നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യത്തെ ഇന്റലിജൻസ് ബ്രീഫിംഗ് തിങ്കളാഴ്ച ആരംഭിക്കും

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ആദ്യത്തെ ഇന്റലിജന്‍സ് ബ്രീഫിംഗ് തിങ്കളാഴ്ച ആരംഭിക്കും. 2021 ജനുവരിയിൽ അധികാരമേൽക്കാൻ തയ്യാറെടുക്കുന്ന ബൈഡന് ദേശീയ സുരക്ഷാ വിഷയങ്ങളിൽ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടുകളായിരിക്കും ലഭിക്കുക. ബൈഡന്‍, വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് എന്നിവര്‍ തിങ്കളാഴ്ച്ച തന്നെ അവരുടെ ഭരണത്തിൽ ഉന്നതതല സാമ്പത്തിക തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുകള്‍ പ്രഖ്യാപിക്കുമെന്ന് വിശ്വസിക്കുന്നു. വൈറ്റ് ഹൗസ് ബജറ്റ് ഓഫീസ് മേധാവിയായി നീര ടാൻഡനായിരിക്കാന്‍ സാധ്യതയുണ്ടെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട്…

Read More

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി കെട്ടിട സമുച്ചയത്തിലെ കടമുറികള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ്

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി കെട്ടിട സമുച്ചയത്തിലെ കടമുറികള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമകള്‍ക്ക് നോട്ടീസ്. അറ്റകുറ്റപ്പണികള്‍ തുടങ്ങുന്നതിനാല്‍ ഈ മാസം 31നകം കടയൊഴിയണമെന്നാണ് കെ.ടി. ഡി.എഫ്.സി നല്‍കിയ നോട്ടീസില്‍ പറയുന്നത്. കെ.എസ്.ആര്‍.ടി.സി കെട്ടിട സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ഒരു വര്‍ഷമായി കച്ചവടം നടത്തി വരുന്ന കടയുടമകള്‍ക്കാണ് ഒഴിയാനുള്ള നോട്ടീസ് ലഭിച്ചിരിക്കുന്നത്. നിലവിലുള്ള കരാര്‍ റദ്ദാക്കുന്നുവെന്നും ഈ മാസം 31നകം കടയൊഴിയണമെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ അറ്റകുറ്റപ്പണി കഴിഞ്ഞാലും ഇവര്‍ക്ക് ഇതേ സ്ഥലത്ത് കച്ചവടം നടത്താന്‍…

Read More

മുംബൈ ടെസ്റ്റിൽ ഇന്ത്യക്ക് 372 റൺസിന്റെ കൂറ്റൻ ജയം; പരമ്പര സ്വന്തം

മുംബൈയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ന്യൂസിലാൻഡിനെ 372 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 540 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡ് നാലാം ദിനത്തിന്റെ ആദ്യ സെഷൻ പൂർത്തിയാകും മുമ്പ് തന്നെ 167 റൺസിന് എല്ലാവരും പുറത്തായി. സ്പിന്നർമാർ കെണിയൊരുക്കിയ പിച്ചിൽ രണ്ടിന്നിംഗ്‌സിലും സ്‌കോർ 200 കടക്കാൻ ന്യൂസിലാൻഡിന് സാധിച്ചിരുന്നില്ല ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. ഒന്നാമിന്നിംഗ്‌സിൽ മായങ്ക് അഗർവാളിന്റെ സെഞ്ച്വറി മികവിൽ ഇന്ത്യ 325 റൺസ് എടുത്തു. മായങ്ക് 150…

Read More

ആലപ്പുഴയിൽ സർക്കാർ യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു; സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ല, അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി

ആലപ്പുഴ കാർത്തികപ്പള്ളിയിൽ തകർന്ന് വീണ സർക്കാർ യുപി സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ല. മേൽക്കൂര അപകടാവസ്ഥയിൽ എന്ന് പഞ്ചായത്ത്‌ എഞ്ചിനിയറിങ് വിഭാഗം മാസങ്ങൾ മുന്നേ റിപ്പോർട്ട്‌ നൽകിയിരുന്നു. ശക്തമായ മഴയിൽ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്. ഇന്ന് രാവിലെയാണ് സംഭവം. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. സ്കൂൾ കെട്ടിടത്തിൽ ക്ലാസ് റൂമുകളും ഓഫീസുകളും പ്രവർത്തിച്ചിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. കെട്ടിടം പ്രവർത്തിച്ചിരുന്നില്ലെന്ന വാദത്തിൽ ഉറച്ച് സ്കൂൾ അധികൃതർ രംഗത്തെത്തി. കെട്ടിടത്തിന്റെ മേൽക്കൂരയല്ല, വരാന്തയുടെ ചെറിയ ഭാ​ഗമാണ്…

Read More

വയനാട് മേപ്പാടി കുന്നമ്പറ്റയിൽ ആനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരണപ്പെട്ടത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഊട്ടി കോഴിക്കോട് സംസ്ഥാന പാത ഉപരോധിക്കുന്നു

