തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് രോഗികൾക്ക് തപാൽ വോട്ട്, ഓർഡിനൻസിന് അംഗീകാരം

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട് ചെയ്യാനുള്ള ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. കൊവിഡ് രോഗികൾക്കും ശാരീരിക അവശതയുള്ളവർക്കും തപാൽ വോട്ട് ചെയ്യാൻ അനുവദിക്കുന്നതാണ് ഓർഡിനൻസ്. കൊവിഡ് കാലത്ത് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചത് തിരികെ നൽകാനും തീരുമാനമായി. പഞ്ചായത്ത് രാജ്, മുൻസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ഓർഡിനൻസ് ഇറക്കുന്നത്. വോട്ടെടുപ്പിന് തലേദിവസം രോഗം സ്ഥിരീകരിച്ചാൽ എന്ത് ചെയ്യാമെന്ന കാര്യവും ചർച്ചയായി. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ഉചിതമായ തീരുമാനമെടുക്കാമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു വോട്ടെടുപ്പിന്റെ സമയം…

Read More

ബോക്‌സിംഗ് ഡേ ദിനത്തിൽ ആവേശപ്പോര്; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് നാളെ

  ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ തുടങ്ങും. ഡിസംബർ 26 ബോക്‌സിംഗ് ഡേ ദിനത്തിൽ ഇന്ത്യൻ സമയം 1.30ന് സെഞ്ചൂറിയനിലാണ് മത്സരം. ഇന്ത്യൻ ക്രിക്കറ്റിലെ തലമുറ മാറ്റ വിവാദങ്ങൾക്കിടെയാണ് മത്സരം നടക്കുന്നത്. ഇന്ത്യയുടെ ഏകദിന ടീം നായകൻ രോഹിത് ശർമ പരുക്കിനെ തുടർന്ന് ടെസ്റ്റ് പരമ്പരയിൽ കളിക്കുന്നില്ല ഏകദിന, ടി20 ടീമിന്റെ നായക സ്ഥാനം നഷ്ടപ്പെട്ട കോഹ്ലിക്ക് ടെസ്റ്റ് പരമ്പര നിർണായകമാണ്. ഇതുവരെ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന ദുഷ്‌പേര് മായ്ച്ചുകളയനാകും കോഹ്ലിയുടെ ശ്രമം….

Read More

മിന്നൽ മുരളിക്ക് രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനം ഉടനെന്ന് നിർമാതാവ്

  മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണത്തിലെത്തിയ മിന്നൽ മുരളിക്ക് രണ്ടാം ഭാഗം ഉടനൊരുങ്ങും. നിർമാതാവ് സോഫിയ പോളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൊവിനോ തോമസ് നായകനായി വന്ന ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ് ആയിരുന്നു രണ്ടാംഭാഗം ഞങ്ങൾ പ്രഖ്യാപിക്കും. കുറച്ചുകൂടി വലിയ ചിത്രമായിരിക്കും അത്. മിക്കവാറും അടുത്ത മാസം തന്നെ രണ്ടാംഭാഗം പ്രഖ്യാപിക്കും. ബേസിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങൾ തീരുമാനിക്കും. അടുത്ത ചിത്രം ത്രീഡി ആകാനുള്ള സാധ്യതയുണ്ടെന്നും സോഫിയ പോൾ പറഞ്ഞു

Read More

സുൽത്താൻ ബത്തേരി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. കുടുങ്ങിയത് 5000 രൂപ കൈ കൂലി വാങ്ങുന്നതിനിടെ

  ബത്തേരി ഫയർഫോഴ്സ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എം കെ കുര്യൻ(53)യാണ് വിജിലൻസ് പിടികൂടിയത്ടെയാണ് സംഭവം.ഇന്ന് നാലു മണിയോടെയാണ് സംഭവം .ബിൽഡിംഗ് പെർമിറ്റുമായി ബന്ധപ്പെട്ട് സ്ഥാപനമുടമയിൽ നിന്നും പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് എംകെ കുര്യനെ പിടികൂടിയത്. ബിൽഡിങ് ഫയർ എൻ ഒ സി ക്ക് അപേക്ഷിച്ച് ആളിൽ നിന്നും പണം കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത് .മീനങ്ങാടി സ്വദേശിയായ ബിനീഷ് എന്നാൽ അമ്പലവയലിൽ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് ഫയർ എൻ ഒ സി ക്കായി സ്റ്റേഷൻ മാസ്റ്ററെ…

