ 200 റിയാലിന്റേതടക്കം പുതിയ കറന്‍സികള്‍ പുറത്തിറക്കി

ദോഹ: പുതിയ ഡിസൈനുകളിലുള്ള ഖത്തരി റിയാല്‍ കറന്‍സികള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 18 വെള്ളിയാഴ്ച മുതല്‍ 200ന്‍റെ പുതിയ കറന്‍സികള്‍ പ്രാബല്യത്തില്‍ വരും. ഖത്തരി റിയാല്‍ ബാങ്ക് നോട്ടുകളുടെ അഞ്ചാം സീരീസില്‍ പുതിയ ഇരുന്നൂറിന്റെ നോട്ടും പുതിയ ഡിസൈനുകളിലുള്ള മറ്റ് നോട്ടുകളുമാണ് പുറത്തിറക്കിയത്. മൂന്നുമാസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ഖത്തരി റിയാലിന്റെ പഴയ കറന്‍സികള്‍ പ്രാദേശിക ബാങ്കുകളില്‍ നിന്നും അതിന് ശേഷം ഖത്തര്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്നോ മാറ്റി വാങ്ങാം. ശൈഖ് അബ്ദുല്ല ബിന്‍…

Read More

കൊവിഡ് ബാധയില്ല; ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു

കവറത്തി: ലക്ഷദ്വീപിൽ സ്കൂളുകൾ തുറന്നു. ഇന്ത്യയിൽ കൊവിഡ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത ഏകസ്ഥലമാണ് ലക്ഷദ്വീപ്. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ആരംഭിച്ചത്. ആറു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ സെപ്റ്റംബർ 21 ന് ആരംഭിച്ചിരുന്നു.   കൊവിഡ് ബാധ സ്ഥിരീകരിച്ചില്ലെങ്കിലും കൊവിഡ് നിബന്ധനകൾ പാലിച്ചാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. തെർമൽ സ്ക്രീനിങ് നടത്തിയിട്ടുണ്ട്. മാസ്ക്, സാനിറ്റൈസർ എന്നിവയും നിർബ്ബന്ധമാക്കിയിട്ടുണ്ട്. പ്രീപ്രൈമറി ക്ലാസ്സുകളും ഉടൻ ആരംഭിക്കും.

Read More

റമദാനിൽ മക്കയിൽ ഉംറ തീർത്ഥാടകരെ വരവേൽക്കാൻ ഒരുക്കം തുടങ്ങി

റിയാദ്: റമദാനിൽ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഹജ്ജ്​, ഉംറ സഹമന്ത്രി അബ്​ദുൽ ഫത്താഹ്​ മുശാത്​ പറഞ്ഞു. തീർഥാടകരുടെ യാത്രക്ക്​ എഴുനൂറോളം ബസുകളുണ്ടാകും​. ഒരോ യാത്രയ്ക്കും ശേഷം ബസുകൾ അണുമുക്തമാക്കുക, സാമൂഹിക അകലം പാലിച്ചുള്ള ഇരുത്തം തുടങ്ങിയവക്ക്​ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്​. ഉംറ സീസണിലേക്ക്​ വേണ്ട അടിസ്ഥാന ആരോഗ്യ നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്​. മക്ക ഹറമിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നൽകിയിട്ടുണ്ട്​. തീർഥാടകരുടെ എണ്ണം റമദാനിൽ വർധിപ്പിക്കും.

Read More

എം ശിവശങ്കർ ഏഴാം തീയതി വരെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളില്‍ എം ശിവശങ്കറിനെ ഏഴാം തീയതി വരെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടുനൽകിയിരിക്കുന്നു. കേസിൽ ഇദ്ദേഹത്തിന് നേരിട്ടുള്ള ബന്ധം ‌ ഡിജിറ്റല്‍ തെളിവുകള്‍ വഴി അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി. ശിവശങ്കറിനെതിരെ അധികാര ദുര്‍വിനിയോഗം നടത്തിയത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിട്ടുണ്ട് .

