യാഹു ഗ്രൂപ്പ് അടച്ചുപൂട്ടുന്നു; വെബ്സൈറ്റും ഇമെയിലും ലഭ്യമാകില്ല

യാഹു ഗ്രൂപ്പ് അടച്ചുപൂട്ടുന്നു. 2020 ഡിസംബര്‍ 15 ഓടെ 19 വര്‍ഷത്തെ പാരമ്പര്യമുള്ള യാഹൂ ഗ്രൂപ്പിന്റെ ഡിസ്കഷന്‍ ബോര്‍ഡ് പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അവസാനമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനി ബിസിനസിന്റെ മറ്റ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ തുടര്‍ന്ന് മറ്റ് സേവനങ്ങള്‍ ലഭ്യമാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യാഹൂ ഗ്രൂപ്പിന്റെ ഉപയോഗത്തില്‍ ക്രമാതീതമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും യാഹൂ പ്രസ്താവനയില്‍ പറയുന്നു. യാഹൂ അടച്ചുപൂട്ടിയ ശേഷം ഉപയോക്താക്കള്‍ ഇമെയില്‍ അയയ്ക്കാന്‍ ശ്രമിച്ചാല്‍ മെസേജ് ലക്ഷ്യ സ്ഥാനത്തേക്ക് എത്തുകയില്ല. മെസേജ് അയ്ക്കാനുള്ള…

Read More

രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 27,071 പേര്‍ക്ക്; സജീവരോഗികളുടെ എണ്ണവും കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27,071 ആയി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 98,84,100 ആയതായി കേന്ദ്ര ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. രാജ്യത്തെ സജീവ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. നിലവില്‍ 3,52,586 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. 93,88,159 പേര്‍ രോഗമുക്തരായി. ഇന്നലെ മാത്രം 336 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,43,355 ആയി.   ഞായറാഴ്ച കൊവിഡ് ബാധിതരുടെ എണ്ണം 9.8 ദശലക്ഷം…

Read More

ഹർഭജൻ സിംഗും ഐപിഎല്ലിൽ നിന്ന് പിൻമാറി; ചെന്നൈക്ക് കനത്ത പ്രഹരം

സുരേഷ് റെയ്‌നക്ക് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഹർഭജൻ സിംഗും ഐപിഎല്ലിൽ നിന്നും പിൻമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിൻമാറ്റമെന്ന് ഹർഭജൻ മാനേജ്‌മെന്റിനെ അറിയിച്ചു. ദുബൈയിലേക്ക് പോയ ടീമിനൊപ്പം ഹർഭജൻ ചേർന്നിരുന്നില്ല യുഎഇയിലെ സ്പിന്നർമാരെ തുണക്കുന്ന പിച്ചിൽ ഹർഭജന്റെ അസാന്നിധ്യം ചെന്നൈക്ക് തിരിച്ചടിയാണ്. ടീമിലെ രണ്ട് താരങ്ങൾക്ക് അടക്കം 13 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് 21നാണ് ടീം യുഎഇയിൽ എത്തിയത്. ചെന്നൈ ഒഴികെയുള്ള മറ്റ് ടീമുകളെല്ലാം തന്നെ പരിശീലനം ആരംഭിച്ചിരുന്നു.

Read More

കോവാക്‌സിന്റെ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി ഭാരത് ബയോടെക്

  ഹൈദരാബാദ്: രാജ്യത്ത് കോവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവെയ്പ്പുമായി പ്രമുഖ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്. കോവാക്‌സിന്റെ ഉത്പാദനം വർദ്ധിപ്പിക്കാനാണ് ഭാരത് ബയോടെകിന്റെ തീരുമാനം. പ്രതിവർഷം 700 മില്യൺ ഡോസുകൾ നിർമ്മിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലും ആഗോളതലത്തിലും നടക്കുന്ന വാക്സിനേഷൻ പ്രക്രിയയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് സുപ്രധാന തീരുമാനം ഭാരത് ബയോടെക് സ്വീകരിച്ചിരിക്കുന്നത്. നിലവിൽ വാക്‌സിൻ നിർമ്മാണം പുരോഗമിക്കുന്ന ഹൈദരാബാദിലെ ജെനോം വാലിയ്ക്കും ബംഗളൂരുവിലെ കേന്ദ്രത്തിനും പുറമെ ഹൈദരാബാദിലെ വിവിധ യൂണിറ്റുകളിലേക്ക് നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്….

