സത്യപ്രതിജ്ഞക്ക് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രിക്ക് കൊവിഡ്; ഗവർണറടക്കം ക്വാറന്റൈനിൽ

സത്യപ്രതിജ്ഞക്ക് പിന്നാലെ പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഗവർണർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്ത 40ഓളം പേർ ക്വാറന്റൈനിൽ പ്രവേശിച്ചു. രംഗസ്വാമിയെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.