ചെലവ് 1.83 കോടി, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 8 പുതിയ ബസുകള്‍; ആരോഗ്യ മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്തെ 5 നഴ്‌സിംഗ് സ്‌കൂളുകള്‍ക്കും 3 ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്ററുകള്‍ക്കും അനുവദിച്ച ബസുകളുടെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള നഴ്‌സിംഗ് ആന്റ് മിഡ് വൈവ്‌സ് കൗണ്‍സില്‍ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകള്‍ വാങ്ങിയത്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, ഇടുക്കി മുട്ടം, പത്തനംതിട്ട ഇലന്തൂര്‍ എന്നീ നഴ്‌സിംഗ് സ്‌കൂളുകള്‍ക്കും തൈക്കാട് എസ്.സി./എസ്.ടി. ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെപിഎച്ച്എന്‍ ട്രെയിനിംഗ് സെന്റര്‍, കാസര്‍ഗോഡ്‌ ജെപിഎച്ച്എന്‍…

Read More

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി പ്രവർത്തകനെതിരെ കേസെടുത്തു

  മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി പ്രവർത്തകനെതിരെ പൊലിസ് കേസെടുത്തു. എലപ്പുള്ളി തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ്(45) നെതിരെയാണു കേസെടുത്തത്. ജയപ്രകാശ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സിപിഎം പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. ജയപ്രകാശ് ഒളിവിൽ പോയതായി പൊലിസ് പറഞ്ഞു.

Read More

പ്രളയ സാധ്യത നേരിടാൻ മുന്നൊരുക്കം; മക്കയിൽ കനാലുകളിൽ അറ്റകുറ്റപ്പണി

മക്ക: അൽശറാഇ ഡിസ്ട്രിക്ട്രിലെ മഴവെള്ള ഡ്രെയിനേജ് കനാലുകളിൽനിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഡ്രെയിനേജ് ശൃംഖലകൾ തയാറാക്കുന്നതിനും മഴക്കാലത്ത് അവയുടെ ക്ഷമത ഉറപ്പു വരുത്തുന്നതിനുമുള്ള ആദ്യ പടിയായാണ് അറ്റക്കുറ്റപ്പണികൾ നടത്തുന്നത്. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ഫ്‌ളഡ് നെറ്റ്‌വർക്കിന് വേണ്ടി മക്കാ മുനിസിപ്പാലിറ്റിയാണ് മാലിന്യ നിർമാജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.   അൽശറാഇയക്ക് പുറമെ അജയ്ദ്, ബത്ഹ ഖുറൈശ് എന്നീ ഡിസ്ട്രിക്ടുകളിലെ ഡ്രെയിനേജുകളിലും അറ്റകുറ്റപ്പണികൾ നടത്തും. ഡ്രെയിനേജ് ശൃംഖലകളുടെ സുരക്ഷയും കാര്യക്ഷമതയും നിരന്തരം ഉറപ്പു വരുത്തുന്നതിനും വെള്ളപ്പൊക്ക…

Read More

കണ്ണൂരിൽ മഴുവുമായി എത്തി സൂപ്പർ മാർക്കറ്റ് അടിച്ചു തകർത്ത് യുവാവ്; ഓട്ടോ റിക്ഷയും കത്തിച്ചു

  കണ്ണൂർ പെരിങ്ങത്തൂർ ടൗണിൽ മഴുവുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. ടൗണിലെ സൂപ്പർ മാർക്കറ്റിലെ സാധനങ്ങളും കൗണ്ടറും യുവാവ് അടിച്ചു തകർത്തു. ഗുരുജിമുക്ക് സ്വദേശി ജമാലാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കട അടയ്‌ക്കേണ്ട സമയമായതിനാൽ ഒരു ഷട്ടർ മാത്രമേ തുറന്നിരുന്നുള്ളു. അക്രമാസക്തനായി എത്തിയ യുവാവ് ആദ്യം കൗണ്ടർ അടിച്ചു തകർത്തു. പിന്നാലെ സൂപ്പർ മാർക്കറ്റിനുള്ളിലെ സാധനങ്ങളും തകർത്തു. ആക്രമണം കണ്ട് ഭയന്ന ജീവനക്കാർ ഓടി…

Read More

വാക്‌സിൻ ഉപയോഗത്തിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ടും അപേക്ഷ നൽകി

ഓക്‌സ്‌ഫോർഡിന്റെ കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ നൽകി. കഴിഞ്ഞ ദിവസം അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറും തങ്ങളുടെ കൊവിഡ് വാക്‌സിൻ ഉപയോഗത്തിന് അനുമതി തേടി അപേക്ഷ സമർപ്പിച്ചിരുന്നു വാക്‌സിൻ അനുമതിക്കായി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് അപേക്ഷ നൽകുന്ന ആദ്യ ഇന്ത്യൻ കമ്പനിയാണ് സെറം. കൊവിഷീൽഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്നതിനിടെയാണ് അപേക്ഷ നൽകിയിരിക്കുന്നത് ആസ്ട്രനെക മരുന്ന് കമ്പനിയുമായി സഹകരിച്ചാണ് ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയും സെറം ഇൻസ്റ്റിറ്റ്യൂട്ടും വാക്‌സിൻ വികസിപ്പിച്ചത്….

