എം പി സ്ഥാനം രാജിവെക്കില്ലെന്ന് ജോസ് കെ മാണി
യുഡിഎഫില്‍ നിന്ന് പുറത്തായാലും ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ മാണി എംപി. അതുകൊണ്ട് തന്നെ എംപി സ്ഥാനം രാജിവെക്കില്ല. തങ്ങളുടെ കുറിച്ചുള്ള എല്‍ ഡി എഫിന്റെ പ്രസ്താവനയില്‍ സന്തോഷമുണ്ട്. അത് സ്വാഗതം ചെയ്യുന്നു മറ്റ് മുന്നണികളിലേക്ക് പോകുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. മുന്നണികളുമായി ചര്‍ച്ചയോ ആലോചനയോ നടന്നിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു അതേസമയം കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സ്വാധീനമുള്ള കക്ഷിയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി…