Headlines

സുരക്ഷാ വീഴ്ചയെന്ന ആരോപണം നാടകം; മോദിക്ക് ഭയമാണെന്ന് സിദ്ദു

  പഞ്ചാബിൽ സുരക്ഷാ വീഴ്ചയെന്ന ആരോപണം നാടകമെന്ന് പഞ്ചാബ് പിസിസി പ്രസിഡന്റ് നവ്‌ജ്യോത് സിംഗ് സിദ്ദു. സുരക്ഷയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭയമാണ്. പഞ്ചാബിൽ ബിജെപിക്ക് ഒരു പിന്തുണയുമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. പഞ്ചാബിലെ യഥാർഥ പ്രശ്‌നങ്ങൾ അവഗണിക്കപ്പെട്ടതായും സിദ്ദു കുറ്റപ്പെടുത്തി കർഷകർ പ്രധാനമന്ത്രിക്ക് ഒരു ഭീഷണിയുമുയർത്തിയിട്ടില്ല. കർഷകരെ ഖലിസ്ഥാനികൾ ആക്കി ബിജെപി ചിത്രീകരിക്കുകയാണ്. പഞ്ചാബിൽ പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയില്ല. പഞ്ചാബിനെ മോശമായി ചിത്രീകരിക്കാൻ മോദി ശ്രമിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ നാടകം കളിക്കുന്നത് ബിജെപിയുടെ സ്ഥിരം പരിപാടിയാണെന്നും സിദ്ദു…

Read More

വാക്കുതർക്കം: കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു

വാക്കുതർക്കത്തെ തുടർന്ന് കൊല്ലത്ത് യുവതിയെ അയൽവാസി കുത്തിക്കൊന്നു. മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഭവം. ഉളിയക്കോവിൽ സ്വദേശി അഭിരാമി(24)യാണ് കൊല്ലപ്പെട്ടത് അയൽവാസിയായ ഉമേഷ് ബാബുവാണ് അഭിരാമിയെ കൊലപ്പെടുത്തിയത്. ഉമേഷ് ബാബുവിന്റെ വീട്ടിൽ നിന്നുള്ള മലിന ജലം അഭിരാമിയുടെ വീടിന് മുന്നിലൂടെ ഒഴുക്കുന്നുവെന്നായിരുന്നു പരാതി അഭിരാമിയുടെ അമ്മ ലീനക്കും കുത്തേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. ആക്രമണത്തിനിടെ പരുക്കേറ്റ പ്രതി ഉമേഷ് ബാബുവും ചികിത്സയിലാണ്.  

Read More

അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ; യുക്രൈനിൽ കുടുങ്ങിയത് 18,000ത്തോളം ഇന്ത്യക്കാർ

  യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയത് അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ. വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നയതന്ത്ര തലത്തിൽ സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 18,000ത്തോളം ഇന്ത്യക്കാർ ഇപ്പോഴും യുക്രൈനിലുണ്ടെന്നാണ് വിവരം. ഇവരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങൾക്കും തിരിച്ചടി ലഭിച്ചിട്ടുണ്ട്. യുദ്ധമാരംഭിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളൊക്കെ യുക്രൈൻ അടച്ചിട്ടിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകളാണ് തലസ്ഥാനമായ കീവിൽ ഉള്ളത്. കീവിൽ റഷ്യ നടത്തുന്ന വ്യോമാക്രമണം മലയാളി വിദ്യാർഥികളാണ് കേരളത്തിലെ ടെലിവിഷനുകൾക്ക് നൽകുന്നത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെയാണ് റഷ്യ യുക്രൈനിൽ ആക്രമണം…

Read More

കൊടും തണുപ്പ്, അതിർത്തിയിലേക്ക് വാഹനസൗകര്യമില്ല; യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർ ദുരിതത്തിൽ

  യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് റഷ്യൻ സൈന്യം എത്തിക്കൊണ്ടിരിക്കെ രക്ഷപ്പെടാൻ സാധിക്കാതെ കുടുങ്ങിക്കിടന്ന് മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ. 18,000ത്തോളം ഇന്ത്യക്കാർ യുക്രൈന്റെ വിവിധ നഗരങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്. യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ഇന്ത്യ നടത്തുന്നുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയുണ്ട്. അയൽ രാജ്യങ്ങളായ ഹംഗറി, പോളണ്ട്, റൊമാനിയ അതിർത്തികൾ വഴി ഇവരെ ഒഴിപ്പിക്കാനാണ് നീക്കം. പക്ഷേ കീവിലും മറ്റും കുടുങ്ങിയ വിദ്യാർഥികൾക്ക് അതിർത്തിയിലേക്ക് എത്താൻ വാഹന സൗകര്യമടക്കം ലഭിക്കുന്നില്ല. മണിക്കൂറുകളോളം കിലോമീറ്ററുകൾ നടന്നുതാണ്ടിയാണ് പലരും അതിർത്തിയിലേക്ക്…

Read More

കർഷക രോഷമറിഞ്ഞ് ബിജെപി; പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ ചിത്രത്തിൽ പോലുമില്ലാതെയായി, കോൺഗ്രസിന് വൻ ജയം

