കൊവിഡ് മഹാമാരി അവസാനിച്ചാൽ ഉടൻ രാജ്യവ്യാപകമായി പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും: അമിത്ഷാ

കൊല്‍ക്കത്ത: കൊറോണ വൈറസ് പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാവുകയും അവസാനിക്കുകയും ചെയ്താല്‍ പൗരത്വ (ഭേദഗതി) നിയമം രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.   അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ രണ്ട് ദിവസത്തെ പര്യടനത്തിലായിരുന്നു ഷാ. ‘പൗരത്വ നിയമം നടപ്പാക്കുകയും അഭയാര്‍ഥികള്‍ക്ക് പൗരത്വം ലഭിക്കുകയും ചെയ്യും. ഇത് കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ അത് നടക്കും. നിയമം നിലവിലുണ്ട്,’ അമിത് ഷാ പറഞ്ഞു. അയല്‍രാജ്യങ്ങളില്‍ മതപരമായ പീഡനങ്ങള്‍ നേരിട്ടവരെ സഹായിക്കാന്‍ മാത്രമാണ്…

Read More

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 47,074 പുതിയ കേസുകൾ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,704 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 14.83 ലക്ഷം പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 654 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 33,425 ആയി ഉയർന്നു. 9,52,744 പേർ രോഗമുക്തി നേടിയപ്പോൾ 4,96,988 പേരാണ് ചികിത്സയിൽ കഴിയുന്നത്. 64.24 ശതമാനമാണ് രോഗമുക്തി നിരക്ക് മഹാരാഷ്ട്രയിൽ 1,47,896 പേർ നിലവിൽ ചികിത്സയിലുണ്ട്….

Read More

സിപിഐ മന്ത്രിമാരിൽ വീണ്ടും മത്സരിക്കുക ഇ ചന്ദ്രശേഖരൻ മാത്രം; സുനിൽകുമാറും രാജുവും ഇത്തവണയുണ്ടാകില്ല

മൂന്ന് തവണ മത്സരിച്ചവർക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന് സിപിഐയിൽ ധാരണ. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം സിപിഐ മന്ത്രിമാരിൽ ഇ ചന്ദ്രശേഖരന് മാത്രമാകും വീണ്ടും മത്സരിക്കാൻ അനുമതിയുണ്ടാകുക കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് തന്നെ ചന്ദ്രശേഖരൻ ജനവിധി തേടും. മന്ത്രിമാരായ വി എസ് സുനിൽകുമാർ, കെ രാജു, പി തിലോത്തമൻ, എംഎൽഎമാരായ ഇഎസ് ബിജിമോൾ, സി ദിവാകരൻ, മുല്ലക്കര രത്‌നാകരൻ എന്നിവർക്ക് ഇത്തവണ സീറ്റുണ്ടാകില്ല 17 എംഎൽഎമാരാണ് സിപിഐക്കുള്ളത്. ഇതിൽ 11 പേർക്ക് സംസ്ഥാന…

Read More

ശിവശങ്കറെ ഭയമില്ല; ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് സ്വപ്‌ന സുരേഷ്

  ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സ്വപ്‌ന സുരേഷ്. നോട്ടീസ് കിട്ടിയാൽ അന്വേഷണത്തോട് സഹകരിക്കും. ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നൽകും. ഇ മെയിലിലെ സാങ്കേതിക പ്രശ്‌നം കൊണ്ടാണെന്ന് തോന്നുന്നു, നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല. താൻ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായും സ്വപ്‌ന പറഞ്ഞു ശിവശങ്കർ എന്ന വ്യക്തിയെ കുറിച്ച് കള്ളമൊന്നും പറഞ്ഞിട്ടില്ല. ശിവശങ്കറിനെ പേടിയില്ല. ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന തനിക്ക് മറ്റൊന്നിനെയും ഭയപ്പെടേണ്ട കാര്യമില്ല. കേസിന്റെ ഭാഗമായാണോ വെളിപ്പെടുത്തലിന്റെ ഭാഗമായാണോ ഇ…

