പച്ചക്കറിക്ക് പൊള്ളുന്ന വില; ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

  പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്ന സാഹചര്യത്തിൽ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും ഇടപെടൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിലക്കയറ്റം തടയാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഇന്ന് ഉച്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളെ കണ്ട് വിശദീകരിക്കും. പച്ചക്കറിക്ക് വിലക്കയറ്റം തുടരുകയാണ്. വെള്ളരിക്ക് ഓണക്കാലത്തേക്കാൾ കൂടിയ വിലയാണ് നിലവിൽ. വെണ്ടയ്ക്ക, വഴുതന, ബീറ്റ്റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില ഉയർന്നു തന്നെ. എന്നാൽ ആളുകൾ വാങ്ങുന്നതിന്റെ അളവ് കുറച്ചതോടെ തക്കാളിക്ക് പത്ത് രൂപ…

Read More

ബംഗാൾ മന്ത്രിയും തൃണമൂൽ നേതാവുമായ സുബ്രത മുഖർജി അന്തരിച്ചു

ബംഗാൾ മന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായിരുന്ന സുബ്രത മുഖർജി അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബംഗാളിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്നു ആൻജിയോപ്ലാസ്റ്റിക് സർജറിക്ക് അദ്ദേഹത്തെ വിധേയമാക്കിയിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് ഒക്ടോബർ 24നാണ് സുബ്രത മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റ് വാർധക്യസഹജമായ അസുഖങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. സുബ്രത മുഖർജിയുടെ മരണം തനിക്ക് വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് മമതാ ബാനർജി പറഞ്ഞു.

Read More

ഡിസംബർ ഒന്ന് മുതൽ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിക്കൊണ്ട് ക്ഷേത്ര ദർശനത്തിന് ഭക്തജനങ്ങളെ അനുവദിക്കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഡിസംബർ ഒന്നുമുതൽ ഇളവ് പ്രബാല്യത്തിൽ വരും. ഇതുപ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രത്തിന്റെ നാല് നടകളിൽ കൂടിയും ഭക്തർക്ക് ദർശനത്തിനായി ക്ഷേത്രത്തിൽ പ്രവേശിക്കാം. മുതിർന്നവർക്കുള്ള നിയന്ത്രണവും ഒഴിവാക്കിയിട്ടുണ്ട്. വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങി എല്ലാ വഴിപാടുകൾ നടത്താനും ക്രമീകരണങ്ങളൊരുക്കും. പുലർച്ചെ 3.45 മുതൽ 4.30 വരെ, 5.15 മുതൽ 6.15…

Read More

സിദ്ധിഖ് ചെയ്തതു മനസ്സിലാക്കാം; എന്നാൽ ഭാമ മൊഴി മാറ്റിയത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് രേവതി

നടി ആക്രമിക്കപ്പെട്ട കേസിൽ നടി ഭാമ കൂറുമാറിയതിനെതിരെ രൂക്ഷവിമർശനവുമായി നടി രേവതി. നേരത്തെ സിദ്ധിഖും കൂറുമാറിയിരുന്നു. സിദ്ധിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാം. എന്നാൽ ആക്രമിക്കപ്പെട്ട നടിയുടെ വിശ്വസ്തയായിരുന്ന ഭാമ പോലീസിന് നൽകിയ മൊഴി മാറ്റിപ്പറഞ്ഞത് ഏറെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് രേവതി പറഞ്ഞു കുറിപ്പിന്റെ പൂർണരൂപം സിനിമാമേഖലയിലെ സ്വന്തം സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ കഴിയില്ല എന്നതില്‍ സങ്കടമുണ്ട്. ഇത്രയേറെ വര്‍ഷത്തെ ജോലി, നിരവധി പ്രൊജക്ടുകള്‍, പക്ഷെ ഒരു സ്ത്രീക്ക് ഒരു പ്രശ്‌നമുണ്ടാകുമ്ബോള്‍ എല്ലാവരും പിന്‍വലിയുന്നു. സൗഹൃദത്തിന്റെയും ഒരുമിച്ച്‌ ജോലി ചെയ്തതിന്റെയും…

Read More

ബിഎസ്എൻഎല്ലിനെ പിന്നിലാക്കി ജിയോ ഒന്നാമത്; ഫിക്‌സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾ 43ലക്ഷം കടന്നു

  ഫിക്സഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനത്തിൽ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിനെ പിന്നിലാക്കി റിലയൻസ് ജിയോ ഒന്നാം സ്ഥാനത്ത്. രണ്ടുവർഷം മുൻപാണ് ജിയോ ഈ രംഗത്ത് ചുവടുറപ്പിച്ചത്. ടെലികോം സേവനരംഗം നിയന്ത്രിക്കുന്ന ട്രായിയുടെ റിപ്പോർട്ട് അനുസരിച്ച് 43 ലക്ഷം പേർക്കാണ് റിലയൻസ് ജിയോ ഫിക്സ്ഡ് ലൈൻ ബ്രോഡ്ബാൻഡ് സേവനം നൽകുന്നത്. നവംബറിലെ കണക്കാണിത്. ഒക്ടോബറിലെ 41 ലക്ഷത്തിൽ നിന്ന് ഒരു മാസം കൊണ്ട് രണ്ടുലക്ഷത്തിൽപ്പരം ആളുകളെയാണ് അധികമായി ജിയോയിൽ ചേർത്തത്. അതേസമയം, ബിഎസ്എൻഎല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി…

Read More

ഞങ്ങള്‍ പിണറായിയെ സഖാവ് എന്നാണ് വിളിക്കുന്നത്; ക്യാപ്റ്റന്‍ വിവാദത്തില്‍ കാനത്തിന്റെ പ്രതികരണം

ക്യാപ്റ്റന്‍ വിവാദത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഞങ്ങള്‍ പിണറായിയെ സഖാവെന്നാണ് വിളിക്കാറുള്ളതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ ക്യാപ്റ്റന്‍ എന്ന് വിളിക്കാറില്ലെന്നും കാനം പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടം മുന്നണിയുടെ നേട്ടമാണ്.ക്യാപ്റ്റനെന്ന് വിളിക്കുന്നവരാണ് അത് സംബന്ധിച്ച് പറയേണ്ടതെന്നും കാനം പറഞ്ഞു. പാര്‍ട്ടിയാണ് ക്യാപ്റ്റനെന്ന് നേരത്തെ പി ജയരാജന്‍ പ്രതികരിച്ചിരുന്നു. പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണെന്നും പി ജയരാജന്‍ പറഞ്ഞു. ക്യാപ്റ്റന്‍ വിശേഷണം സ്വാഭാവികമെന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം. പിണറായി പാര്‍ട്ടിക്ക് ക്യാപ്റ്റന്‍ തന്നെയാണെന്ന് കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു.

Read More

ബുറേവി ചുഴലിക്കാറ്റ്: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളും പിന്നീടുണ്ടാവുന്ന പകര്‍ച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. ആശുപത്രികളില്‍ മതിയായ ചികില്‍സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. എല്ലാ പ്രവര്‍ത്തനങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍വഹിക്കണമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ പ്രധാന ആശുപത്രികളും മെഡിക്കല്‍ കോളജുകളും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്. അത്യാഹിത വിഭാഗത്തില്‍ മാസ്…

Read More

ഒരു യുഗം അവസാനിച്ചു; ധോണിയുടെ വിരമിക്കൽ വാർത്തയോട് സൗരവ് ഗാംഗുലി

മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തോട് പ്രതികരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഒരു യുഗം അവസാനിച്ചിരിക്കുന്നു എന്നായിരുന്നു സൗരവിന്റെ പ്രതികരണം. ഇന്ത്യക്കും ലോക ക്രിക്കറ്റിനും വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ ശേഷമാണ് ധോണി വിരമിക്കുന്നത്. എല്ലാ നല്ല കാര്യങ്ങൾക്കും പര്യവസാനമുണ്ട്. ധോണിയുടെ കാര്യത്തിലും ഇത് സംഭവിച്ചു. മുന്നോട്ടുള്ള ജീവിത യാത്രയിൽ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഗാംഗുലി പറഞ്ഞു ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ധോണി തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇന്ന് 7….

Read More

കണ്ടെയ്ൻമെന്റ് സോണിലെ‌ അമ്മ യോ​ഗം നിര്‍ത്തിവെച്ചു

കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിൽനിന്ന് സിനിമയെ കരകയറ്റാൻ താരങ്ങൾ പ്രതിഫലം കുറക്കുന്ന വിഷയത്തിൽ തീരുമാനമായി. 50 ശതമാനം വരെ പ്രതിഫലം കുറക്കാൻ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. അതെ സമയം താരസംഘടനയായ ‘അമ്മ’യുടെ നേതൃയോ​ഗം നിർത്തി. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് യോ​ഗം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. കണ്ടെയ്ൻമെന്റ് സോണായ ചക്കരപ്പറമ്പിലെ ഹോട്ടലിലായിരുന്നു സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗം. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് എത്തി യോ​ഗം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. കൊവിഡ് പ്രതിസന്ധി പരിഗണിച്ച്…

Read More

‘ഉള്ളത് കൊണ്ട് തൃപ്‌തിപ്പെടണം,അപ്പുറത്ത് നോക്കി ആശിക്കാൻ ഇല്ല’; ബിജെപി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കി അഡ്വ. ഉല്ലാസ് ബാബു

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി അഡ്വ. ഉല്ലാസ് ബാബു. ബിജെപി സംസ്ഥാന വക്താക്കളുടെ പട്ടികയിൽ ഉല്ലാസ് ബാബുവിനെ ഉൾപ്പെടുത്താത്തതിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണിത്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടണമെന്ന് അമ്മ പഠിപ്പിച്ചിട്ടുണ്ടെന്ന് ഉല്ലാസ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇല്ലായ്മയ്ക്കിടയിൽ ഇവിടെ ഉള്ളത് കൊണ്ട് തൃപ്‌തിപ്പെടുക അപ്പുറത്തേക്ക് എത്തിനോക്കി ഒന്നും ആശിക്കാൻ ഇല്ലെന്ന് തന്റെ അമ്മ പറയാറുണ്ടെന്നും പോസ്റ്റിൽ പറയുന്നു. അമ്മമാർ വലിയൊരു പാഠപുസ്തകമാണ്. ..എന്നും എപ്പോളും എന്ന തലക്കെട്ടോടെയാണ് ഉല്ലാസ് ഫേസ്ബുക്കിൽ പോസ്റ്റ്…

Read More