Headlines

സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ; അനുമതി അവശ്യ സർവീസുകൾക്ക് മാത്രം

സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും വ്യക്തികളും തുടങ്ങിയവയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകില്ല. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം ജീവനക്കാർ മാത്രം ഓഫീസുകളിൽ എത്തിയാൽ മതി അവശ്യ സേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായ ശാലകൾ, സംഘടനകൾ എന്നിവക്ക്…

Read More

ആർ എസ് എസിനെ പോലെ ഇടതുപക്ഷവും ജനങ്ങളെ വിഭജിക്കുന്നു: രാഹുൽ ഗാന്ധി

ഇടത് മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇടതുപക്ഷം മോദിയെയും ആർ എസ് എസിനെയും പോലെ ജനത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാത്തിനും ഉത്തരം മാർക്‌സ് എന്നാണ് ഇടതുപക്ഷത്തിന്റെ വിശ്വാസം എരുമേലി ക്ഷേത്രവും വാവര് പള്ളിയും മതസൗഹാർദത്തിന്റെ പ്രതീകമാണ്. ഈ ആശയം ഇന്ത്യയിൽ ഇപ്പോൾ ആക്രമിക്കപ്പെടുകയാണ്. മോദിയും ആർ എസ് എസും ചെയ്തുകൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്. അവർ സമൂഹത്തിൽ വിദ്വേഷവും പകയും വളർത്തുകയാണ്. നാടിനെ വിഭജിക്കാനുള്ള പരിശ്രമം നടത്തുന്നു. ഇടതുപക്ഷവും ജനങ്ങളെ…

Read More

അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ കേരളത്തിലെ എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത

  അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ജലനിരപ്പ് ഉയർന്നുവരുന്നതിനാൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.90 അടിയായി. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അതിന് ശേഷം ഷട്ടർ തുറന്ന് ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും….

Read More

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എട്ട് ഉദ്യോഗസ്ഥരെ കേന്ദ്രം സ്ഥലം മാറ്റി; അന്വേഷണ സംഘത്തിൽ അഴിച്ചുപണി

സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. അന്വേഷണം അതിവേഗതയിൽ ശരിയായ ദിശയിലേക്ക് നീങ്ങുന്നതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി. പ്രിവന്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇൻസ്‌പെക്ടർമാരെയുമാണ് കസ്റ്റംസിലേക്ക് തിരിച്ചുവിളിച്ചത്. ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് ഉത്തരവെന്ന് വിശദീകരിക്കുന്നു. അതേസമയം നടപടിയിൽ പ്രിവന്റീവ് വിഭാഗം അതൃപ്തി അറിയിച്ചിട്ടുണ്ട്. പുതിയ എട്ട് ഉദ്യോഗസ്ഥരെ പ്രിവന്റീവിലേക്ക് നിയമിച്ചു ദുബൈയിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ ഇന്ന് നാട്ടിലെത്തിക്കാനുള്ള സാധ്യതയുണ്ട്. ഫൈസൽ ഫരീദിനെതിരെ റെഡ്…

Read More

കോട്ടയം പ്രദീപിന്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി

  നടൻ കോട്ടയം പ്രദീപിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷക മനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ നടനാണ് പ്രദീപെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്ത് ഇന്ന് പുലർച്ചെയാണ് പ്രദീപ് അന്തരിച്ചത് പുലർച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു കോട്ടയം പ്രദീപ്. കുടുംബത്തിന്റെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Read More

കൊവിഡ് സേവനങ്ങൾ തുടരൂ, എനിക്ക് സുരക്ഷ വേണ്ട; തമിഴ്‌നാട് പോലീസിനോട് സിദ്ധാർഥ്

  ബിജെപി, സംഘ്പരിവാർ പ്രവർത്തകരുടെ ഭീഷണി രൂക്ഷമായതിന് പിന്നാലെ നടൻ സിദ്ധാർഥിനെ സുരക്ഷ വാഗ്ദാനം ചെയ്ത് തമിഴ്‌നാട് പോലീസ്. തമിഴ്‌നാട് ബിജെപി ഐടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയെന്നും അഞ്ഞൂറിലധികം കോളുകളാണ് വന്നതെന്നും വധഭീഷണിയും കുടുംബാംഗങ്ങൾക്കെതിരെ ബലാത്സംഗ ഭീഷണിയും ബിജെപിക്കാർ ഉയർത്തിയെന്നും നടൻ വെളിപ്പെടുത്തിയിരുന്നു ഇതിന് പിന്നാലെയാണ് താരത്തിന് പ്രത്യേക സുരക്ഷ നൽകാമെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചത്. എന്നാൽ പോലീസിന് നന്ദി പറഞ്ഞ സിദ്ധാർഥ്, കൊവിഡ് കാലത്തെ സേവനങ്ങൾ തുടരണമെന്ന് പോലീസിനോട് അഭ്യർഥിച്ചു. പിന്തുമ പ്രഖ്യാപിച്ച…

