സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒ.ടി.ടി: പുതിയ പ്ലാറ്റ്ഫോം ഓണത്തിന്

  അഞ്ച് കോടി മുടക്കി ഓണത്തിന് ഒ.ടി.ടി പ്ലാറ്റ്‌ഫോം ഒരുക്കാൻ സംസ്ഥാന സര്‍ക്കാര്‍. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം പ്രതിസന്ധിയിലായിരിക്കെയാണ് ഒ.ടി.ടി എന്ന ആശയവുമായി സംസ്ഥാന സര്‍ക്കാര്‍ എത്തുന്നത്. ഓണം മുതൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ പ്രേക്ഷകർക്ക് സിനിമകൾ എത്തിക്കുകയാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് സർക്കാർ ഒ.ടി.ടി പ്ലാറ്റ്ഫോം ഒരുക്കുന്നത്. അ‌ഞ്ച്കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ റിപ്പോർട്ട് കെ.എസ്.എഫ്.ഡി.സി നാളെ സർക്കാരിന് സമർപ്പിക്കും. അംഗീകാരം ലഭിച്ചാലുടൻ വിശദമായി പദ്ധതി രേഖ തയ്യാറാക്കും. ഈ…

Read More

സഹകരണ ബാങ്കുകളെ സംശയത്തിന്റെ കരിനിഴലിൽ ആക്കരുത്; അർജുനെതിരെ ആരും പരാതി നൽകിയിട്ടില്ല: എം വി ജയരാജൻ

  സ്വർണം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് അർജുൻ ആയങ്കിക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. അഥവാ ആരെങ്കിലും പരാതിയുമായി എത്തിയാൽ പോലീസിനെ സമീപിക്കാനാണ് സിപിഎം നിർദേശിക്കുക. സ്വർണം കൊണ്ടുവരാൻ വാഹനം നൽകിയെന്ന നിഗമനത്തിലാണ് സജേഷിനെതിരെ നടപടിയെടുത്തത്. പാർട്ടി അംഗങ്ങൾക്ക് ക്വട്ടേഷൻ ബന്ധമുണ്ടോയെന്ന് പരിശോധിക്കും. സിപിഎം ഭരിക്കുന്ന ബാങ്കുകൾ സ്വർണക്കടത്തിന് നേതൃത്വം നൽകുന്നുവെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കരുത്. സഹകരണ ബാങ്കിലെ ജീവനക്കാരൻ തെറ്റ് ചെയ്താൽ ബാങ്കിന്റെ പേര് പറയരുത്. സഹകരണ ബാങ്കുകൾക്ക് മേൽ…

Read More

സുൽത്താൻ ബത്തേരിയിൽ ഇന്ന് 8 പേർക്ക് കൂടി കൊവിഡ് പോസിറ്റീവ്. ആർടിപിസിആർ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്

സുൽത്താൻ ബ്‌ത്തേരിയിൽ ഇന്ന് 8 പേർക്ക് കൂടി കൊവിഡ് പോസിറ്റീവ്. ആർടിപിസിആർ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ചൂരി മല ,കുപ്പാടി, തിരുനെല്ലി എന്നീ പ്രദേശങ്ങളിൽ ഉള്ളവർക്കാണ് രോഗം സ്ഥീരികരിച്ചത്. കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരിയിൽ മാത്രം 25 പേർക്ക് കൊവഡ് 19 സ്ഥിരീകരിച്ചിരുന്നു. എല്ലാവർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. രോഗ ബാധിതരായവരുടെ സമ്പർക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.

Read More

കോഴിക്കോട് ജില്ലയില്‍ ഇന്ന് 596 പേര്‍ക്ക് കോവിഡ്;445 രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 596 പേര്‍ക്ക് കോവിഡ്;445 രോഗമുക്തി വിദേശത്ത് നിന്ന് എത്തിയവര്‍ – 2 പേരാമ്പ്ര – 1 തൂണേരി – 1 ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ – ഇല്ല ഉറവിടം വ്യക്തമല്ലാത്തവർ – 11 കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( ഗോവിന്ദപുരം) നരിപ്പറ്റ – 2 ഫറോക്ക് – 1 കൊടിയത്തൂര്‍ – 1 വേളം – 1 തിക്കോടി – 1 കുറ്റ്യാടി – 1 നാദാപുരം – 1 നരിക്കുനി…

Read More

തൃശ്ശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനും അനുമതി

  തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി. സാമ്പിൾ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനുമാണ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ അനുമതി നൽകിയത്. കർശന നിയന്ത്രണങ്ങളോടെ തൃശ്ശൂർ പൂരം നടത്താൻ നേരത്തെ തീരുമാനമായിരുന്നു. പരിശോധനക്ക് മാത്രമാകും ആളുകളെ പ്രവേശിപ്പിക്കുക. 45 വയസ്സിന് താഴെയുള്ളവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കാണിക്കണം. ആർടിപിസിആർ പരിശോധനയിൽ നെഗറ്റീവ് ആയവർക്ക് മാത്രമായിരിക്കും പ്രവേശനം

