കുട്ടികളിലെ വാക്‌സിനേഷൻ: തിടുക്കം വേണ്ട, മതിയായ പഠനത്തിന് ശേഷം മാത്രം മതിയെന്ന് ഡൽഹി ഹൈക്കോടതി

  കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകുന്നത് മതിയായ പഠനത്തിന് ശേഷം മാത്രം മതിയെന്ന് ഡൽഹി ഹൈക്കോടതി. തിടുക്കം കാണിച്ച് ദുരന്തം ക്ഷണിച്ച് വരുത്തരുത്. 12 മുതൽ 17 വയസ്സ് വരെയുള്ളവരിലെ വാക്‌സിനേഷൻ വേഗത്തിലാക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം മതിയായ പഠനത്തിന് ശേഷം മാത്രമേ കുട്ടികളിലെ വാക്‌സിനേഷൻ ആരംഭിക്കുകയുള്ളുവെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ക്ലിനിക്കൽ പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമേ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് പരിഗണിക്കാൻ പാടുള്ളുവെന്നും കോടതി പറഞ്ഞു. ഹർജി…

Read More

തൃത്താലയിൽ അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് തൃത്താലയിൽ അമ്മയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്ത് ആലൂർ കയറ്റം ആട്ടയിൽപടി കുട്ടി അയ്യപ്പൻറെ മകൾ ശ്രീജ,(28) മക്കളായ അഭിഷേക് (6) വയസ്, അഭിനവിനെയുമാണ് (4) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ ഇന്നലെ വൈകിട്ട് 5.30 മുതൽ കാണാതായിരുന്നു. തെരച്ചിലിനിടെ ഇന്ന് രാവിലെ ശ്രീജയുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

Read More

മുംബൈയിൽ അപാർട്ട്‌മെന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 16 പേർക്ക് പരുക്കേറ്റു

മുംബൈ ലാൽബാഗിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് 16 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 7.20നാണ് സംഭവം. ഗണേശ് ഗല്ലി പ്രദേശത്തെ സാരാഭായി അപാർട്ട്മെന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. നിരവധി പേർ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് ലാൽബാഗ്. അപകടത്തിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതിനാൽ തീ പടരാതിരിക്കാൻ സഹായകരമായി അപാർട്ട്മെന്റ് ബിൽഡിങ്ങിന്റെ രണ്ടാം നിലയിലാണ് സ്ഫോടനം നടന്നതെന്നാണ് പ്രഥമിക വിവരം. സ്ഫോടനം ലെവൽ വൺ നിലവാരത്തിലുള്ളതായിരുന്നുവെന്ന് അഗ്‌നശമന സേന ഓഫിസർ പറഞ്ഞു.  

Read More

എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോളിന്റെ വിതരണോദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു

കൊച്ചി: ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കിയ ഇന്ത്യയുടെ പ്രഥമ 100 ഒക്ടേന്‍ പെട്രോള്‍ എക്‌സ്പി 100 കൊച്ചിയില്‍ അവതരിപ്പിച്ചു. വൈറ്റില കോകോ റീട്ടെയില്‍ ഔട്ട്‌ലെറ്റില്‍ 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ.ബോബി ചെമ്മണൂരാണ് എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോള്‍ അവതരിപ്പിച്ചത്. ചലച്ചിത്രനടി സംയുക്ത മേനോന്‍, ഇന്ത്യന്‍ ഓയില്‍ കേരള ഹെഡ് വി.സി. അശോകന്‍, റീട്ടെയില്‍ സെയില്‍സ് ജനറല്‍ മാനേജര്‍ ദീപക് ദാസ് എന്നിവരും…

Read More

കാരാട്ട് ഫൈസലിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം; കൊടുവള്ളിയിൽ മത്സരിക്കില്ല

