സ്വന്തം ബൂത്തിലും വോട്ടിലും ലീഡ് നേടാൻ ആവാതെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. നിലമ്പൂരിൽ ജനിച്ചുവളർന്ന എം.സ്വരാജിനെ കളത്തിലിറക്കി പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് എൽ.ഡി.എഫ്. ക്യാമ്പ് ശ്രമിച്ചത്. എന്നാൽ, സ്വന്തം ബൂത്തിൽപോലും സ്വരാജിന് ലീഡ് നേടാനായത് ഇടതുക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. സിപിഐഎം സാധീനമേഖലയിലും ഷൗക്കത്ത് വോട്ട് വർധിപ്പിച്ചുവെന്നതാണ് ശ്രദ്ധേയം.
യുഡിഎഫിന് വലിയ സ്വാധീനമുള്ള വഴിക്കടവ് പഞ്ചായത്തിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടായില്ലെന്നും എൽഡിഎഫ് സ്വാധീന കേന്ദ്രങ്ങളിലെല്ലാം ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കി. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ് നേടി. വഴിക്കടവ് പഞ്ചായത്ത്, മൂത്തേടം പഞ്ചായത്ത്, എം.സ്വരാജിന്‍റെയും, ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്ത്, പോത്തുകല്ല് പഞ്ചായത്ത്, ചുങ്കത്തറ പഞ്ചായത്ത്, നിലമ്പൂർ നഗരസഭ എന്നിവിടങ്ങളിൽ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി.
ആര്യാടൻ ഷൗക്കത്തിന് – 287 വോട്ടുകൾ നേടിയപ്പോൾ, സ്വരാജ് – 247 വോട്ടുകൾ നേടി. 40 വോട്ടുകൾ UDF സ്ഥാനാർത്ഥിക്ക് അധികം ലഭിച്ചു. ആര്യടൻ ഷൗക്കത്തിന് സ്വന്തം ബൂത്തിൽ 126 വോട്ടിന്റെ ലീഡ് നേടി. 338 വോട്ടാണ് ആര്യാടൻ ഷൗക്കത്തിന് ലഭിച്ചത്. സ്വരാജിന് 212 വോട്ട് ലഭിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ നാലുതവണയാണ് മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയത്. ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.എ. ബേബി അടക്കമുള്ളവർ നിരവധി തവണ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയിരുന്നു.
സംസ്ഥാന മന്ത്രിമാരും സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും നിലമ്പൂരിൽ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. എന്നിട്ടും വോട്ടുകളിലെ ചോർച്ച എൽ.ഡി.എഫ് ക്യാമ്പിനെ അലട്ടുന്നുണ്ട്.
കഴിഞ്ഞ തവണ 506 വോട്ടിന് എൽ ഡി എഫ് ലീഡ് ചെയ്ത പഞ്ചായത്തായിരുന്നു പോത്തുകല്ല്. പഞ്ചായത്ത് ഭരിക്കുന്നത് എൽ ഡി എഫ് ആണ്. വഴിക്കടവിൽ മാത്രമാണ് യു ഡി എഫിന് പ്രതീക്ഷിച്ച വോട്ടുകൾ ലഭിക്കാത്തത്. ഭൂരിഭാഗം പഞ്ചായത്തുകളിലും നഗരസഭയിലും ആര്യാടൻ ഷൗക്കത്ത് ലീഡ് നേടി.മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും യു ഡി എഫിന് ലീഡ് ലഭിച്ചു.