നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു

നടനും തിരക്കഥകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു.വൈക്കത്തെ വസതിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ദീർഘകാലമായി രോഗബാധിതനായിരുന്നു. സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് സ്വവസതിയിൽ നടക്കും ഉള്ളടക്കം, അങ്കിൾബൺ, പവിത്രം, തച്ചോളി വർഗീസ് ചേകവൻ, അഗ്നിദേവൻ, മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും പി ബാലചന്ദ്രന്റേതായിരുന്നു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വൺ ആണ് അവസാന ചിത്രം 1989ൽ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. 1989ൽ നാടക…

Read More

തൃശ്ശൂർ ജ്വല്ലറി മോഷണം കെട്ടിച്ചമച്ച കഥയെന്ന് സംശയം; മൂന്ന് കിലോ സ്വർണം നഷ്ടപ്പെട്ടെന്ന വാദം വ്യാജം, കടയിൽ സ്വർണമുണ്ടായിരുന്നില്ല

തൃശ്ശൂർ ജില്ലയിലെ കയ്പമംഗലത്തുള്ള ഗോൾഡ് ഹാർട്ട് ജ്വല്ലറി കവർച്ചാ കേസിൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ്. ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. മൂന്ന് കിലോയിലധികം സ്വർണം നഷ്ടപ്പെട്ടുവെന്നാണ് ഇവർ ആദ്യം പറഞ്ഞിരുന്നത്. അന്വേഷണത്തിൽ ജ്വല്ലറിയിൽ സ്വർണമുണ്ടായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ജ്വല്ലറിയുടെ ഭിത്തി തുരന്ന് ആളുകൾ അകത്തു കടന്നിട്ടുണ്ട്. പക്ഷേ ഉടമ പറയുംപോലെ ഭൂമിക്കടിയിലെ രഹസ്യ അറ തുറന്നിട്ടില്ലെന്നും അതിൽ സ്വർണം സൂക്ഷിച്ചിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. കടയിലെ കൗണ്ടറിൽ മേശപ്പുറത്തുണ്ടായിരുന്ന ആഭരണങ്ങൾ…

Read More

നാല് വ്യാപാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; വടകര മാര്‍ക്കറ്റ് അടച്ചിട്ടു

വടകര പച്ചക്കറി മാര്‍ക്കറ്റ് അടച്ചിട്ടു. മാര്‍ക്കറ്റിലെ നാല് വ്യാപാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. രണ്ട് പച്ചക്കറി കച്ചവടക്കാര്‍ക്കും രണ്ട് കൊപ്ര കച്ചവടക്കാര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോയമ്പത്തൂരില്‍ നിന്ന് വന്ന ലോറി ജീവനക്കാരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നു

Read More

കോവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തോടെ എത്തും; രൂപമാറ്റം വന്ന വൈറസായിരിക്കും ഉണ്ടാവുക

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഗസ്റ്റ് അവസാനത്തില്‍ ഉണ്ടാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. രണ്ടാം തരംഗത്തിന്റെ അത്ര രൂക്ഷമാകില്ല മൂന്നാം ഘട്ടമെന്നും ഐ.സി.എം.ആർ വ്യക്തമാക്കി. രൂപമാറ്റം വന്ന വൈറസായിരിക്കും മൂന്നാംതരംഗത്തിൽ ഉണ്ടാവുക. നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചാൽ അപകടം വരുത്തുമെന്നും ഐ.സി.എം.ആർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് കോവി‍ഡ് മൂന്നാം തരംഗം ഉടൻ ഉണ്ടാകുമെന്ന് ഐ.എം.എയും നേരത്തെ മുന്നറയിപ്പ് നൽകിയിരുന്നു. രാജ്യവ്യാപക തരംഗമായിരിക്കും ഉണ്ടായിരിക്കുകയെങ്കിലും രണ്ടാം ഘട്ടിത്തില്‍ ഉണ്ടായിരുന്നതു പോലെ ഗുരുതരമായിരിക്കില്ല മൂന്നാം തരംഗമെന്ന് ഐ.സി.എം.ആറില്‍…

Read More

വയനാട്ടിലെ പുതിയ കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ചു

അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും (1 മുതൽ 20 വരെ) 04.09.20 ന് ഉച്ചയ്ക്ക് 12 മുതൽ കണ്ടൈൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

Read More

മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് കോവിഡ്

  കണ്ണൂർ: മുൻ ആരോഗ്യമന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍നിന്നും തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായതായി കണ്ടെത്തുകയായിരുന്നു. അതേസമയം, കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാലും കെകെ ശൈലജ ഡോക്ടർമാരുടെ നിർദേശപ്രകാരം വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്.