കർഷക പ്രക്ഷോഭത്തിന്റെ ചൂട് ശരിക്കുമറിഞ്ഞ് ബിജെപി. പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പൻ ജയം. ഫലം പ്രഖ്യാപിച്ച ഏഴ് മുൻസിപ്പൽ കോർപറേഷനുകളും കോൺഗ്രസ് സ്വന്തമാക്കി. 35 വർഷത്തിന് ശേഷം ഭട്ടിൻഡ കോർപറേഷൻ കോൺഗ്രസ് അധികാരത്തിലെത്തുകയും ചെയ്തു മോഹ, ഹോഷിയാർപൂർ, കപൂർത്തല, അബോഹർ, പത്താൻകോട്ട്, ബറ്റാല, ഭട്ടിൻഡ കോർപറേഷനുകളിലാണ് കോൺഗ്രസ് വിജയിച്ചത്. മൊഹാലിയിലേത് നാളെ ഫലം പ്രഖ്യാപിക്കും. 109 മുൻസിപ്പൽ കൗൺസിൽ നഗർ പഞ്ചായത്തുകളിൽ 77 എണ്ണത്തിലും കോൺഗ്രസാണ് മുന്നിട്ട് നിൽക്കുന്നത് ശിരോമണി അകാലിദൾ എട്ടിടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്….

Read More

തിരുനെല്ലി കുളത്തിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനപാലർ രക്ഷപ്പെടുത്തി

തിരുനെല്ലി കുളത്തിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനപാലർ രക്ഷപ്പെടുത്തി. തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ ബ്രഹ്മഗിരി എ എസ്‌റ്റേറ്റിലെ കുളത്തിലാണ് സുമാർ 5 വയസ് പ്രായമുള്ള കാട്ടാന അകപ്പെട്ടത്. ഇന്നലെ രാവിലെ പ്രദേശവാസികളാണ് ആനയെ കിണറ്റിനുള്ളിൽ കണ്ടത്. ഉടൻ വനപാലകരെ വിവരമറിയിച്ചു. ബേഗൂര്‍ റേഞ്ച് ഓഫിസര്‍ കെ. രാകേഷ്, തിരുനെല്ലി ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ എം.വി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ കുളത്തിനരികിലെ മണ്ണിടിച്ച് പാതയൊരുക്കിയാണ് ആനയെ രക്ഷപ്പെടുത്തിയത്.

Read More

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം തടഞ്ഞ് സുപ്രീം കോടതി; ഇനിയൊരു വിധിയുണ്ടാകുന്നതുവരെ പണി നടത്തരുത്

പുതിയ പാർലമെന്റ് നിർമാണങ്ങൾക്കെതിരായ ഹർജികൾ തീർപ്പാക്കുന്നതുവരെ നിർമാണ ജോലികൾ ആരംഭിക്കരുതെന്ന് സുപ്രീം കോടതി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി ഹർജികളാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്   ഈ ഹർജികൾ പരിഗണിക്കുന്ന ഘട്ടത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തത്കാലം ആരംഭിക്കേണ്ടെന്ന് കോടതി നിർദേശിച്ചത്. വിഷയത്തിൽ കടുത്ത അതൃപ്തിയും ജസ്റ്റിസ് ഖാൻവിൽകർ അധ്യക്ഷനായ ബഞ്ച് രേഖപ്പെടുത്തി. മറ്റേതെങ്കിലും വിധത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ കേസുമായി ബന്ധപ്പെട്ട് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നടത്തരുതെന്നും കോടതി നിർദേശിച്ചു കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയോ, മരം മുറിക്കുകയോ…

Read More

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ പറയാനാകില്ല; ഹർജി തള്ളി ഹൈക്കോടതി

കൊറോണയുടെ പശ്ചത്തലത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി. പിസി ജോർജ് എംഎൽഎയാണ് ഹർജി സമർപ്പിച്ചത്. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ കർശന മുൻകരുതലുകൾ സ്വീകരിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷന്റെ നടപടി ക്രമങ്ങളിൽ ഇടപെടുന്നില്ലായെന്ന വിലയിരുത്തലിൽ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളുകയായിരുന്നു.   കൊറോണ വ്യാപനത്തിനിടയിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തിന്റെ സാമ്ബത്തിക സ്ഥിതി…

Read More

മുഖ്യമന്ത്രി മണ്ഡലത്തിൽ എത്തിയത് നാലുതവണ; സ്വന്തം ബൂത്തിലും ലീഡ് നേടാൻ ആവാതെ സ്വരാജ്

സ്വന്തം ബൂത്തിലും വോട്ടിലും ലീഡ് നേടാൻ ആവാതെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. നിലമ്പൂരിൽ ജനിച്ചുവളർന്ന എം.സ്വരാജിനെ കളത്തിലിറക്കി പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് എൽ.ഡി.എഫ്. ക്യാമ്പ് ശ്രമിച്ചത്. എന്നാൽ, സ്വന്തം ബൂത്തിൽപോലും സ്വരാജിന് ലീഡ് നേടാനായത് ഇടതുക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. സിപിഐഎം സാധീനമേഖലയിലും ഷൗക്കത്ത് വോട്ട് വർധിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം. യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നും എൽഡിഎഫ് സ്വാധീന കേന്ദ്രങ്ങളിലെല്ലാം ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ്…

Read More

സിമന്റ് കട്ട തലയിൽ വീണ് അഞ്ച് വയസുകാരൻ മരിച്ചു

പാലക്കാട്: സിമന്റ് കട്ട തലയിൽ വീണ് പാലക്കാട് അഞ്ച് വയസുകാരൻ മരിച്ചു. പാലക്കാട് മുതലമട ചെമ്മണാമ്പതി അളകാപുരി കോളനിയിൽ ഭുവേനേഷ് കണ്ണന്റെയും ഭുവനേശ്വരിയുടെയും ഏക മകൻ കനീഷാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ എട്ടുവയസുകാരൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

Read More