കൊടുവള്ളി നഗരസഭാ തെരഞ്ഞെടുപ്പിൽ കാരാട്ട് ഫൈസൽ ഇടത് സ്ഥാനാർഥിയായി മത്സരിക്കില്ല. ഫൈസലിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു. കോഴിക്കോട് ജില്ലാ നേതൃത്വമാണ് ഫൈസലിനോട് സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ നിർദേശിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് കോഴിക്കോട് ജില്ലാ നേതൃത്വം ഫൈസലുമായി ബന്ധപ്പെട്ടത്. എന്നാൽ താൻ സ്വയം പിൻമാറിയതാണെന്നാണ് ഫൈസൽ പറയുന്നത്. കൊടുവള്ളി 15ാം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായിട്ടായിരുന്നു ഫൈസൽ മത്സരിക്കാൻ തീരുമാനിച്ചിരുന്നത് സ്വർണക്കടത്ത് കേസിൽ പേര് പരാമർശിക്കപ്പെട്ട ഫൈസലിനെ മത്സരിപ്പിക്കുന്നതിൽ വിവാദമുയർന്നിരുന്നു. ഇതോടെയാണ് സിപിഎം ഫൈസലിനെ തള്ളിയത്. കാരാട്ട് ഫൈസലിന്…

Read More

24 മണിക്കൂറിനിടെ 62,480 പേർക്ക് കൂടി കൊവിഡ്; 1587 പേർ മരിച്ചു

കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷതയിൽ നിന്നും രാജ്യം പതിയെ കരകയറുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,480 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1587 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 88,977 പേർ ഒരു ദിവസത്തിനിടെ രോഗമുക്തരാകുകയും ചെയ്തു രാജ്യത്ത് ഇതുവരെ 2,97,62,793 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 2,85,80,647 പേർ രോഗമുക്തരായി. 3,83,490 പേർക്ക് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 96.03 ശതമാനമാണ് നിലവിൽ 7,98,656 പേരാണ് ചികിത്സയിൽ കഴിയുന്നത്. നീണ്ട 73 ദിവസത്തിന്…

Read More

ചന്ദന മോഷണത്തെക്കുറിച്ച് വനംവകുപ്പിന് വിവരം നൽകിയെന്ന സംശയം ; മറയൂരിൽ യുവതിയെ വെടിവച്ചു കൊന്നു

മറയൂർ: ഇടുക്കി മറയൂർ പാണപ്പെട്ടി കുടിയിൽ സ്ത്രീയെ വെടിവച്ചു കൊന്നു. ചന്ദ്രിക (34)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അതേസമയം, ചന്ദ്രികയുടെ സഹോദരീപുത്രൻ അടക്കം മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാളിയപ്പൻ, മണികണ്ഠൻ, മാധവൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാളിയപ്പനാണ് ചന്ദ്രികയുടെ സഹോദരി പുത്രൻ. ചന്ദനത്തടി മുറിച്ചു കടത്തിയത് സംബന്ധിച്ച് ചന്ദ്രിക വനംവകുപ്പിന് വിവരം നൽകിയെന്ന സംശയത്തിലാണ് പ്രതികൾ ഇവരെ വെടിവച്ചതെന്ന് പോലിസ് പറഞ്ഞു.

Read More

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു. ബസ് ഓണേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. എത്ര രൂപയാണ് വര്‍ധിപ്പിക്കുകയെന്ന് വൈകാതെ തീരുമാനിക്കും. ബസ് ചാര്‍ജ്ജ് സംബന്ധിച്ച പഠിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനുമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. നിരക്ക് വര്‍ധന ശബരിമല തീര്‍ഥാടകരെ ബാധിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇന്ധനവില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അസോസിയേഷന്‍ ആവശ്യപ്പെട്ട രൂപത്തില്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാകില്ല. ചാര്‍ജ്ജ് വര്‍ധന എന്നു മുതലെന്ന് വൈകാതെ…

Read More

രാജ്യത്ത് ലോക്ക് നാലാഴ്ചത്തേക്ക് കൂടി നീട്ടും; സൂചന നൽകി പ്രധാനമന്ത്രി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തേക്ക് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നാലാഴ്ചത്തേക്ക് കൂടി നീട്ടുമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇത്തരമൊരു സൂചന നൽകിയത്. ഏപ്രിൽ 14നാണ് 21 ദിവസത്തെ ലോക്ക് ഡൗൺ അവസാനിക്കുന്നത്. കൊറോണക്കെതിരായ പോരാട്ടം രാജ്യത്തെ ഒരുമിപ്പിച്ചെന്നും അത് തുടരേണ്ടതുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. അതേസമയം രാഷ്ട്രീയ തീരുമാനം മാത്രം പോരെന്നും ഇതിൽ വിദഗ്ധാഭിപ്രായം കൂടി കണക്കിലെടുക്കണമെന്നുമാണ് യോഗത്തിൽ പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിമാരുമായി…

Read More