Read More

എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി; ഡ്രൈവറും കസ്റ്റഡിയിൽ

മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറെയും വണ്ടിയെയും ഈഞ്ചക്കലിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് എസ് വി പ്രദീപിനെ ഇടിച്ച ശേഷം ലോറി നിർത്താതെ പോയത്. തിരുവനന്തപുരം കാരയ്ക്കാണ്ഡലം സിഗ്നലിന് സമീപത്ത് വെച്ചായിരുന്നു അപകടം. ട്രാഫിക് സിസിടിവി ഇല്ലാത്ത സ്ഥലം ആയതിനാൽ വാഹനം കണ്ടെത്താൻ സാധിച്ചിരുന്നില്ല. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളെ വെച്ചായിരുന്നു അന്വേഷണം നടന്നത്.

Read More

വയനാട് ജില്ലയില്‍ 57 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 3.29

  വയനാട് ജില്ലയില്‍ ഇന്ന് (24.12.21) 57 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരി ച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 39 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.29 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135038 ആയി. 133412 പേര്‍ രോഗമുക്തരായി. നിലവില്‍ 878 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 817 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

കേരളത്തിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം

കേരളത്തിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ദ്വീപ് നിവാസികൾക്ക് ലക്ഷ ദ്വീപ് ഭരണകൂടത്തിന്റെ നിർദേശം. കേരളത്തിൽ കൊവിഡ് സാഹചര്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം എന്നാണ് വിശദീകരണം. അടിയന്തിര ഘട്ടത്തിൽ അല്ലാതെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഭരണകൂടം ആവശ്യപ്പെടുന്നു. ലക്ഷ ദ്വീപിൽ നേരത്തെ കൊവിഡ് ബാധ രൂക്ഷമായ സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. നിലവിൽ നാൽപത്തിരണ്ട്് പേർക്ക മാത്രമാണ് ദ്വീപിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ദ്വീപിലെ ക്വാറന്റൈൻ നിർദേശങ്ങൾ ഭരണകൂടം കർശനമാക്കിയിട്ടുണ്ട്. ലക്ഷദ്വീപിലെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ…

Read More

സത്യപ്രതിജ്ഞക്ക് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രിക്ക് കൊവിഡ്; ഗവർണറടക്കം ക്വാറന്റൈനിൽ

സത്യപ്രതിജ്ഞക്ക് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഗവർണർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്ത 40ഓളം പേർ ക്വാറന്റൈനിൽ പ്രവേശിച്ചു. രംഗസ്വാമിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

കോവിഡ് വ്യാപനം: പൊതുപരീക്ഷകൾ തുടരുന്ന കാര്യത്തിൽ ആലോചന വേണമെന്ന് രമേശ് ചെന്നിത്തല

  തിരുവനന്തപുരം: ഇപ്പോഴത്തെ അവസ്ഥയില്‍ സംസ്ഥാനത്ത് പൊതു പരീക്ഷകള്‍ തുടരണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആലോചന നടത്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കോവിഡ് പ്രതിദിന കേസുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വല്ലാതെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പൊതു പരീക്ഷകള്‍ ഇപ്പോള്‍ തന്നെ നടത്തണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നാണ് രമേശ് ചെന്നിത്തല പത്രക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. സി.ബി.എസ്.സി, ഐ.സി.എസ്.സി ഉള്‍പ്പെടെ ദേശീയ തലത്തില്‍…

Read More

ഏറ്റുമാനൂരിൽ കെഎസ്ആർടിസി ബസ് തല കീഴായി മറിഞ്ഞു; 30 യാത്രക്കാർക്ക് പരുക്ക്

ഏറ്റൂമാനൂരിൽ എംസി റോഡിൽ അടിച്ചിറ ഭാഗത്ത് കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 30ലേറെ യാത്രക്കാർക്ക് പരുക്ക്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്ന് മാട്ടുപ്പെട്ടിക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടകാരണം വ്യക്തമല്ല. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് സംശയം. പരുക്കേറ്റ യാത്രക്കാരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.  

Read More