കൊവിഡ് പ്രതിസന്ധി; സ്വമേധയാ കേസെടുത്തു; സുപ്രിം കോടതി കേന്ദ്രത്തിന് നോട്ടിസയച്ചു

കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. ഓക്‌സിജന്‍, വാക്‌സിനേഷന്‍, അവശ്യമരുന്നുകളുടെ ലഭ്യത, ലോക്ക് ഡൗണ്‍ എന്നിവയില്‍ ദേശീയ നയം വ്യക്തമാക്കാനാണ് നിര്‍ദേശം. പ്രതിസന്ധി നേരിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തയാറെടുപ്പുകള്‍ അറിയിക്കണം. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച്. നാളെ തന്നെ കേന്ദ്രം നിലപാട് വ്യക്തമാക്കണം. പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ അമിക്കസ് ക്യൂരിയായും നിയമിച്ചു. വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നും ചീഫ്…

Read More

ആഫ്രിക്കൻ നേഷൻസ് കപ്പിനിടെ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലുംപെട്ട് ആറ് പേർ മരിച്ചു

  കാമറൂണിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‌ബോൾ മത്സരത്തിനിടെ സ്‌റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറ് പേർ മരിച്ചു. ഒലെംബ സ്റ്റേഡിയത്തിലാണ് അപകടം. ആതിഥേയരായ കാമറൂണിന്റെ പ്രീ ക്വാർട്ടർ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. കൊമോറോസ് ദ്വീപിനെതിരെയായിരുന്നു മത്സരം മത്സരം കാണാനായി സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയിരുന്ന ആരാധകർ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായത്. ആറ് പേർ മരിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുണ്ട് നാൽപതിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ പലരുടെയും…

Read More

ശാസ്താംകോട്ട ഡിബി കോളജ് സംഘർഷം; കൊല്ലം റൂറൽ പ്രദേശങ്ങളിൽ നിരോധനാജ്ഞ

  കൊല്ലം ശാസ്താംകോട്ട ഡി.ബി കോളേജിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിലുള്ള സംഘർഷം പതിവായതോടെ കൊല്ലം റൂറൽ പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാടിന്റെ സമാധാനാന്തരീക്ഷത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിലുള്ള വിദ്യാർഥി സംഘർഷങ്ങൾ ഇടക്കിടെ ഉണ്ടാകുന്നതിനാലാണ് കൊല്ലം റൂറൽ പൊലീസ് മേധാവി 21-ാം തീയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വിഷയം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തതോടെ പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. നാലിൽ അധികം ആളുകൾ കൂട്ടം കുടുന്നതിനും രാഷ്ട്രീയ പാർട്ടികൾ പ്രകടനവും യോഗങ്ങളും നടത്തുന്നതിനും…

Read More

വയനാട്ടിൽ മരം വീണ് വീട് തകർന്നു

മുള്ളൻകൊല്ലി:വയനാട്ടിൽ കനത്ത മഴ തുടരുന്നു. മഴയിലും കാറ്റിലും മരം  വീണ് വീട് തകർന്നു. കബനിഗിരി കദളിക്കാട്ടിൽ  രാരിച്ചന്റെ വീടിന് മുകളിലേക്ക് ആണ് മരം വീണത്. ഫയർഫോഴ്സ് എത്തി മരം മുറിച്ച് നീക്കി.വീടിന്റെ ആസ്പറ്റോസ് ഷീറ്റ് മുഴുവനും തകർന്ന് പോയി.  ഒരു ഭാഗത്തെ ഭിത്തിയും തകർന്നു . അമ്പതിനായിരം രൂപ നഷ്ടം കണക്കാക്കുന്നു.

