മലപ്പുറത്ത് അതിവേഗതയിൽ പാഞ്ഞ ബസിൽ നിന്നും സ്ത്രീ പുറത്തേക്ക് തെറിച്ചുവീണു; ഗുരുതര പരുക്ക്

  മലപ്പുറത്ത് ഓടുുന്ന ബസിൽ നിന്ന് സ്ത്രീ തെറിച്ചുവീണു. അമിതവേഗതയിൽ വന്ന സ്വകാര്യ ബസിൽ നിന്നാണ് സ്ത്രീ പുറത്തേക്ക് വീണത്. എടവണ്ണപ്പാറ-കോഴിക്കോട് റോഡിൽ വാഴക്കാട് ചീനിബസാറിലാണ് അപകടം നടന്നത്. വളവു തിരിഞ്ഞുവരികയായിരുന്ന ബസിൽ നിന്ന് വാഴക്കാട് മേലേവീട്ടിൽ മുഹമ്മദ് അസ്ലമിന്റെ ഭാര്യ ലൈലയാണ് തെറിച്ച് പുറത്തേക്ക് വീണത്. ഗുരുതരമായി പരുക്കേറ്റ ലൈലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

ആലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു

  ആലപ്പുഴയിൽ നങ്ങ്യാർകുളങ്ങര കവലക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. മരിച്ചവരിൽ ഒരു കുട്ടിയുമുണ്ട് കാർ യാത്രികരായ കായംകുളം സ്വദേശി റിയാസ്(26), ഐഷാ ഫാത്തിമ(25), ബിലാൽ(5), ഉണ്ണിക്കുട്ടൻ എന്നിവരാണ് മരിച്ചത്. ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഇതിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളത്ത് നിന്ന് എറണാകുളത്തേക്ക് പോയ ഇന്നോവ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ അമിത…

Read More

മുഖ്യമന്ത്രിയുടെ അഗ്നി രക്ഷാ പുരസ്കാരത്തിന് അർഹരായി രണ്ട് വയനാട്ടുകാർ

മാനന്തവാടി അഗ്നി രക്ഷാ നിലയം   സീനിയർ ഫയർ ഓഫീസർ  സെബാസ്റ്റ്യൻ ജോസഫ് ,  കൽപ്പറ്റ അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ  കെ.സുരേഷ് എന്നിവരാണ് ഈ വർഷത്തെ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായത്.  പയ്യംമ്പള്ളി സ്വദേശിയാണ് സെബാസ്റ്റ്യൻ ജോസഫ് . സുഗന്ധഗിരി സ്വദേശിയാണ് കെ. സുരേഷ്  . ഇരുവരും ഒട്ടേറെ അതി സാഹസികമായ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയും , രക്ഷാ ദൗത്യത്തിൽ ഏർപ്പെട്ട് നിരവധി  ജീവൻ രക്ഷപ്പെടുത്തുകയും ചെയ്തവരാണ്. അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ…

Read More

യെമനിൽ ഡ്രോൺ ആക്രമണം; ഒരു കുട്ടിയടക്കം 21 പേർ കൊല്ലപ്പെട്ടു

യെമനിലുണ്ടായ മിസൈൽ ഡ്രോൺ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ അഭയാർഥിയായ അഞ്ചു വയസ്സുകാരിയും ഉൾപ്പെടും മാരിബ് നഗരത്തിലെ ഗ്യാസ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് യെമൻ പ്രധാന മന്ത്രി മയീൻ അബ്ദുൽ മലിക് പറഞ്ഞു

Read More

ഡി എം വിംസിൽ സൂപ്പർ സ്‌പെഷ്യാലിറ്റി അടക്കമുള്ള സേവനങ്ങൾ ആരോഗ്യ ഇൻഷുറൻസിനു കീഴിൽ സൗജന്യമായി ലഭിക്കും

മേപ്പാടി: ഡി എം വിംസ് മെഡിക്കൽ കോളജിൽ യൂറോളജി, കാർഡിയോളജി, ഡയാലിസിസ്, മാക്സിലോ ഫേഷ്യൽ തുടങ്ങിയ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ സേവനങ്ങൾ ഉൾപ്പെടെ സ്പോർട്സ് മെഡിസിൻ,അത്യാഹിതം,ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗം, പ്രസവ -സ്ത്രീ രോഗം, അസ്ഥിരോഗം, ഇ എൻ റ്റി, നേത്ര രോഗം, ത്വക്ക് രോഗം, നവജാത ശിശു രോഗം, മാനസീകാരോഗ്യം തുടങ്ങിയ എല്ലാ ജനറൽ വിഭാഗങ്ങളിലും സർക്കാരിന്റെ സൗജന്യ ചികിത്സാ സ്കീമായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കാർഡുള്ളവർക്ക് കിടത്തി ചികിത്സയും ശസ്ത്രക്രിയകളും സൗജന്യമായി…

