കൊവിഡ് വ്യാപനം കുറയുന്നു: പുതുതായി 18,139 കൊവിഡ് കേസുകൾ, 234 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,139 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,04,13,417 ആയി ഉയർന്നു 234 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 1,50,570 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 20,539 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,00,37,398 പേരാണ് രോഗമുക്തി നേടിയത് നിലവിൽ 2,25,449 പേരാണ് ചികിത്സയിൽ കഴിയുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 19.58 ലക്ഷം പേർക്ക് കൊവിഡ്…

Read More

മണ്ഡല മകരവിളക്ക്; ശബരിമല നട നാളെ തുറക്കും

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോൾ പുതിയ ശബരിമല മേൽശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേൽശാന്തിയായി എം ജി മനുവും സ്ഥാനമേൽക്കും. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി.പ്രതിദിനം തൊണ്ണൂറായിരം പേർക്കാണ് പ്രവേശനം അനുവദിക്കുക. ഇന്ന് ചുമതല ഏൽക്കുന്ന നിയുക്ത ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ ഐഎഎസ് നാളെ സന്നിധാനത്ത് എത്തും. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ…

Read More

വയനാട്ടിൽ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്ക്

വയനാട്ടിൽ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തകന് പരിക്ക്. മാനന്തവാടിയിലെ മാധ്യമപ്രവര്‍ത്തകന്‍ കെ.എസ്.സജയന്‍ (34) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ഒണ്ടയങ്ങാടിക്ക് അടുത്ത് വെച്ചാണ് സംഭവം.ബൈക്കില്‍ വരികയായിരുന്ന സജയനെ ഒരു കൂട്ടം കാട്ടുപന്നികള്‍ ആക്രമിക്കുകയായിരുന്നു.വലതു കൈ അസ്ഥിക്ക് പൊട്ടലുണ്ട്. വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

Read More

മഞ്ചേശ്വരത്തെ കള്ളവോട്ട് ആരോപണം, യഥാർത്ഥ വോട്ടർമാർ ബൂത്തിലെത്തി കെ സുരേന്ദ്രനെ തോൽപ്പിക്കും; എകെഎം അഷ്‌റഫ്‌

മഞ്ചേശ്വരത്തെ കള്ളവോട്ട് ആരോപണത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി. മണ്ഡലത്തിലെ മുഴുവൻ വോട്ടർമാരെയും സുരേന്ദ്രൻ അപമാനിച്ചെന്ന് എകെഎം അഷ്‌റഫ്‌ പറഞ്ഞു. സുരേന്ദ്രന്റേത് പരാജയ ഭീതി മൂലമുള്ള ആരോപണം. സേനയും, അർധ സേനയും വരുമെന്ന് പറഞ്ഞ് വോട്ടർമാരെ ഭയപ്പെടുത്താനാണ് ശ്രമം. ഏത് സേനെയെ വേണമെങ്കിലും ഇറക്കിക്കോളൂ. യഥാർത്ഥ വോട്ടർമാർ ബൂത്തിലെത്തി കെ സുരേന്ദ്രനെ തോൽപ്പിക്കുമെന്നും എകെഎം അഷ്‌റഫ്‌ വ്യക്തമാക്കി. നേരത്തെ മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് നീക്കം നടത്തുന്നുവെന്ന ആരോപണവുമായി കെ സുരേന്ദ്രൻ രംഗത്തെത്തിയിരുന്നു. നാട്ടിൽ എത്താത്ത പ്രവാസികളുടെ വോട്ടർ…

Read More

വസ്ത്രം മാറുന്ന മുറിയിൽ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു; നഷ്ടപരിഹാരത്തിനു കോടതി ഉത്തരവ്

  ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ, പത്രപ്രവർത്തക ഇ.ജീൻ കരോളിന് നഷ്ടപരിഹാരത്തുക കൈമാറണമെന്ന് യുഎസ് കോടതി ഉത്തരവിട്ടു. പലിശ സഹിതം ഏകദേശം 58 ലക്ഷം ഡോളർ (ഏകദേശം 55 കോടി രൂപ) ഉടൻ നൽകാനാണ് മൻഹാറ്റൻ ഫെഡറൽ ജഡ്ജ് ലൂയിസ് കപ്ലാൻ ഉത്തരവിട്ടത്.ട്രംപ് സമർപ്പിച്ച അപ്പീൽ പരിഗണിക്കാൻ കഴിഞ്ഞ മാസം യുഎസ് സുപ്രീം കോടതി വിസമ്മതിച്ചതോടെയാണ് തുക കൈമാറാൻ കോടതി നിർദേശിച്ചത്. എന്നാൽ, തുക കൈമാറുന്നത് തടയണമെന്ന്…

Read More

അനാഥാലയങ്ങളിൽ കോൺസുലേറ്റ് വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് തേടി കസ്റ്റംസ്

