Headlines

ഡിജിറ്റൽ ഐഡി കാർഡ്; എല്ലാ കാർഡുകളും ഒരു കുടക്കീഴിൽ

  ന്യൂഡൽഹി: ആധാർ, പാൻ, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങി പൗരന് വേണ്ട എല്ലാ അവശ്യ കാർഡുകളും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ നിർദേശം. എല്ലാം ഉൾക്കൊള്ളുന്ന ഡിജിറ്റൽ ഐഡി കാർഡ് (ഫെഡറേറ്റഡ് ഡിജിറ്റൽ ഐഡന്റിറ്റീസ്) നടപ്പിലാക്കാൻ ഐടി മന്ത്രാലയം കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു. മറ്റു ഐഡികളുമായി ബന്ധമുള്ള യുണീക് ഐഡി കാര്‍ഡ് ആയിരിക്കുമിത്. ദേശീയ മാധ്യമമായ ഇന്ത്യൻ എക്‌സ്പ്രസാണ് ഐടി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. ഇതുസംബന്ധിച്ച കരട് തയ്യാറായതായി…

Read More

ഡെൽറ്റാ വകഭേദം സ്ഥിരീകരിക്കുന്നവരുടെ രോഗലക്ഷണങ്ങളിൽ മാറ്റം: പ്രധാന ലക്ഷണമെന്തെന്ന് നോക്കാം

ലണ്ടൻ: ഡെൽറ്റാ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് നിർണായക പഠന റിപ്പോർട്ട് പുറത്ത്. കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം ബാധിക്കുന്നവരുടെ രോഗലക്ഷണങ്ങൾ സാധാരണ കണ്ടുവന്നിരുന്ന കോവിഡ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആദ്യകാല കോവിഡ് കേസുകളിൽ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം അല്ലായിരുന്നുവെന്നും എന്നാൽ ഡെൽറ്റ വകഭേദം ബാധിച്ച കോവിഡ് രോഗികളിൽ ഇതൊരു പ്രാഥമിക ലക്ഷണമായി മാറിയെന്നുമാണ് പഠനത്തിൽ പറയുന്നത്. ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാല ബ്രിട്ടനിലെ രോഗികളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. മുൻപ്…

Read More

പ്രതിദിനം 20000ലധികം കൊവിഡ് കേസുകൾ; മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം വീണ്ടുമുണ്ടാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം 20000ലധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്. എന്നാൽ കേരളത്തിൽ സ്ഥിതി ആശങ്കാജനകമല്ല. മറ്റു സംസ്ഥാനങ്ങളിലേക്കും കൊവിഡ് വ്യാപനത്തിനുള്ള സാദ്ധ്യത നിലനില്‍ക്കുന്നതായി ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Read More

24 മണിക്കൂറിനിടെ 30,773 പേർക്ക് കൂടി കൊവിഡ്; 295 പേർ മരിച്ചു

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,773 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,34,78,419 ആയി. ഒരു ദിവസത്തിനിടെ സ്ഥിരീകരിച്ച കേസുകളിൽ ഏറെയും കേരളത്തിൽ നിന്നുള്ളതാണ്. 295 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരായി ഇതിനോടകം 4,45,133 പേരാണ് മരിച്ചത്. 3,27,15,105 പേർ ഇതുവരെ രോഗമുക്തി നേടി നിലവിൽ 3,18,181 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Read More

പൊലീസിൽ കുഴപ്പക്കാരുണ്ട്; അവരെ നിയന്ത്രിക്കും: മുഖ്യമന്ത്രി

  പൊലീസിൽ കുഴപ്പക്കാരുണ്ടെന്നും അവരെ ശ്രദ്ധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പരാമർശം. സമ്മേളനത്തിൽ പൊലീസിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എൻസിപി ഘടകകക്ഷിയാണെന്നും കുട്ടനാട് എംഎൽഎയെ നിയന്ത്രിക്കാൻ പോകേണ്ടെന്നും സിപിഐയെ ശത്രുതയോടെ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

