‘മതി മറന്നുള്ള ആഘോഷം വേണ്ട, ഇംഗ്ലണ്ട് വീട്ടിലേക്ക് വരുന്നുണ്ട്’; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി കെവിന്‍ പീറ്റേഴ്‌സണ്‍

ഓസീസിനെതിരായ പരമ്പര നേട്ടത്തിന്റെ സന്തോഷത്തില്‍ ഇരിക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. മതിമറന്ന് ആഘോഷിക്കുന്നതില്‍ കരുതല്‍ വേണമെന്നും, ഏതാനും ദിവസത്തിനുള്ളില്‍ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് വരുന്നുണ്ടെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. ‘എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് നേടിയ ഈ ജയം ആഘോഷിക്കുക. എന്നാല്‍ ഇംഗ്ലണ്ട് എന്ന കരുത്തരായ സംഘം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങളുടെ വീട്ടിലേക്ക് വരുന്നുണ്ട്. അവരെ തോല്‍പ്പിക്കാന്‍ സാധിക്കണം. ജാഗ്രതയോടെ ഇരിക്കൂ. മതിമറന്ന് ആഘോഷിക്കുന്നതില്‍ കരുതല്‍ വേണം’ ട്വിറ്ററില്‍ കെവിന്‍ പീറ്റേഴ്സണ്‍ ട്വിറ്ററില്‍ കുറിച്ചു….

Read More

എയര്‍ഇന്ത്യയുടെ ഒഴിപ്പിക്കല്‍ നോട്ടീസ്; ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

മുംബൈ: എയര്‍ ഇന്ത്യ അനുവദിച്ച താമസസൗകര്യങ്ങൾ ഒഴിയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ജീവനക്കാര്‍ സമരത്തിലേക്ക്. മുംബൈയില്‍ നല്‍കിയ താമസസൗകര്യം ആറ് മാസത്തിനകം ഒഴിയണമെന്നാണ് കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടത്. പിന്നാലെ എയര്‍ ഇന്ത്യ ജീവനക്കാരുടെ യൂണിയന്‍ പണിമുടക്ക് നോട്ടീസ് നല്‍കി. നവംബര്‍ 2ന് അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി നോട്ടീസില്‍ വ്യക്തമാക്കിയത്. എയര്‍ ഇന്ത്യ ഒക്ടോബര്‍ അഞ്ചിനാണ് അപാര്‍ട്മെന്‍റ് ഒഴിയണമെന്ന കത്ത് ജീവനക്കാര്‍ക്ക് നല്‍കിയത്. അപാര്‍ട്മെന്‍റ് ഒഴിയാമെന്ന സമ്മതപത്രം ഒക്ടോബര്‍ 20നകം ഒപ്പിട്ടു നല്‍കണം. എയര്‍ഇന്ത്യയുടെ സ്വകാര്യവത്കരണം…

Read More

സംസ്ഥാനത്ത് ഇന്ന് 5643 പേർക്ക് കൊവിഡ്, 27 മരണം; 5861 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5643 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂർ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂർ 277, ഇടുക്കി 274, പത്തനംതിട്ട 244, വയനാട് 147, കാസർഗോഡ് 122 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

റേഷൻ അറിയിപ്പ്

2020 സെപ്റ്റംബര്‍ മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും 03.10.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നതായി കേരള സർക്കാർ ഭക്ഷ്യ-പൊതുവിതര വകുപ്പ് അറിയിക്കുന്നു.

Read More

ഭീകരർ ആക്രമണങ്ങൾക്കായി ഡ്രോൺ ഉപയോഗിക്കുന്നു; ചില രാജ്യങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്നും ഇന്ത്യ യുഎന്നിൽ

  ഭീകര സംഘടനകൾ ആക്രമണങ്ങൾക്കായി ഡ്രോൺ ഉപയോഗിക്കുന്നുവെന്നും ഇതിനെ ഗൗരവത്തോടെ കാണണമെന്നും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യ. ജമ്മു വിമാനത്താവളത്തിൽ ഭീകരർ ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിന് ചില രാജ്യങ്ങളുടെ സഹായം ഭീകർക്ക് ലഭിക്കുന്നതായും ഇന്ത്യ ആരോപിച്ചു. ജമ്മു വ്യോമസേനാ കേന്ദ്രത്തിന് നേർക്കുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ അന്വേഷണം എൻ ഐ എക്ക് കൈമാറി. രണ്ട് ഡ്രോണുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. രണ്ട് കിലോ വീതം സ്‌ഫോടക വസ്തുക്കളാണ് ഡ്രോണുകൾ വർഷിച്ചത്.