Read More

മോന്‍സന്‍ അതിഥികളെ താമസിപ്പിച്ചിരുന്ന കിടപ്പുമുറികളിലും ഒളികാമറ

കൊച്ചി: തട്ടിപ്പു കേസുകളില്‍ പ്രതി മോന്‍സന്‍ മാവുങ്കല്‍ ചികിത്സയ്‌ക്കെത്തുന്നവരെ മാത്രമല്ല, അതിഥികളായി എത്തിയവരെയും ഒളികാമറയില്‍ കുടുക്കിയെന്ന് സൂചന. മോന്‍സന്റെ അതിഥി മന്ദിരത്തില്‍ താമസിച്ചിരുന്ന അതിഥികളുടെ കിടപ്പറകളിലാണ് ഒളികാമറ സ്ഥാപിച്ചത്. മൂന്ന് കാമറകളും ഹാര്‍ഡ് ഡിസ്‌കുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഒളികാമറ വിന്യാസം ക്രൈംബ്രാഞ്ഞച്ച പരിശോധിക്കും. മോന്‍സന്റെ കൊച്ചിയിലെ വീടിനു സമീപം തന്നെയാണ് അതിഥി മന്ദിരവും. മോന്‍സന്റ ക്ലിനിക്കില്‍ ചികിത്സയ്‌ക്കെത്തുന്നവരെ ഒളികാമറയില്‍ പിടിച്ചതായി കണ്ടെത്തിയിരുന്നു. തിരുമ്മല്‍ കേന്ദ്രത്തില്‍ ചികിത്സ നടത്തിയവരെയാണ് ഒളികാമറ ഝപയോഗിച്ച് കുടുക്കിയത്. മോന്‍സനുമായി ക്രൈംബ്രാഞ്ച് ഇന്ന് ഇവിടെയെത്തി…

Read More

ജിദ്ദയിൽ കൊവിഡ് ബാധിച്ച് നിലമ്പൂർ സ്വദേശി മരിച്ചു

റിയാദ്:സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. രോഗബാധിതനായി കഴിഞ്ഞ 18 ദിവസമായി ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം നിലമ്പൂർ മൂത്തേടം ചെട്ടിയാരങ്ങാടി സ്വദേശി കൊല്ലറമ്പൻ ഉസ്മാൻ (49) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കാൽനൂറ്റാണ്ടായി സൗദിയിൽ പ്രവാസിയായ ഉസ്മാൻ ബേക്കറി ജീവനക്കാരനായിരുന്നു. നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയിലാണ് അസുഖ ബാധിതനായി ആശുപത്രിയിലായത്. പിതാവ്: പരേതനായ കൊല്ലറമ്പൻ അബൂബക്കർ,  ഭാര്യ: ഫൗസിയ, മക്കൾ: ഉനൈസ് ബാബു (21), ജഹാന ഷറിൻ…

Read More

കൊവിഡ് ഗുളിക നിര്‍മിക്കാന്‍ മറ്റുള്ള കമ്പനികൾക്കും അനുമതി നല്‍കി ഫൈസര്‍

ജനീവ: തങ്ങൾ വികസിപ്പിച്ച കൊവിഡ്- 19 ഗുളിക നിര്‍മിക്കാന്‍ മറ്റുള്ള കമ്പനികള്‍ക്കും അനുമതി നല്‍കി യു എസ് മരുന്ന് നിര്‍മാണ കമ്പനി ഫൈസര്‍. ഇതിലൂടെ ലോകത്തെ ദരിദ്ര രാജ്യങ്ങള്‍ക്കും ഈ ഗുളിക കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ഫൈസര്‍ വികസിപ്പിച്ച പാക്‌സ്ലോവിഡ് എന്ന ഗുളികയാണ് മറ്റ് മരുന്ന് ഉത്പാദകര്‍ക്കും നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. ലോകത്തെ മൊത്തം ജനസംഖ്യയുടെ 53 ശതമാനം വരുന്ന 95 ദരിദ്ര- വികസ്വര രാജ്യങ്ങളിലേക്ക് ഈ ഗുളികകള്‍ വിതരണം ചെയ്യും. ഈ ഗുളികക്കുള്ള റോയല്‍റ്റിയും മരുന്ന്…