Read More

ഹാഥ്റസ് കേസ്: അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് സുപ്രീംകോടതി

ഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദളിത് യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ നടക്കുന്ന അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസിൽ ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണം വിലയിരുത്തുന്നതിനോടൊപ്പം ഹാഥ്റസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിൻ്റെ സുരക്ഷിതത്വവും ഹൈക്കോടതി ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. അന്വേഷണം പൂ‍ർത്തിയായ ശേഷം കേസിൻ്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റുന്നത് ആലോചിക്കാമെന്നും കോടതി പറഞ്ഞു. കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം എന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ യുപി സര്‍ക്കാര്‍ കോടതിയിൽ പിന്തുണച്ചിരുന്നു….

Read More

കേസ് പിന്‍വലിക്കണം, ഇല്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരനുമുണ്ടാകും, വിസ്മയയുടെ നിലമേലിലെ വീട്ടില്‍ ഭീഷണിക്കത്ത്

കൊല്ലം : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ വീട്ടില്‍ ഭീഷണിക്കത്ത്. കേസ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ സഹോദരനെ വധിക്കുമെന്നുമാണ് കത്തില്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ നിലമേലിലെ വീട്ടിലേക്ക് ഭീഷണിക്കത്ത് എത്തിയത്. പത്തനംതിട്ടയില്‍ നിന്നാണ് ഇത് അയച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ നിന്ന് പിന്മാറണം. ഇല്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരന്‍ വിജിത്തിന് ഉണ്ടാകും. കേസില്‍ നിന്നും പിന്മാറിയാല്‍ ആവശ്യപ്പെടുന്ന പണം നല്‍കാമെന്നും കത്തില്‍ പറയുന്നുണ്ട്. കത്ത് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ ചടയമംഗലം പോലീസിന് കൈമാറി. ചടയമംഗലം…

Read More

‘ഗുരുതരാവസ്ഥയിലുള്ള രോഗിയാണെന്ന് അറിഞ്ഞില്ല’, വിതുരയിൽ ആംബുലൻസ് തടഞ്ഞതിൽ കോൺഗ്രസ് വിശദീകരണം

തിരുവനന്തപുരം വിതുരയിൽ ആംബുലൻസ് തടഞ്ഞുള്ള പ്രതിഷേധത്തെ തുടർന്ന് ചികിത്സ വൈകി രോഗി മരിച്ച സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകാനായിരുന്നു ആംബുലൻസെന്ന് അറിയിലായിരുന്നു.രോഗി ഉള്ളപ്പോൾ അല്ല ആംബുലൻസ് തടഞ്ഞു നിർത്തിയത്. രോഗി തീവ്ര പരിചരണ വിഭാഗത്തിൽ കിടക്കുമ്പോഴായിരുന്നുവെന്നാണ് വിശദീകരണം. വെറും 5 മിനിട്ട് മാത്രമാണ് ആംബുലൻസ് തടഞ്ഞുനിർത്തി പ്രതിഷേധം നടത്തിയിരുന്നത്. പിന്നീട് മെഡിക്കൽ ഓഫീസർ പുറത്തുവന്നു പറഞ്ഞപ്പോൾ തന്നെ രോഗിയെ കയറ്റി ആംബുലൻസ് പറഞ്ഞുവിട്ടെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍…

Read More

GMG Careers Jobs Opportunties In Dubai – UAE

GMG Careers Get ready to grab these Outstanding  opportunity by GMG Careers In UAE  that may take your career beyond your expectation in case you get hired. Therefore, you are requested to stick to this post and give yourself a chance by applying GMG Careers UAE. Undoubtedly, large numbers of applications are send on daily bases to all these vacancies…

Read More

നടി മാൽവി മൽഹോത്രയെ കുത്തി പരുക്കേൽപ്പിച്ചു; യുവാവ് ഒളിവിൽ

സിനിമാ സീരിയൽ നടി മാൽവി മൽഹോത്രയെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരുക്കേറ്റ നടിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു യോഗേഷ് കുമാർ മഹിബാൽ എന്നയാളാണ് നടിയെ ആക്രമിച്ചത്. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. ഇയാൾ ഒളിവിലാണ്. യോഗേഷിനായുള്ള തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. നടിയും യോഗേഷും സുഹൃത്തുക്കളായിരുന്നു. അടുത്തിടെ ഇയാൾ മാൽവിയോട് വിവാഹാഭ്യർഥന നടത്തി. ഇത് നിരസിച്ചതിന് പിന്നാലെ സൗഹൃദവും നടി അവസാനിപപ്ിച്ചിരുന്നു  

Read More