അടച്ചുപൂട്ടലില്‍ നിന്ന് തമിഴ്നാട് സിനിമാ തീയേറ്ററുകള്‍ക്ക് മോചനം

ചെന്നെെ: കൊവിഡ് പ്രതിസന്ധിയില്‍ സിനിമാ മേഖലയ്ക്കുണ്ടായ ആഘാതത്തില്‍ നിന്ന് കരകയറാനുള്ള നീക്കവുമായി തമിഴ്നാട്. സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ചു. പുതിയ തീരുമാനപ്രകാരം ഈ മാസം 10 മുതലാണ് തമിഴ്നാട്ടിലെ തീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കുക. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാനത്തെ തീയേറ്റര്‍ ഉടമകള്‍ നേരത്തെ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അണ്‍ലോക്ക് 5.0′യുടെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ നിബന്ധനകളോടെ സിനിമാതീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, കേരളവും, തമിഴ്നാടും, മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കൊവിഡ് ഭീതി മൂലം…

Read More

സിനിമാ മേഖലയിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി

  സിനിമാ മേഖലയിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഹൈക്കോടതി ഉത്തരവ്. സിനിമാ സെറ്റുകളിലും സംഘടനകളിലും പരാതി പരിഹാര സംവിധാനം വേണമെന്നും ഹൈക്കോടതി നിർദേശിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പരാതി കേൾക്കുന്നതിന് സമിതി രുപീകരിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയിട്ടല്ലന്ന് ചൂണ്ടിക്കാട്ടി വിമൻ ഇൻ സിനിമ കളക്ടിവ്  സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണികുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. കമ്മിറ്റി രൂപീകരിക്കാൻ തയ്യാറണന്ന് സംഘടനകളായ എഎംഎംഎയും ഫെഫ്ക്കയും കോടതിയെ അറിയിച്ചിട്ടുണ്ട്. സിനിമാ…

Read More

സർക്കാർ ജീവനക്കാരെ സ്വന്തം പ്രദേശത്ത് കൊവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കും

  ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും പരിധിയിൽ താമസിക്കുന്ന സർക്കാർ ജീവനക്കാരെയും അധ്യാപകരെയും കൊവിഡ് പ്രതിരോധ ജോലിക്ക് നിയോഗിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ താമസിക്കുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. അതാത് ജീവനക്കാരുടെ വകുപ്പ് തലവൻമാരുടെ അറിയിച്ച ശേഷം തദ്ദേശ സ്ഥാപന മേധാവികൾ ഇവർക്ക് കൊവിഡ് ജോലി നൽകും ലോക്ക് ഡൗണിനെ തുടർന്ന് സർക്കാർ ഓഫീസുകളിൽ ഹാജർ നില 25 ശതമാനമായി ചുരുക്കിയിരുന്നു. ഭൂരിഭാഗം ജീവനക്കാരും വർക്ക് ഫ്രം ഹോമാണ്. പ്രതിരോധ പ്രവർത്തനങ്ങളിൽ ആൾ ക്ഷാമമുള്ളതിനാലാണ് ഇവരെ കൂടി…

Read More

കളിക്കുന്നതിനിടെ കെട്ടിടത്തിൻറെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു

മലപ്പുറം: കളിക്കുന്നതിനിടെ കെട്ടിടത്തിൻറെ മുകളിൽ നിന്നു വീണ് രണ്ടുവയസുകാരൻ മരിച്ചു. പൂക്കോട്ടുംപാടം ചുള്ളിയോട് നസ്റിൻ ബാബു-മുഹ്സിന ദമ്ബതികളുടെ മകൻ മുഹമ്മദ് അസ്ലം ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാതാവിൻറെ സഹോദരൻറെ വീട്ടിൽ വച്ചായിരുന്നു അപകടം. മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി അമ്മ മുഹ്സിനയുടെ സഹോദരൻറെ വീട്ടിലെത്തിയത്. കരുളായി പിലാക്കൽ മുക്കം കടവിന് സമീപത്താണ് ഈ വാടക ക്വാർട്ടേഴ്സ്. മുതിർന്നവർ സംസാരിച്ചു കൊണ്ടിരിക്കെ വീട്ടിലെ മറ്റുകുട്ടികൾക്കൊപ്പം സിറ്റൗട്ടിൽ കളിക്കുകയായിരുന്നു അസ്ലം. ഇതിനിടെ കൈവരിയിലെ കമ്ബികൾക്കിടയിലൂടെ താഴേക്ക് വീഴുകയായിരുന്നു എന്നാണ്…

Read More

വയനാട് ജില്ലയില്‍ 1196 പേര്‍ക്ക് കോവിഡ്:1154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് 1196 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 607 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.03 ആണ്. 1154 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47440 ആയി. 33078 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 12975 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 12067 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍*…

Read More