Read More

എല്ലാവരുടെയും പിന്തുണ സുധാകരനുണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി; തീരുമാനം അംഗീകരിക്കുന്നുവെന്ന് ചെന്നിത്തല

കെപിസിസി പ്രസിഡന്റായി കെ സുധാകരനെ നിയമിച്ച നടപടിയെ സ്വാഗതം ചെയ്ത് നേതാക്കൾ. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ കെ സുധാകരന്റെ നേതൃത്വത്തിന് കഴിയുമെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. എല്ലാവരുടെയും പിന്തുണ സുധാകരന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സുധാകരനെ കെപിസിസി അധ്യക്ഷനാക്കിയ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നതായി രമേശ് ചെന്നിത്തല പ്രതികരിച്ചു. സുധാകരനെ അഭിനന്ദിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തിപ്പെടുമെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് ശക്തിപ്പെടേണ്ടത് യുഡിഎഫിന് ആവശ്യമാണ്. അതിനായി കോൺഗ്രസ് നേതൃത്വമെടുത്ത…

Read More

8511 പേർക്ക് കൂടി രോഗമുക്തി; സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത് 89,675 പേർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8511 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 831, കൊല്ലം 838, പത്തനംതിട്ട 208, ആലപ്പുഴ 778, കോട്ടയം 474, ഇടുക്കി 353, എറണാകുളം 808, തൃശൂർ 1049, പാലക്കാട് 390, മലപ്പുറം 890, കോഴിക്കോട് 1042, വയനാട് 132, കണ്ണൂർ 548, കാസർഗോഡ് 170 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 89,675 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,48,835 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി…

Read More

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വയം ലോക്ക് ഡൗൺ പ്രഖ്യാപിക്കരുതെന്ന് മുഖ്യന്ത്രി

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം ലോക്ക് ഡൗൺ പ്രഖ്യാപിക്കരുതെന്ന് മുഖ്യമന്ത്രി. ഇത് നിയമപരമായി നിലനിൽക്കുന്നതല്ല. കേസുകൾ കൂടി വരുന്ന ഇടങ്ങളിൽ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. കേന്ദ്ര, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ചീഫ് സെക്രട്ടറി, ജില്ലാ കലക്ടർമാർ എന്നിവർക്ക് മാത്രമാണ് ഈ ഉത്തരവുകൾ അതാത് സമയങ്ങളിൽ ഇറക്കാൻ അധികാരമുള്ളത്. കണ്ടെയ്ൻമെന്റ് സോണുകളിൽ കർശനമായ നിയന്ത്രണമുണ്ടാകും. വളരെ അത്യാവശ്യമുള്ള കാര്യങ്ങൾ മാത്രമേ ഇവിടെ അനുവദിക്കുകയുള്ളു. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ്. മൈക്രോ കണ്ടെയ്ൻമെന്റ്…

Read More

സ്വർണക്കുതിപ്പ് 41,000ത്തിലേക്ക്; ഇന്ന് പവന് 520 രൂപ കൂടി ഉയർന്നു

സ്വർണവില വീണ്ടും ഉയർന്നു. പവന് ഇന്ന് 520 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില പവന് 40,800 രൂപയിലെത്തി. അടുത്ത ദിവസം തന്നെ പവൻ വില 41,000ത്തിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 800 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഗ്രാമിന് 65 രൂപ ഇന്ന് വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ വില 5100 രൂപയായി. ജൂലൈ 31നാണ് പവൻ വില ആദ്യമായി നാൽപതിനായിരത്തിലെത്തിയത്

Read More

താനും ഉമ്മന്‍ ചാണ്ടിയുമല്ല കെ പി സി സി ഭാരവാഹിപ്പട്ടിക വൈകാന്‍ കാരണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ പി സി സി ഭാരവാഹിപ്പട്ടികയില്‍ താന്‍ ഒരുത്തിലുള്ള സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭാരവാഹി പട്ടിക കെ പി സി സി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. പട്ടിക പുറത്തിറക്കുന്നത് വൈകുന്നതിന് പിന്നില്‍ താനോ ഉമ്മന്‍ചാണ്ടിയോ അല്ലെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പട്ടിക മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുമോയെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

എംഎസ്‌സി ELSA 3 കപ്പൽ അപകടം; നാവികരുടെ പാസ്പോർട്ട് പിടിച്ചെടുത്തു

കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി ELSA 3 കപ്പലിനെതിരെ നിർണായക നീക്കവുമായി കോസ്റ്റൽ പൊലീസ്. കപ്പലിന്റെ മാസ്റ്റർ അടക്കം അഞ്ച് നാവികരുടെ പാസ്പോർട്ട് പിടിച്ചെടുത്തു. നാവികർ കൊച്ചിയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെയാണിത്. കഴിഞ്ഞ ദിവസമായിരുന്നു ഫോർട്ട് കൊച്ചി പൊലീസ് ഇതുമായി ബന്ധപ്പെട്ട് കപ്പൽ ഉടമകൾക്കെതിരെയും ക്യാപ്റ്റനെതിരെയും കേസെടുത്തിരുന്നത്. അതിന്റെ തുടർ നടപടിയായാണ് നാവികരുടെ പാസ്പോർട്ട് പിടിച്ചെടുത്തിരിക്കുന്നത്. കപ്പൽ കമ്പനിയിൽ നിന്ന് വിവരങ്ങളും കോസ്റ്റൽ പൊലീസ് തേടിയിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകളുടെ വിവരങ്ങൾ അടക്കം നൽകണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്….

Read More