Read More

കസ്റ്റംസിന്റേത് പിൻവാതിൽ രാഷ്ട്രീയമോ; മേഖലാ ഓഫീസുകളിലേക്ക് എൽ ഡി എഫിന്റെ മാർച്ച് ഇന്ന്

സ്വപ്‌നയുടെ മൊഴിയെന്ന പേരിൽ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെയും സ്പീക്കറെയും ലക്ഷ്യമിട്ടതോടെ പ്രതിരോധം ശക്തമാക്കാനൊരുങ്ങി എൽ ഡി എഫ്. കസ്റ്റംസിന്റെ മേഖലാ ഓഫീസുകളിലേക്ക് എൽ ഡി എഫിന്റെ നേതൃത്വത്തിൽ ഇന്ന് മാർച്ച് നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളിലേക്കാണ് മാർച്ച് നടത്തുന്നത്. ഡോളർ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മൂന്ന് മന്ത്രിമാർക്കും നേരിട്ട് പങ്കുണ്ടെന്ന് കസ്റ്റംസ് സത്യവാങ്മൂലം നൽകിയിരുന്നു. കസ്റ്റംസിന്റെത് രാഷ്ട്രീയനീക്കമാണെന്ന് എൽഡിഎഫ് ആരോപിക്കുന്നു. ശക്തമായ പ്രതിഷേധം തന്നെ കസ്റ്റംസിനെതിരായി ഉയർന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ഏജൻസികൾ പിൻവാതിൽ രാഷ്ട്രീയം കളിച്ചാൽ…

Read More

ലോക്ക്ഡൗണ്‍ അശാസ്ത്രീയത; സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

കൊവിഡ് ഇളവുകളിലെ അശാസ്ത്രീയത ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. ഒരു ഡോസ് വാക്‌സിന്‍ എടുത്തവരുള്‍പ്പെടെ മൂന്ന് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മാത്രമേ കടകളില്‍ പ്രവേശിക്കാന്‍ കഴിയൂ എന്ന ഉത്തരവിലെ നിബന്ധനകളാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കുന്നത്. ആരോഗ്യമന്ത്രിയുടെ പ്രസ്താവനയും ചീഫ് സെക്രട്ടറിയുടെ ഉത്തരവും പരസ്പര വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കിഫ്ബി വഴി അനുവദിച്ച റോഡുകള്‍ ഉദ്യോഗസ്ഥരുടെ നിലപാട് മൂലം മുടങ്ങുന്ന അവസ്ഥ എംഎല്‍എ കെ ബി ഗണേഷ് കുമാര്‍ ശ്രദ്ധക്ഷണിക്കലായി സഭയില്‍ ഉന്നയിക്കും. അതേസമയം ലോക്ക്ഡൗണ്‍ ഇളവുകളിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി…

Read More

കോഴിക്കോട് ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

  കോഴിക്കോട് കുന്ദമംഗലത്ത് നിന്ന് ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. കരുവാരപ്പറ്റ റുഖിയയുടെ(53) മൃതദേഹമാണ് പന്തീർപാടം പൂനൂർ പുഴയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ രക്ഷാപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് പുഴയിൽ കുറ്റിക്കാട്ടിനുള്ളിലായി മൃതദേഹം കുടുങ്ങിയ നിലയിൽ കണ്ടത്.

Read More

നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; ആറ് പേരിൽ നിന്ന് പിടികൂടിയത് രണ്ടര കോടി രൂപയുടെ സ്വർണം

  കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ആറ് യാത്രക്കാരിൽ നിന്നായി അഞ്ച് കിലോ സ്വർണം പിടികൂടി. ഒരു സ്ത്രീയടക്കം ആറ് പേരെയാണ് പിടികൂടിയത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത സ്വർണത്തിന് രണ്ടര കോടിയോളം വിലവരും. പിടിയിലായവരെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. മിശ്രിത രൂപത്തിലുള്ള സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. ഭട്കൽ സ്വദേശിയാണ് കസ്റ്റഡിയിലുള്ള ഒരാൾ. മറ്റുള്ളവർ പത്തനംതിട്ട, വടകര സ്വദേശികളാണ്.

Read More