വയനാട് മേപ്പാടി കുന്നമ്പറ്റയിൽ ആനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരണപ്പെട്ടത്തിൽ പ്രതിഷേധിച്ച് കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ നാട്ടുകാർ ഊട്ടി കോഴിഴക്കാട് സംസ്ഥാന പാത ഉപരോധിക്കുന്നു. കഴിഞ്ഞ മാസം കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പാടി കുന്നപറ്റ സ്വദേശി പാർവ്വ്തിപരശുരാമൻ കോഴിക്കോട് ക മെഡിക്കൽ കോളെജിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. ആശ്രിതന് ജോലി നൽകണമെന്നും,ആന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടും വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കുന്നമ്പറ്റയിൽ രാവിലെ 10 മണിയോടെ വാർഡ്‌ മെംബർ…

Read More

തലശ്ശേരി-മൈസൂർ റെയിൽപാതക്കും, ശബരിമല വിമാനത്താവളത്തിനും അനുമതി: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

  പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച സൗഹാർദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ പിന്തുണ പ്രധാനമന്ത്രി ഉറപ്പ് നൽകി. ജലഗതാഗതം കേരളത്തിൽ പ്രോത്സാഹിപ്പിക്കാനാകില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയായതിൽ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. കേരളത്തിൽ അധികാര തുടർച്ച നേടിയ എൽഡിഎഫ് സർക്കാരിനെ അദ്ദേഹം അനുമോദിച്ചു. കേരളത്തിന്റെ വികസനത്തിനായി എന്ത് സഹായവും നൽകാമെന്ന് ഉറപ്പ് നൽകി. വികസന കാര്യങ്ങളിൽ ഏകതാ മനോഭാവത്തോടെ പോകേണ്ടതിന്റെ പ്രധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു സിൽവർ ലൈൻ സെമി…

Read More

‘കാര്യം കഴിഞ്ഞാൽ കറിവേപ്പില’ ഇതു പഴങ്കഥ; ഗുണങ്ങൾ പലതാണീ കുഞ്ഞിലക്ക്

ഭക്ഷണത്തിന് രുചി കൂട്ടാൻ നമ്മൾ കറിവേപ്പില ഉപയോഗിക്കാറുണ്ട്. വിറ്റാമിൻ എ ധാരളമായുള്ള കറിവേപ്പില നമ്മുട ശരീരത്തിന് ഗുണം ചെയ്യുന്നതാണ്. അതേസമയം കറിവേപ്പില എണ്ണ കാച്ചി തേക്കുന്നതും പലയിടത്തും പതിവാണ്. കറി വേപ്പിലയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. പ്രമേഹ ബാധിതർക്ക് കറിവേപ്പില ചേർത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യ ജീവിതം ഗുണപ്രദമാണ്.വെറും വയറ്റിൽ കറിവേപ്പില കഴിക്കുന്നത് നമ്മുടെ ദഹനവ്യവസ്ഥയെ സഹായിക്കുന്ന എൻസൈമുകൾ ഉത്തേജിപ്പിക്കാനും മലബന്ധം അകറ്റാനും സഹായിക്കുന്നു. ദിവസേന കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കാഴ്ചശക്തി വർധിപ്പിക്കാനും സഹായകരമാണ്.കറിവേപ്പില എണ്ണ കാച്ചി…

Read More

ബാലുശ്ശേരിയിൽ പീഡനത്തിന് ഇരയായ ആറുവയസ്സുകാരിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

കോഴിക്കോട് ബാലുശേരി ഉണ്ണികുളത്ത് ബലാത്സംഗത്തിനിരയായ 6 വയസുളള നേപ്പാളി പെൺകുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.   കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കുട്ടിയിപ്പോൾ. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിളിച്ച് കുട്ടിയുടെ ആരോഗ്യ നിലയെപ്പറ്റി സംസാരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായും മന്ത്രി അറിയിച്ചു. വിദഗ്ധ ഡോക്ടര്മാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്

Read More

കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ഡിജിപി ആർ ശ്രീലേഖ ഇന്ന് വിരമിക്കും

കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസറായ ആർ ശ്രീലേഖ ഇന്ന് വിരമിക്കും. ഡിജിപി സ്ഥാനത്ത് നിന്നാണ് വിരമിക്കുന്നത്. യാത്രയയപ്പ് ചടങ്ങുകൾ വേണ്ടെന്ന് നിർദേശിച്ചാണ് ശ്രീലേഖ സർവീസിൽ നിന്ന് പടിയിറങ്ങുന്നത് 1987 ബാച്ച് ഉദ്യോഗസ്ഥയാണ്. ചേർത്തല എ എസ് പിയായി സർവീസ് ആരംഭിച്ചു. തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ എസ് പിയായി. സിബിഐയിൽ എസ്പിയായി അഞ്ച് വർഷം പ്രവർത്തിച്ചു. വിജിലൻസ്, ക്രൈംബ്രാഞ്ച് ഡിഐജിയായിരുന്നു ട്രാൻസ്‌പോർട്ട് കമ്മീഷണറായും ജയിൽ ഡിജിപിയായും പ്രവർത്തിച്ചു. നിലവിൽ ഫയർ ഫോഴ്‌സ് മേധാവിയാണ്. ഐപിഎസ് അസോസിയേഷനോടും…

Read More