Read More

കൊല്‍ക്കത്തയ്ക്ക് അനായാസ ജയം, ക്രീസില്‍ തിളങ്ങി ശുബ്മാന്‍ ഗില്‍

അബുദാബി: സീസണിലെ ആദ്യജയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 7 വിക്കറ്റിനാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. ഹൈദരാബാദ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം രണ്ടോവർ ബാക്കി നില്‍ക്കെ കൊല്‍ക്കത്ത പിന്നിട്ടു. അര്‍ധ സെഞ്ച്വറി (62 പന്തിൽ 70) തികച്ച യുവതാരം ശുബ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്. മത്സരത്തില്‍ 2 സിക്‌സും 5 ഫോറും ഗില്‍ കുറിച്ചു. 29 പന്തില്‍ 42 റണ്‍സ് നേടിയ ഇയാന്‍ മോര്‍ഗനാണ് ടീമിലെ മറ്റൊരു ടോപ്‌സ്‌കോറര്‍. ഒരുഘട്ടത്തില്‍ പതറിപ്പോയ കൊല്‍ക്കത്തയെ…

Read More

നാഗലാന്‍ഡിലെ പട്ടിയിറച്ചി നിരോധനം സ്റ്റേ ചെയ്ത് ഹൈക്കോടതി

ഗുവാഹത്തി: നാഗലാന്‍ഡില്‍ പട്ടിയിറച്ചി പൂര്‍ണമായും നിരോധിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തടഞ്ഞ് ഗുവാഹത്തി ഹൈക്കോടതി. പട്ടി മാംസം വില്‍പന നടത്തുന്നവര്‍ നല്‍കിയ ഹരജിയിലാണ്ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് നിരോധനം സ്റ്റേ ചെയ്തത്. ക്യാബിനറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സര്‍ക്കാര്‍ പട്ടിയിറച്ചി നിരോധിക്കാന്‍ തീരുമാനിച്ചതെന്നും വ്യക്തമായ നിയമനിര്‍മാണം ഉണ്ടായിട്ടില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. ജൂലൈ രണ്ടിനാണ് പട്ടി മാംസം വില്‍കുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പട്ടിയിറച്ചിയുടെ ഇറക്കുമതിക്കടക്കം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പട്ടികളോടുള്ള ക്രൂരത നിരോധിക്കണമെന്നാവശ്യപ്പെട്ട് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന…

Read More

മലപ്പുറം വളാഞ്ചേരിയിൽ ഒരാൾ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് വീണ്ടും മരണം. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡാനന്തര ചികിത്സയിൽ കഴിഞ്ഞപ്പോഴാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. തുടർന്ന് ആരോഗ്യസ്ഥിതി ഗുരുതരമായതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

Read More

വയനാട് ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

വയനാട് ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് എത്തിയ 26 കാരിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് വന്ന, ഡിസംബർ 28 മുതൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. സമ്പർക്കം ഉള്ള നാലുപേരെയും നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്നാണ് സ്ഥിരീകരിച്ചത്. മാനന്തവാടി താലൂക്ക് സ്വദേശിനിയാണ്.

Read More

സിദ്ധിഖ് കാപ്പനെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിച്ചു

  യുപി പോലീസിന്റെ കസ്റ്റഡിയിൽ ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന സിദ്ധിഖ് കാപ്പനെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ റെയ്ഹാനത്ത് മഥുര കോടതിയെ സമീപിച്ചു. കാപ്പന് കാവൽ നിൽക്കുന്ന പോലീസ് തന്നെയും അഭിഭാഷകരെയും തടയുന്നുവെനന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്. കാപ്പനെ കാണാൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും റെയ്ഹാനത്ത് കത്തയച്ചു. ഏപ്രിൽ 30നാണ് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കാപ്പനെ എയിംസിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്.

Read More

വയനാട്ടിലെ വാളാടിൽവീണ്ടും കൂടുതൽ രോഗികൾ; 51 പേർക്ക് കൂടി രോഗ സ്ഥിരീകരണം

വയനാട്ടിലെ വാളാടിൽവീണ്ടും കൂടുതൽ രോഗികൾ. സമ്പർക്ക വ്യാപനമുണ്ടായ വയനാട്ടിലെ വാളാട് 51 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ ഈ മേഖലയിൽ 89 രോഗികൾ.ആൻ്റി ജൻ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ വരെ 89 പേർക്ക് ഈ മേഖലയിൽ രോഗം സ്ഥിരീകരിച്ചിരുന്നു പുതിയ ഫലം വന്ന തോട് കൂടി 140 രോഗികൾ

Read More