Read More

അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡിവൈഎഫ്‌ഐ പുറത്താക്കി

  സ്വർണക്കടത്ത് ക്വട്ടേഷൻ നേതാവ് അർജുൻ ആയങ്കി ഉപയോഗിച്ച കാറിന്റെ ഉടമ സജേഷിനെ ഡിവൈഎഫ്‌ഐ പുറത്താക്കി. ചെമ്പിലോട് മേഖലാ സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമാണ് സജേഷ്. ഇയാളുടെ ഉടമസ്ഥതയിലുള്ള കാറാണ് അർജുൻ സ്വർണക്കടത്തിനായി ഉപയോഗിച്ചതെന്ന് നേരത്തെ വ്യക്തമായിരുന്നു. സജേഷിനെ പുറത്താക്കാത്ത നടപടിയിൽ ഡിവൈഎഫ്‌ഐക്ക് നേരെ വിമർശനമുയർന്നിരുന്നു പിന്നാലെയാണ് നടപടി. അതേസമയം സജേഷിന്റെ കാർ എന്തൊക്കെ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചതെന്ന് സംബന്ധിച്ച് പോലീസ് വിവരങ്ങൾ തേടുകയാണ്.

Read More

പ്രതിഭയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്; വിശദീകരണം ചോദിക്കുമെന്ന് സിപിഎം

  കായംകുളം മണ്ഡലത്തിലെ വോട്ട് ചോർച്ച എവിടെയും ചർച്ചയായില്ലെന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ യു പ്രതിഭ എംഎൽഎയോട് സിപിഎം വിശദീകരണം തേടും. പ്രതിഭയുടെ ആരോപണം വസ്തുതാവിരുദ്ധമെന്നും സംഘടനാവിരുദ്ധമാണെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു. പ്രതിഭയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം മുമ്പ് ഒരിടത്തും ഉന്നയിച്ചിട്ടില്ല. പരാതി പറയേണ്ടത് പാർട്ടി വേദിയിലാണ്. ഇക്കാര്യത്തിൽ വിശദീകരണം തേടും. പാർട്ടിയിൽ ഇതുവരെ ഉന്നയിക്കാത്ത ഒരു കാര്യം പരസ്യമായി ഫേസ്ബുക്ക് വഴി ജനങ്ങളെ അറിയിച്ചിരിക്കുകയാണ്. അത് തികച്ചും സംഘടനാവിരുദ്ധമാണെന്നും നാസർ പറഞ്ഞു.

Read More

ഇന്നു മുതൽ പുതിയ 20 റിയാൽ നോട്ട് 

റിയാദ്: സൗദിയിൽ ഇന്ന് പുതിയ 20 റിയാൽ നോട്ട് പുറത്തിറക്കും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പൊതുവേദിയായ ജി-20 കൂട്ടായ്മ ഉച്ചകോടിക്ക് സൗദി അറേബ്യ അധ്യക്ഷത വഹിക്കുന്നതോടനുബന്ധിച്ചാണ് 20 റിയാൽ നോട്ട് പുറത്തിറക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) അറിയിച്ചു. ഏറ്റവും നൂതനമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് 20 റിയാൽ നോട്ട് അച്ചടിച്ചിരിക്കുന്നത്. നിരവധി സാങ്കേതിക സവിശേഷതകളും ഉയർന്ന ഗുണമേന്മയുള്ള സുരക്ഷാ അടയാളങ്ങളും ഇതിന്റെ പ്രത്യേകതയാണ്. ജി-20 ലോഗോയിൽ നിന്ന്…

Read More

‘ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നത് കടുത്ത രീതിയിൽ; കാവി പതാകയെ പ്രതിഷ്ഠിക്കാൻ ശ്രമം’; മന്ത്രി ആർ ബിന്ദു

ഗവർണർ രാജേന്ദ്ര അർലേക്കറിനെതിരെ രൂക്ഷവിമർശനവുമായി ഉന്നതവിദ്യഭ്യാസമന്ത്രി ഡോക്ടർ ആർ ബിന്ദു. മുൻപത്തെ ഗവർണറെക്കാൾ കടുത്ത രീതിയിലാണ് ഇപ്പോഴത്തെ ഗവർണർ പെരുമാറുന്നത്. ത്രിവർണ പതാകയ്ക്ക് പകരം കാവി പതാകയെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നെന്നും ആർ ബിന്ദു പറഞ്ഞു. കേരള സർവകലാശാല ഭരണ പ്രതിസന്ധി വളരെയധികം വേദനയോടെ കാണുന്നുവെന്ന് മന്ത്രി ബിന്ദു പ്രതികരിച്ചു. നിർഭാഗ്യവശാൽ മികവിനായി മുന്നോട്ടു കൊണ്ടു പോകേണ്ട കേന്ദ്രങ്ങളായ സർവകലാശാലയിൽ സംഘർഷാത്മക സാഹചര്യം സൃഷ്ടിക്കുന്നു സംഘർഷാത്മക സാഹചര്യം സൃഷ്ടിക്കുന്നത് ഖേദകരമാണ്, ദുഃഖമുണ്ടെന്ന് മന്ത്രി പറഞ്ഞു.ദ യവുചെയ്ത് ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ളവർ…

Read More