Read More

തായ്‌വാനിലെ കാവോസിയങിൽ വൻ തീപിടുത്തം; 46 മരണം

തായ്‌വാൻ: ദക്ഷിണ തായ്‌വാനിലെ കാവോസിയങിൽ 13 നില കെട്ടിടത്തിൽ വൻ തീപിടുത്തം. അപകടത്തിൽ 46 പേർ മരിച്ചു. 41ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. വ്യാഴാഴ്ച പുലർച്ചയോടെയാണ് സ്‌ഫോടനാത്മകമായ ഉഗ്ര ശബ്ദത്തോടെ കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. 13 നില കെട്ടിടത്തിലെ പല നിലകളും പൂർണമായും കത്തിനശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 40 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് പൂർണമായും അഗ്നിക്കിരയായത്. അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിലെ താഴത്തെ നിലയിൽ കടകളാണ് പ്രവർത്തിച്ചിരുന്നത്….

Read More

ചൊവ്വാ ദൗത്യം മാറ്റിവെച്ച് യുഎഇ; ഇത്തവണയും വില്ലനായത് കാലാവസ്ഥ

ദുബായ്: സ്വപ്ന പദ്ധതിയായ ചൊവ്വാ ദൗത്യം വീണ്ടും മാറ്റി വെച്ച് യുഎഇ. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ദൗത്യം നീട്ടിവെച്ചിരിക്കുന്നത്. ജപ്പാനിലെ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം നടത്താനിരുന്നത്. പുതിയ തീയതി 24 മണിക്കൂറിനുള്ളിൽ അറിയിക്കുമെന്ന് യുഎഇ ട്വീറ്റ് ചെയ്തു. ജപ്പാനിലെ സ്പേസ് സെന്ററായ തനെഗഷിമയിൽ നിന്നും ബുധനാഴ്ച വിക്ഷേപണം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വ്യാഴാഴ്ച വൈകീട്ട് 4.43ന് വിക്ഷേപിക്കാൻ പിന്നീട് നിശ്ചയിച്ചു. ഇതാണ് ഇപ്പോൾ വീണ്ടും മാറ്റിവെച്ചിരിക്കുന്നത്. 200 മില്യൺ ഡോളർ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.07 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,355 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1821, കൊല്ലം 1393, പത്തനംതിട്ട 315, ആലപ്പുഴ 1448, കോട്ടയം 644, ഇടുക്കി 682, എറണാകുളം 1907, തൃശൂർ 1222, പാലക്കാട് 1487, മലപ്പുറം 2306, കോഴിക്കോട് 849, വയനാട് 152, കണ്ണൂർ 592, കാസർഗോഡ് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,34,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,57,597 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

പണ്ഡിതനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ ഹാജി (64) അന്തരിച്ചു

പണ്ഡിതനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ ഹാജി (64) അന്തരിച്ചു.എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, സമസ്ത ലീഗല്‍ സെല്‍ ജനറല്‍ കണ്‍വീനര്‍, സമസ്ത കേരള ഇസ്‌ലാംമത വിദ്യഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സുന്നി അഫ്കാര്‍ വാരികയുടെ മാനേജിംഗ് എഡിറ്റര്‍, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ്, സമസ്ത വയനാട് ജില്ലാ കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍, സമസ്ത ലീഗല്‍ സെല്‍ വയനാട് ജില്ലാ ചെയര്‍മാന്‍, ദാറുല്‍ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മാനേജിംഗ്…

Read More

തിരൂരിൽ വാക്കുതർക്കത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റു

മലപ്പുറം തിരൂരിൽ രണ്ട് പേർക്ക് കുത്തേറ്റു. സാമ്പത്തിക തർക്കത്തെ തുടർന്നാണ് കത്തിക്കുത്തുണ്ടായത്. കോതപറമ്പ് സ്വദേശികളായ ജാറക്കടവത്ത് അലിക്കുട്ടി, മൂസാന്റെ പുരക്കൽ മുഹമ്മദ് റാഫി എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും പരസ്പരം കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More