സംസ്ഥാനത്ത് കാലവർഷം 31ന് എത്തും; 25 വരെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

  സംസ്ഥാനത്ത് കാലവർഷം 31ന് എത്താൻ സാധ്യത. ഇതിന് മുമ്പായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദം രൂപപ്പെട്ടേക്കും. ഇത് യാസ് ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും കനത്ത മഴ ലഭിക്കും. ശനിയാഴ്ച മുതൽ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 24നും 25നും മഴ കൂടുതൽ ശക്തമാകും 24ന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും 25ന് തിരുവനന്തപുരം…

Read More

ആരോഗ്യരംഗത്തെ നമ്പര്‍ വണ്‍ കേരളം; കൊവിഡിലും ഒന്നാം സ്ഥാനത്ത്: ഓണം കഴിയുമ്പോള്‍ വ്യാപനം ഇരട്ടിക്കും

തിരുവനന്തപുരം : ആരോഗ്യരംഗത്തെ നമ്പര്‍ വണ്‍ കേരളം കൊവിഡിലും ഒന്നാം സ്ഥാനത്ത് . ഇന്ന് 21,119 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷം ടി പി ആറിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. തദ്ദേശ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ പാളിച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ മാനദണ്ഡം രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് . എന്നാല്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം കൊണ്ടുവന്നിട്ടും കൊവിഡിന് ഒരു…

Read More

വയനാട് ജില്ലയില്‍ 21 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 21 പേര്‍ക്ക് കൂടി കോവിഡ് വയനാട് ജില്ലയില്‍ ഇന്ന് (13.03.22) 21 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 73 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167863 ആയി. 166538 പേര്‍ രോഗമുക്തരായി. നിലവില്‍ 366 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 349 പേര്‍ വീടുകളി ലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 938 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 37 പേര്‍ ഉള്‍പ്പെടെ…

Read More

ഗുലാബ് ചുഴലിക്കാറ്റ്; കേരളത്തില്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കരതൊട്ടതിന്റെ പരിണിത ഫലമായിട്ടാണ് കേരളത്തില്‍ പരക്കെ മഴ. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ട്‌ പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകുന്നതിന് വിലക്കുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയുള്ള…

Read More

പീഡനക്കേസ് കുറ്റവാളി റോബിന് ജാമ്യം നൽകില്ല; വിവാഹ ആവശ്യമുന്നയിച്ച ഇരയുടെ ഹർജിയും സുപ്രീം കോടതി തള്ളി

  കൊട്ടിയൂർ പീഡനക്കേസിൽ ജാമ്യം ലഭിക്കാനുള്ള കത്തോലിക്ക സഭ മുൻ വൈദികൻ റോബിൻ വടക്കുംചേരിയുടെ മറ്റൊരു ശ്രമം കൂടി പരാജയപ്പെട്ടു. താൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഇരയെ വിവാഹം ചെയ്യാൻ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് റോബിൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസിലെ പ്രതിയായ റോബിന് ജാമ്യം അനുവദിക്കാനാകില്ല. വിവാഹം കഴിക്കാനുള്ള അവകാശം അംഗീകരിക്കണമെന്ന പെൺകുട്ടിയുടെ ഹർജിയും സുപ്രീം കോടതി തള്ളി. ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന പെൺകുട്ടിയുടെ വാദവും സുപ്രീം കോടതി വിലക്കെടുത്തില്ല

Read More

കാട്ടുതീ പടരുന്നു; വാളയാറിലെ തീയണയ്ക്കാൻ തീവ്രശ്രമം

പാലക്കാട് വാളയാർ മലമുകളിലെ കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ തീവ്രശ്രമം. വനം വകുപ്പും പൊലീസും ചേർന്ന് തീ അണയ്ക്കാൻ ശ്രമിക്കുന്നു. താഴ്വാരത്ത് തീ പടരാതിരിക്കാൻ ജാഗ്രത പുലർത്തുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം പാലക്കാട് പട്ടാമ്പി കൂറ്റനാട് സെന്ററിലും പരിസര പ്രദേശങ്ങളിലുമായുള്ള കിണറുകളിലെ വാതക സാന്നിധ്യം കണ്ടെത്താൻ പരിശോധന നടത്തിയിരുന്നു . ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ്, ഭൂജല വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. സിപിഐഎമ്മിന്റെ തൃത്താല ഏരിയ കമ്മിറ്റി ഓഫിസ് ആസ്ഥാനത്തിന് സമീപമുള്ള മേഖലയിലെ എട്ട്…

Read More

പൊതുസ്ഥലങ്ങളിൽ കിയോസ്‌ക് സ്ഥാപിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി

കൊവിഡ് പരിശോധനാ നിരക്ക് കൂട്ടുന്നതിന്റെ ഭാഗമാി പൊതുസ്ഥലങ്ങളിൽ കിയോസ്‌കുകൾ സ്ഥാപിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 57 ഇടങ്ങളിൽ ഇതിനോടകം കിയോസ്‌ക് സ്ഥാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, ഐസിയു ബെഡുകളുടെ എണ്ണം വർധിപ്പിക്കും കൊവിഡ് ബാധിച്ച് മരിച്ചവരെ ആശുപത്രിയിൽ നിന്ന് വിട്ടുകൊടുക്കുന്നതിന് കാലതാമസം വരുന്നുവെന്ന പരാതിയുണ്ട്. ഇതിനെതിരെ ഏകോപനവും ജാഗ്രതയും വേണം. സ്വകാര്യ ആശുപത്രികളിൽ 10 ശതമാനം ബെഡ് കൊവിഡ് രോഗികൾക്ക് മാറ്റിവെക്കണം.   രോഗം വന്നുപോയ ശേഷം നല്ല പരിചരണം വേണം….

Read More

വയനാട്ടിൽ 19 പേര്‍ക്ക് കൂടി കോവിഡ്; 19 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 689 ആയി. ഇതില്‍ 337 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 351 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 336 പേര്‍ ജില്ലയിലും 15 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: വാളാട് സമ്പര്‍ക്കത്തിലുള്ള 17…

Read More

ഒമിക്രോണ്‍ വ്യാപനം; നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കർശനമായി പിന്തുടരാനാണ് നിർദേശം. നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അധികാരം നൽകി. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു. ഒമിക്രോൺ രോ​ഗികളുടെ എണ്ണത്തിൽ അനുദിനം വർധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ ജാഗ്രതയിലാണ് രാജ്യം. ഇതുവരെ 578 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. കൂടുതൽ…

Read More

പ്രണാബ് മുഖർജിയുടെ സംസ്‌കാരം ഇന്ന് ഡൽഹിയിൽ; രാജ്യത്ത് ഒരാഴ്ച ദു:ഖാചരണം പ്രഖ്യാപിച്ചു

അന്തരിച്ച മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഡൽഹിയിൽ നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് ലോധി റോഡ് ശ്മശാനത്തിലാണ് ചടങ്ങുകൾ നടക്കുക. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ചടങ്ങുകൾ. രാജ്യത്ത് ഒരാഴ്ച ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട് ഇന്നലെ വൈകുന്നേരത്തോടെ ഡൽഹി സൈനിക ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരിച്ചത്. നേരത്തെ അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് തലച്ചോറിൽ രക്തസ്രാവമുണ്ടാകുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആരോഗ്യസ്ഥിതി ഗുരുതാവസ്ഥയിലാകുകയായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി,…

Read More