Read More

കെ.എസ്.ഇ.ബി ഏറ്റെടുത്ത ഭൂമിക്കു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല; വൈത്തിരി താലൂക്ക് ഓഫീസ് പടിക്കല്‍ സത്യഗ്രഹവുമായി കര്‍ഷക കുടുംബം

  കല്‍പറ്റ-ബാണാസുരസാഗര്‍ പദ്ധതിക്കായി തരിയോട് നോര്‍ത്ത് വില്ലേജില്‍ കെ.എസ.്ഇ.ബി ഏറ്റെടുത്ത അഞ്ച് ഏക്കര്‍ ഭൂമിക്കു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരമില്ല. പൊഴുതന സേട്ടുകുന്നിലെ മൈലാക്കല്‍ ജോസഫിന്റേതാണ് ഈ ദുരവസ്ഥ. നീതിക്കായി ഇതിനകം ജോസഫ് മുട്ടിയ വാതിലുകളൊന്നും തുറന്നില്ല. ഒടുവില്‍ 86-ാം വയസില്‍ ജോസഫ് സമരത്തിനിറങ്ങി. അദ്ദേഹവും കുടുംബവും ഇന്നു(തിങ്കള്‍)വൈത്തിരി താലൂക്ക് ഓഫീസ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ജോസഫിനു പിന്തുണയുമായി കാര്‍ഷിക പുരോഗമന സമിതിയടക്കം സ്വതന്ത്ര കര്‍ഷക സംഘടനകളും രംഗത്തുണ്ട്. 1976 മുതല്‍ ജോസഫിന്റെ കൈവശമുള്ള ഭൂമിയാണ് 1981ല്‍…

Read More

പാലക്കാട് ആദിവാസി കോളനിയിലെ മൂന്ന് പേരുടെ മരണം; വ്യാജമദ്യ ദുരന്തമെന്ന് സംശയം

മദ്യപിച്ചതിന് പിന്നാലെ പാലക്കാട് കഞ്ചിക്കോട് മൂന്ന് പേർ മരിച്ചു. പയറ്റുകാട് ആദിവാസി കോളനിയിലെ രാമൻ, അയ്യപ്പൻ, ശിവൻ എന്നിവരാണ് മരിച്ചത്. വ്യാജമദ്യം കഴിച്ചതാണ് മരണത്തിന് കാരണമെന്ന് സംശയിക്കുന്നു   ഞായറാഴ്ച വൈകുന്നേരമാണ് ഇവർ മദ്യപിച്ചത്. രാത്രിയോടെ ഒരാൾ കുഴഞ്ഞുവീണ് ഛർദിക്കുകയും മരിക്കുകയും ചെയ്തു. പിന്നാലെ രണ്ട് പേരെ ഇന്ന് പുലർച്ചെ മരിച്ച നിലയിലും കണ്ടെത്തി. ഇവർക്കൊപ്പം മദ്യപിച്ച സ്ത്രീകളടക്കമുള്ള ചിലരെ അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇവർ കഴിച്ച മദ്യത്തിൽ സാനിറ്റൈസർ കലർത്തിയിരുന്നോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ…

Read More

ദിലീപിന്റെ പരാതി; പാര്‍വതി, ആഷിഖ് അബു, രേവതി അടക്കമുള്ളവര്‍ക്ക് കോടതിയുടെ നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങള്‍ക്ക് കോടതിയുടെ നോട്ടീസ്. പാര്‍വതി, രമ്യാ നമ്പീശന്‍, രേവതി, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയെന്ന ദിലീപിന്റെ പരാതിയിലാണ് നടപടി. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദീഖും ഭാമയും കൂറുമാറിയതില്‍ രൂക്ഷ പ്രതികരണവുമായി നടിമാര്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. കൂടെ നില്‍ക്കേണ്ട ഘട്ടത്തില്‍ സഹപ്രവര്‍ത്തകര്‍ തന്നെ കൂറുമാറിയത് നാണക്കേടാണെന്ന് ഡബ്ല്യു.സി.സി അംഗങ്ങളും നടിമാരായ പാര്‍വതി, രേവതി, രമ്യ…

Read More

നിര്യാതനായി മുഹമ്മദ്‌ റാവുത്തർ (84)

അബലവയൽ മഞ്ഞപ്പാറ ചേലമൂല നൂർ മുഹമ്മദ്‌ റാവുത്തർ (84) നിര്യാതനായി. ഭാര്യ പരേതയായ സുഹറാബി, മക്കൾ :നൂർജഹാൻ, മുംതാസ്, ഫാത്തിമ, ഫൗജ, റഹ്മത്ത്, യുസുഫ്, ലത്തീഫ്, ജമ്മിഷ്, അബുതാഹിർ. മരുമക്കൾ :പരേതനായ സിറാജ്, പരേതനായ ഹനീഫ, സദക്കത്തുള്ള, കാജ, സലിം, ഷമീറ ഉമ്മു, സുലൈഖ, നസീറ

Read More