കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാഹനം ബംഗാളിൽ അടിച്ചു തകർത്തു; മന്ത്രിക്ക് പരുക്കില്ല

  ബംഗാളിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. വെസ്റ്റ് മിഡ്‌നാപൂരിലെ പഞ്ച്ഗുഡിയിലാണ് ആൾക്കൂട്ടം വാഹനം ആക്രമിച്ചത്. ഒരു കാർ തകർക്കുകയും പേഴ്‌സണൽ സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്തതായി മുരളീധരൻ പറയുന്നു തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് മുരളീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് കേന്ദ്രസഹമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേർക്ക് ആക്രമണം നടന്നത് മുരളീധരൻ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. അകമ്പടി സേവിച്ചിരുന്ന…

Read More

രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ സമ്മർദം ചെലുത്തുന്നു; ഇ ഡിക്കെതിരെ ഗുരുതര ആരോപണവുമായി ശിവശങ്കർ

രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്ന് എം ശിവശങ്കർ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ശിവശങ്കർ കോടതിയിൽ ഉന്നയിച്ചത്. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതു കൊണ്ടാണ് തന്നെ അറസറ്റ് ചെയ്തതെന്നും ശിവശങ്കർ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ വിശദീകരണ പത്രികയിലാണ് ഇക്കാര്യം പറയുന്നത്. കുറ്റകൃത്യങ്ങളുമായി തനിക്ക് ബന്ധമില്ല. സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ കേസുകളിൽ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ഇഡി സമ്മർദം ചെലുത്തുന്നു. ഇതിന് താൻ വഴങ്ങിയിട്ടില്ല. ഇതേ തുടർന്നാണ് തന്നെ അറസ്റ്റ് ചെയ്തത്….

Read More

പെട്രോൾ, ഡീസൽ വില വീണ്ടുമുയർന്നു; പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും വർധിച്ചു

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വീണ്ടുമുയർന്നു. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 28 പൈസയുമാണ് വർധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിൽ എട്ട് ദിവസവും ഇന്ധനവില വർധിച്ചിരുന്നു 10 ദിവസം കൊണ്ട് പെട്രോളിന് 85 പൈസയും ഡീസലിന് 1.49 പൈസയുമാണ് ഉയർന്നത്. രണ്ട് മാസമായി ഓയിൽ കമ്പനികൾ നിർത്തിവെച്ചിരുന്ന പ്രതിദിന വിലവർധനവ് നവംബർ 20ഓടെ പുനരാരംഭിക്കുകയായിരുന്നു. കോഴിക്കോട് പെട്രോളിന് ലിറ്റർ 82.53 രൂപയും ഡീസലിന് 76.34 രൂപയുമാണ്.

Read More

24 മണിക്കൂറിനിടെ 44,658 പേർക്ക് കൂടി കൊവിഡ്; 496 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലത്തിന് ശേഷം തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വർധനവ് നാൽപതിനായിരം കടക്കുന്നത്. 496 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു രാജ്യത്ത് ഇതിനോടകം 3,26,03,188 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4,36,861 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 32,988 പേർ ഇന്നലെ കൊവിഡിൽ നിന്ന് രോഗമുക്തി നേടി. നിലവിൽ 3,44,899 പേരാണ് ചികിത്സയിൽ കഴിയുന്നത്. 97.60 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ടിപിആർ…

Read More