Read More

കൂനൂരിലെ അപകടം: സംയുക്ത സേന മേധാവി ബിപിൻ റാവത്ത് അന്തരിച്ചു

തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ സംയുക്ത സേന മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. സംയുക്ത സേന മേധാവിക്കൊപ്പം ഹെലികോപ്റ്ററിലുണ്ടായിരുന്ന 14 യാത്രികരിൽ 13 പേരും മരിച്ചിരിക്കുകയാണ്. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കമുള്ളവരാണ് ഹെലികോപ്റ്ററിലെ യാത്രികർ. മരണപ്പെട്ടവരുടെ…

Read More

കൊവിഡ് പ്രതിരോധത്തിന് ദേശീയതലത്തിൽ പദ്ധതി രൂപീകരിക്കണം; വാക്‌സിൻ സൗജന്യമാക്കണം: സോണിയ ഗാന്ധി

  കൊവിഡ് പ്രതിരോധത്തിന് ദേശീയതലത്തിൽ ഒരു പദ്ധതി രൂപീകരിക്കണമെന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കണം. ഉത്തവാദിത്വം നിറവേറ്റുകയും വേണം. കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രകൾ തടയുകയും മഹാമാരി അവസാനിക്കുന്നതുവരെ കുറഞ്ഞത് ആറായിരം രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയും വേണം. എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകണം. രാജ്യത്ത് പരിശോധന വർധിപ്പിക്കണം. മെഡിക്കൽ ഓക്‌സിജന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത യുദ്ധകാലടിസ്ഥാനത്തിൽ തയ്യാറാക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു സ്വന്തം ജീവൻ അപകടത്തിലാണെങ്കിലും കൊവിഡ് രോഗികളെ ചികിത്സിക്കുന്ന…

Read More

മുഖ്യമന്ത്രിയും ഗവർണറും നാളെ പെട്ടിമുടി സന്ദർശിക്കും; ഹെലികോപ്റ്റർ മാർഗം മൂന്നാറിലെത്തും

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇടുക്കി രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിക്കും. ഹെലികോപ്റ്റർ മാർഗം മൂന്നാർ ആനച്ചാലിലെത്തി ഇവിടെ നിന്ന് റോഡ് മാർഗം പെട്ടിമുടിയിലേക്ക് പോകും അപകടത്തിൽ ഇതുവരെ 55 മരണമാണ് സ്ഥിരീകരിച്ചത്. ഇന്ന് മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷം ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങും. ഇതിന് ശേഷമാകും തുടർ നടപടികൾ…

Read More

എറണാകുളത്തെ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെ പിഞ്ചു കുഞ്ഞ് മരിച്ചു

എറണാകുളത്തെ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെ പിഞ്ചു കുഞ്ഞ് മരിച്ചു. മേപ്പാടി നത്തംകുനി മലയച്ചം കൊല്ലി വാഴയില്‍ ടോണി, ആല്‍ഫി ദമ്പതികളുടെ മകള്‍ റെയ്‌സ (2 വയസ്സ്) ആണ് മരിച്ചത്. സംസ്‌കാരം നെടുമ്പാല പള്ളി സെമിത്തേരിയില്‍.എറണാകുളത്ത് ജോലി ചെയ്യുന്നവരാണ് മാതാപിതാക്കള്‍. എറണാകുളത്ത് ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു മരണം.5 വയസ്സുള്ള ഒരു മകന്‍ കൂടിയുണ്ട് ഈ ദമ്പതികള്‍ക്ക്.

Read More

മുൻ കേന്ദ്രമന്ത്രിയും കേരളാ ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ അന്തരിച്ചു

  മുൻ കേന്ദ്രമന്ത്രിയും കേരളാ ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ അന്തരിച്ചു. കൊവിഡ് ബാധിച്ച് ഇന്നലെ രാത്രി അമൃത്സറിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 99 വയസ്സായിരുന്നു. 2004-2008 കാലഘട്ടത്തിൽ കേരളത്തിന്റെ ഗവർണറായിരുന്നു 1972, 1980 തുടങ്ങി 1999 വരെയുള്ള വർഷങ്ങളിൽ പാർലമെന്റ് അംഗമായിരുന്നു. 1982 മുതൽ 1984 വരെ പഞ്ചാബ് പിസിസി അധ്യക്ഷനായും പ്രവർത്തിച്ചു. 1991ൽ എഐസിസി ജനറൽ സെക്രട്ടറിയായി.

Read More