യുഎഇ കോൺസുലേറ്റ് സംസ്ഥാനത്തെ അനാഥാലയങ്ങളിൽ വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് ആവശ്യപ്പെട്ട് കസ്റ്റംസ് സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് നൽകി. 2017 മുതൽ വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് സാമൂഹ്യക്ഷേമ വകുപ്പ് ശേഖരിച്ചു തുടങ്ങി 2017ലാണ് സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ അനാഥാലയങ്ങളിൽ ഈന്തപ്പഴം വിതരണം ചെയ്യുന്ന പദ്ധതിക്ക് കോൺസുലേറ്റ് തുടക്കമിട്ടത്. ഇതിന്റെ തുടർച്ചയായി 17,000 കിലോ ഈന്തപ്പഴം നയതന്ത്ര മാർഗത്തിലൂടെ നികുതി ഒഴിവാക്കി കേരളത്തിൽ എത്തിച്ചതായാണ് കസ്റ്റംസ് കണ്ടെത്തൽ. ഈ രീതിയിൽ ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനാഥാലയങ്ങളിൽ…

Read More

കൊല്‍ക്കത്തയെ കെട്ടുകെട്ടിച്ചു; മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം

അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം. ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് ലക്ഷ്യം 19 പന്തുകള്‍ ബാക്കി 8 വിക്കറ്റുമായി മുംബൈ മറികടന്നു. അര്‍ധ സെഞ്ച്വറി തികച്ച ക്വിന്റണ്‍ ഡികോക്കിന്റെ ബാറ്റിങ് മികവിലാണ് മുംബൈയുടെ ജയം. ഡികോക്ക് 44 പന്തില്‍ 78 റണ്‍സെടുത്തു. 3 സിക്‌സും 9 ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ട്. കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തിയും ശിവം മാവിയും ഓരോ വിക്കറ്റുവീതം സ്വന്തമാക്കി. ലക്ഷ്യം ചെറുതെന്നിരിക്കെ തുടക്കത്തിലെ…

Read More

എല്‍ഡിഎഫിന്റെ ഭാഗമായ പാര്‍ട്ടികളെ ഉള്‍പ്പടെ മുന്നണിയിലെത്തിക്കും’ ; അടൂര്‍ പ്രകാശ്

എല്‍ഡിഎഫിന്റെ ഭാഗമായ പാര്‍ട്ടികളെ ഉള്‍പ്പടെ മുന്നണിയിലെത്തിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇന്ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പുനഃസംഘടന ചര്‍ച്ചയുടണ്ടാകും. പി വി അന്‍വര്‍ വിഷയത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫില്‍ യാതൊരു വിധ അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി നിന്ന് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പ്രതിഫലനമാണ് നിലമ്പൂരില്‍ കണ്ടത്. ആ പ്രതിഫലനം തുടര്‍ന്നും ഉണ്ടാകും – അദ്ദേഹം പറഞ്ഞു. പുതിയ കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തിലുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം…

Read More

പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവ് മര്‍ദിക്കാറുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍

പാലക്കാട് പുതുപ്പരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ദ ചോളോട് സ്വദേശി 29 കാരി മീരയാണ് മരിച്ചത്. ഭര്‍ത്താവിന്റെ മര്‍ദനമാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. ഭര്‍ത്താവ് മര്‍ദിച്ചു എന്ന് പരാതിപ്പെട്ട് ചോളോട് സ്വദേശി മീര ഇന്നലെ സ്വന്തം വീട്ടിലെത്തിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കാമെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും, രാത്രിയോടെ ഭര്‍ത്താവ് അനൂപ് യുവതിയെ വീട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്ന് രാവിലെയോടെ ഹേമാംബിക നഗര്‍ പൊലീസാണ് മീര മരിച്ചെന്ന് ബന്ധുക്കളെ വിവരമറിയിച്ചത്….

Read More

സുരേഷ് ഗോപിയുടെ കാറിന് പിന്നാലെ ഓടി, അപേക്ഷ നല്കാൻ ശ്രമിച്ചയാളെ പിടിച്ചുമാറ്റി ബിജെപി പ്രവർത്തകർ

കോട്ടയത്ത് സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു. വാഹനത്തിന് പിന്നാലെ പോയി നിവേദനം നൽകാനെത്തിയ ആളെ പിടിച്ചുമാറ്റി. കലുങ്ക് സംവാദം കഴിഞ്ഞ് നിവേദനം നൽകാനെത്തിയ ആളെ ബിജെപി പ്രവർത്തകരാണ് പിടിച്ചുമാറ്റിയത്. കലുങ്ക് സംഗമം കഴിഞ്ഞ് സുരേഷ് ഗോപി കാറിൽ മടങ്ങുബോൾ ആയിരുന്നു സംഭവം. ഒരു മണിക്കൂർ നേരം സംഗമം നടന്നു അവിടെയൊന്നും ഇദ്ദേഹം നിവേദനം നൽകാൻ തയാറായില്ല. സാമ്പത്തിക സഹായം ആവശ്യപ്പെട്ടാണ് വാഹനം തടയാൻ ശ്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. കാറിന് പിന്നാലെ ഓടി അപേക്ഷ നല്കാൻ ശ്രമിക്കുമ്പോഴായിരുന്നു ബിജെപി…

Read More