Read More

ആർടിപിസിആർ ടെസ്റ്റിന് 300 രൂപയാക്കി; പിപിഇ കിറ്റ് കുറഞ്ഞ വില 154 രൂപയായി, മാസ്‌കിനും വില കുറയും

സംസ്ഥാനത്തെ കൊവിഡ് പരിശോധനകൾക്കും പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സാമഗ്രികൾക്കും നിരക്ക് കുറച്ച് വില പുനക്രമീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. ആർടിപിസിആർ പരിശോധനക്ക് ഇനി മുതൽ 300 രൂപ മാത്രമേ ഈടാക്കാവൂ എന്ന് ഉത്തരവിൽ പറയുന്നു ആന്റിജൻ ടെസ്റ്റിന് 100 രൂപ, എകസ്പർട്ട് നാറ്റ് ടെസ്റ്റിന് 2350 രൂപയും ട്രൂനാറ്റ് ടെസ്റ്റിന് 1225 രൂപയും ആർടി ലാമ്പ് ടെസ്റ്റിന് 1025 രൂപയുമായി കുറച്ചു. പിപിഇ കിറ്റ് ഒരു യൂണിറ്റിന് 154 രൂപയും ഡബിൾ എക്‌സ് എൽ സൈസിന്…

Read More

പതിനഞ്ചാം കേരളാ നിയമസഭയുടെ നാഥനായി എംബി രാജേഷിനെ തെരഞ്ഞെടുത്തു

  പതിനഞ്ചാം കേരള നിയമസഭയുടെ അധ്യക്ഷനായി എം ബി രാജേഷിനെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന വോട്ടെടുപ്പിൽ എം ബി രാജേഷിന് 96 വോട്ടുകൾ ലഭിച്ചു. യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി പി സി വിഷ്ണുനാഥിന് 40 വോട്ടുകളും ലഭിച്ചു കേരളത്തിന്റെ 23ാമത്തെ സ്പീക്കറാണ് എം ബി രാജേഷ്. തൃത്താലയിൽ നിന്നുള്ള അംഗമാണ് അദ്ദേഹം. ഇന്ന് രാവിലെ 9 മണിയോടെയാണ് സ്പീക്കർ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചത്. പത്ത് മണിയോടെ വോട്ടെടുപ്പ് പൂർത്തിയായി പ്രോടേം സ്പീക്കറായ പിടിഎ റഹീം ഫലം പ്രഖ്യാപിക്കുകയായിരുന്നു.

Read More

രാമക്ഷേത്ര നിർമാണം: ഭൂമി പൂജ ഇന്ന്, പ്രധാനമന്ത്രി ക്ഷേത്രത്തിന് തറക്കല്ലിടും

അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള ഭൂമി പൂജ ഇന്ന് നടക്കും. രാവിലെ പതിനൊന്നരക്ക് നടക്കുന്ന ഭൂമി പൂജ രണ്ട് മണി വരെ നീളും. പതിനൊന്ന് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തും. തുടർന്ന് പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിടും. 12.44നാണ് വെള്ളിശില സ്ഥാപിച്ചാണ് ക്ഷേത്രനിർമാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നത്. 175 പേരാണ് ചടങ്ങിൽ പങ്കെടുക്കുക. മോദിക്കൊപ്പം അഞ്ച് പേർ മാത്രമാകും വേദിയിലുണ്ടാകുക ഗംഗ, യമുന, കാവേരി തുടങ്ങിയ പുണ്യ നദികളിൽ നിന്നെത്തിക്കുന്ന വെള്ളവും രണ്ടായിരം തീർഥസ്ഥാനങ്ങളിൽ നിന്നുള്ള മണ്ണും ഭൂമി പൂജയ്ക്കായി…

Read More