Read More

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ്

രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ നേരിയ ആശ്വാസം. സജീവകേസുകള്‍ 7383 ആയി കുറഞ്ഞു. 24 മണിക്കൂറില്‍ 17 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 10 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ അഞ്ചു കോവിഡ് മരണം കേരളത്തില്‍. ഈ തരംഗത്തില്‍ ഇതാദ്യമായാണ് രാജ്യത്തെ കോവിഡ് ആക്റ്റീവ് കേസുകളില്‍കുറവ് ഉണ്ടാകുന്നത്. ഒറ്റ ദിവസം 17 കേസുകളുടെ കുറവാണ് ഉണ്ടായത്. ആക്ടിവി കേസുകളുടെ എണ്ണത്തെക്കാള്‍ രോഗമുക്തരുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 10 കോവിഡ്…

Read More

മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ അവസാന ഹിയറിങ് നടത്താനിരിക്കെയാണ് ലോകായുക്ത ഓർഡിനൻസെന്ന് പരാതിക്കാരൻ ശശികുമാർ

  ലോകായുക്ത ഓര്‍ഡിനന്‍സിൽ സർക്കാർ നീക്കത്തിനെതിരെ പരാതിക്കാരൻ ആർ.എസ്.ശശികുമാർ. മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ അവസാന ഹിയറിങ് നടത്താനിരിക്കെയാണ് ഓർഡിനൻസെന്നാണ് ശശികുമാറിന്റെ ആരോപണം. ഫെബ്രുവരി 1ന് ആർ ബിന്ദുവിനെതിരായ പരാതി പരിഗണിക്കും. സർക്കാറിന്റെ തിരക്കിട്ട നീക്കം ലോകായുക്ത നടപടി അവസാനഘട്ടത്തിൽ എത്തിനിൽക്കെ എന്നും ശശികുമാർ പറഞ്ഞു. അതേസമയം ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പ് വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണും. വ്യാഴാഴ്ച രാവിലെയാണ് യു.ഡി.എഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിരിക്കുന്നത്….

Read More

വയനാട്ടിൽ 135 പേര്‍ക്ക് കോവിഡ്; ·127 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ, 102 പേര്‍ രോഗമുക്തി നേടി

വയനാട് ജില്ലയില്‍ ഇന്ന് (06.10.20) 131 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 102 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഒരാള്‍ വിദേശത്ത് നിന്നും എത്തിയതാണ്. 127 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4249 ആയി. 3153 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1073 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 261 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

കണ്ണൂരിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നതിനിടെ രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ

കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നതിനിടെ രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ. ആറളം സ്വദേശി ദിലീപാണ് പിടിയിലായത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇയാൾ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിൽ നിന്നും രക്ഷപ്പെട്ടത്. മൊബൈൽ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ദിലീപിനെ പോലീസ് പിടികൂടിയത്. തുടർന്ന് പരിശോധന നടത്തിയപ്പോൾ ഇയാൾ കൊവിഡ് പോസീറ്റീവായിരുന്നു. അങ്ങനെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നുച്ചയോടെ ഇരിട്ടിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.

Read More

പ്രണയാഭ്യർഥന നിരസിച്ചു; കട്ടപ്പനയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം

കട്ടപ്പനയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. പ്രണയാഭ്യർഥന നിരസിച്ചതിനാണ് ആക്രമണം. കട്ടപ്പന സ്വദേശിയായ യുവതിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ചക്കുപള്ളം സ്വദേശി അരുൺ എന്ന യുവാവ് അറസ്റ്റിലായി. മുഖത്ത് കുത്തേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More